scorecardresearch

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് 'തീവില'; ഐഒസിക്ക് മൂന്ന് മാസം കൊണ്ട് 7800 കോടി ലാഭം

ഈ ഘട്ടത്തിലും പെട്രോൾ-ഡീസൽ വില വർദ്ധനവ് കുത്തനെ ഉയരുകയാണ്

ഈ ഘട്ടത്തിലും പെട്രോൾ-ഡീസൽ വില വർദ്ധനവ് കുത്തനെ ഉയരുകയാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് 'തീവില'; ഐഒസിക്ക് മൂന്ന് മാസം കൊണ്ട് 7800 കോടി ലാഭം

ന്യൂഡൽഹി: ഒക്ടോബർ മുതൽ ഡിസംബർ വരെയുളള മൂന്നാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ഇരട്ടിയിലധികം രൂപ ലാഭം. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 3696 കോടി ലാഭം നേടിയ കമ്പനി 7883 കോടി ലാഭമാണ് മൂന്നാം പാദത്തിലെ മൂന്ന് മാസം കൊണ്ട് നേടിയത്.

Advertisment

2016 ൽ ആരംഭിച്ച സാമ്പത്തിക വർഷത്തിന് ശേഷം ആദ്യമായാണ് ഒരു പാദത്തിൽ ഇത്രയും ലാഭം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നേടുന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മൂന്നാം പാദത്തിലെ ലാഭം കുത്തനെ ഉയർത്തിയത്.

ഒരു ബാരൽ ക്രൂഡ് ഓയിൽ സംസ്കരിച്ച് പെട്രോളിയം ഉൽപ്പന്നമാക്കുന്നത് വഴി 12.32 ഡോളറാണ് മൂന്നാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ലഭിച്ചത്. കഴിഞ്ഞ പാദത്തിൽ ഇത് 7.98 ഡോളറായിരുന്നു. ലാഭക്കണക്ക് പുറത്തുവന്നതോടെ ഓഹരി വിപണിയിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നേട്ടമുണ്ടായി. 4 ശതമാനത്തോളം ഓഹരി വില നേട്ടമുണ്ടാക്കി.

Indian Oil Corporation Petrol Diesel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: