ന്യൂഡൽഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു(ഐഒസി) വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന ടാങ്കര്‍ കപ്പലിനു തീപിടിച്ചു. ശ്രീലങ്കയുടെ വടക്കുകിഴക്കൻ മേഖലയിലെ തീരത്തിന് സമീപത്തുവച്ചാണു തീപിടിത്തമുണ്ടായത്.
വലിയ അപകടമാണുണ്ടായതെന്നും നാവികസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ടെന്നും ശ്രീലങ്ക അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളെയും ഒരു വിമാനത്തെയും അപകടസ്ഥലത്തേക്ക് അയച്ചതായി ലങ്കന്‍ നാവികസേനാ പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജപക്‌സെ അറിയിച്ചു.
#SavingLives #SAR #FireFighting assistance sought by Sri Lanka Navy from @IndiaCoastGuard for fire and explosion onboard Oil Tanker #MTNewDiamond 37 NM east off #Srilanka coast. #ICG ships and aircraft deployed for immediate assistance @DefenceMinIndia @MEAIndia pic.twitter.com/OsvgyZfKq0
— Indian Coast Guard (@IndiaCoastGuard) September 3, 2020
Read More: ആപ്പ് നിരോധനം: ഇന്ത്യയുടെ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് ചൈന
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചാർട്ടർ ചെയ്ത കൂറ്റൻ ക്രൂഡ് കാരിയർ (വിഎൽസിസി) ന്യൂ ഡയമണ്ട് ഒഡിഷയിലെ പാരദീപ് തുറമുഖത്തേക്ക് വരികയായിരുന്നു. കുവൈത്തിലെ മിനാ അല്‍ അഹ്മദിയില്‍ നിന്നാണ് കപ്പല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം നടന്നത്.
2.70 ലക്ഷം ടൺ ക്രൂഡ് ഓയിൽ ചരക്കുകപ്പലിൽ ഉണ്ടെന്നാണ് ശ്രീലങ്കൻ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഗ്നിബാധയുണ്ടായ കപ്പലിൽ നിന്ന് ഇതുവരെ എണ്ണചോർച്ചയുണ്ടായിട്ടില്ലെന്നാണ് സൂചന. ക്രൂഡ് ഓയില്‍ ചോരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ മറൈന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു.
Read in English: Indian Oil-chartered tanker carrying 270,000 tonnes of oil catches fire off Sri Lanka