scorecardresearch

പരിശീലനത്തിനിടെ മിഗ് വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു; പൈലറ്റിനെ കാണാതായി

അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്

അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്

author-image
WebDesk
New Update
Indian Navy, Mig-29k crash, MiG-29K trainer aircraft crashes, Arabian Sea, India news, Indian express

ന്യൂഡൽഹി: പരിശീലനത്തിന്​ ഉപയോഗിക്കുന്ന മിഗ്​-29 കെ വിമാനം അറബികടലിൽ തകർന്നു വീണു. വിമാനത്തിൽ നിന്ന്​ ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി. ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്​. സേനയുടെ വിവിധ യൂണിറ്റുകൾ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നതെന്നാണ് വിവരം.

Advertisment

"ഇന്ത്യൻ നാവികസേനയുടെ ഒരു മിഗ് -29 കെ ട്രെയിനർ വിമാനം നവംബർ 26 ന് കടലിലേക്ക് തകർന്നു വീണു. ഒരു പൈലറ്റിനെ കണ്ടെടുത്തു. രണ്ടാമത്തെ പൈലറ്റിനായി വ്യോമ, ഉപരിതല യൂണിറ്റുകൾ വഴി തിരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്,” ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ പറഞ്ഞു.

അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Advertisment

ഈ വർഷം ഫെബ്രുവരിയിൽ പരീക്ഷണ പറക്കലിനിടെ ഗോവയിൽ മറ്റൊരു മിഗ് വിമാനം തകർന്നുവീണിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ മിഗ്​ വിമാനത്തിൻെറ മൂന്നാമത്തെ അപകടമാണ്​ നടക്കുന്നത്​.

Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: