ഇന്ത്യൻ നാവിക സേനയുടെ അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി വാഗിർ നീറ്റിലിറക്കി. നൂതനമായ അക്കൗസ്റ്റിക് അബ്സോർഷൻ ടെക്നിക് പോലുള്ള മികച്ച പോരാട്ട ശേഷി സവിശേഷതകളുള്ള മുങ്ങിക്കപ്പൽ വ്യാഴാഴ്ച മുംബൈയിലെ മസ്ഗാവ് ഡോക്കിൽ നിന്നാണ് കടലിലിറക്കിയത്.

പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കിന്റെ പത്നി വിജയ വീഡിയോ കോൺഫറൻസിംഗിലൂടെ അന്തർവാഹിനി ലോഞ്ച് ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സഹ മന്ത്രി ഗോവയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുത്തു.

ഇന്ത്യയിൽ നിർമിക്കുന്ന ആറ് കൽവാരി ക്ലാസ് അന്തർവാഹിനികളുടെ ഭാഗമാണ് വാഗീർ. ഫ്രഞ്ച് നാവിക പ്രതിരോധ, ഈർജ്ജ കമ്പനിയായ ഡിസി‌എൻ‌എസ് രൂപകൽപ്പന ചെയ്ത അന്തർവാഹിനികൾ ഇന്ത്യൻ നേവിയുടെ പ്രോജക്റ്റ് -75 ന്റെ ഭാഗമായാണ് നിർമ്മിക്കുന്നത്.

Read More: ലക്ഷ്യം തെറ്റാതെ ബ്രഹ്മോസ്; ഐ‌എൻ‌എസ് ചെന്നൈയിൽ നിന്നുള്ള പരീക്ഷണം വിജയം

ആന്റി സർഫേസ്, ആന്റി സബ്മറൈൻ യുദ്ധമുഖങ്ങൾ, രഹസ്വാന്വേഷണ പ്രവർത്തനങ്ങൾ, നിരീക്ഷണം, മൈൻ നിക്ഷേപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഈ മുങ്ങിക്കപ്പൽ ഉപയോഗിക്കാനാവുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിലെ മാരകമായ ആഴക്കടൽ സാൻഡ് ഫിഷിന്റെ നാമമാണ് വാഗീറിന് നൽകിയത്. റഷ്യയിൽ നിന്നുള്ള അന്തർവാഹിനിയായ ആദ്യത്തെ വാഗിർ 1973 ഡിസംബർ 3 ന് ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്നു. മൂന്ന് പതിറ്റാണ്ടോളം രാജ്യത്തിന് നൽകിയ സേവനത്തിന് ശേഷം 2001 ജൂൺ 7 ന് അത് സേവനം അവസാനിപ്പിച്ചു.

“സ്കോർപീൻ നിർമ്മിക്കുന്നത് തീർച്ചയായും എം‌ഡി‌എല്ലിനെ (മസ്ഗാവ് ഡോക്ക് ലിമിറ്റഡ്) സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു, കാരണം ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ എല്ലാ ജോലികളും ചെയ്യേണ്ടിവരുന്നതിനാൽ ലളിതമായ ജോലികളുടെ സങ്കീർണ്ണത ഗണ്യമായി വർദ്ധിച്ചു,” എം‌ഡി‌എൽ പ്രസ്താവനയിൽ പറഞ്ഞു.

Read More: ആഭ്യന്തര വിമാന സർവീസുകൾ; പരിധി പുതുക്കി കേന്ദ്രസർക്കാർ

“അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളായ നൂതന അക്കൗസ്റ്റിക് സാങ്കേതികവിദ്യ പോലുള്ള മികച്ച പോരാട്ടശേഷി സവിശേഷതകൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
അബ്സോർപ്ഷൻ ടെക്നിക്കുകകൾ, കുറഞ്ഞ വികിരണ ശബ്ദ നിലകൾ, ജലത്തിലൂടെയുള്ള സഞ്ചാരത്തിന് അനുകൂലമായി ചിട്ടപ്പെടുക്കിയ ആകൃതി, കൃത്യമായ മാർഗ്ഗനിർദ്ദേശം അനുസരിച്ച് ആയുധങ്ങൾ ഉപയോഗിച്ച് ശത്രുവിനെ ആക്രമിക്കാനുള്ള കഴിവ് എന്നിവ അന്തർവാഹിനിക്കുണ്ട്, ”പ്രസ്താവനയിൽ പറയുന്നു.

ടോർപ്പിഡോകളും ട്യൂബ് ലോഞ്ച്ഡ് ആന്റി ഷിപ്പ് മിസൈലുകളും ഉപയോഗിച്ച് വെള്ളത്തിനടിയിലോ ഉപരിതലത്തിലോ ആക്രമണം നടത്താമെന്ന് എംഡിഎൽ പറഞ്ഞു.

ഒരു നാവിക ടാസ്‌ക് ഫോഴ്‌സിന്റെ മറ്റ് ഘടകങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന തരത്തിലും എല്ലാ ദാത്യങ്ങളിലും പ്രവർത്തിക്കുന്ന വിധത്തിലുമാണ് അന്തർവാഹിനി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എംഡിഎൽ പറഞ്ഞു.

Read More: ഭൗമ നിരീക്ഷണത്തിന് ഇനി ഇഒഎസ് -01; പിഎസ്എൽവി – സി49 വിക്ഷേപിച്ചു

“വാഗിർ പുറത്തിറക്കിയതോടെ ഇന്ത്യ ഒരു അന്തർവാഹിനി നിർമാണ രാഷ്ട്രമെന്ന നിലയിൽ സ്ഥാനമുറപ്പിക്കുന്നു,”എംഡിഎൽ പറഞ്ഞു.

എം‌ഡി‌എല്ലിൽ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ട് -75 സ്കോർപീൻ പ്രോഗ്രാമിന്റെ ഭാഗമായികൽവാരി, ഖണ്ടേരി എന്നീ രണ്ട് അന്തർവാഹിനികൾ നാവിക സേനയ്ക്കായി കമ്മീഷൻ ചെയ്തു. മൂന്നാമത്തെ അന്തർവാഹിനി, കരഞ്ച്, കടലിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. നാലാമത്തെ സ്കോർപീൻ, വേല തന്റെ കടലിലെ പരീക്ഷണങ്ങളുടെ ആരംഭ ഘട്ടത്തിലും. ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയായ വാഗ്‌ഷീറിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

“1992-94 കാലഘട്ടത്തിൽ എം‌ഡി‌എൽ നിർമ്മിച്ച രണ്ട് എസ്‌എസ്‌കെ അന്തർവാഹിനികൾ ഇപ്പോഴും സേവനം തുടരുന്നുണ്ട്, ഇത് മസ്ഗാവ് ഡോക്ക് ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസത്തിനും കഴിവിനും തെളിവാണ്,” എന്ന് എംഡിഎല്ലിന്റെ പ്രസ്താവനയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook