ന്യൂഡൽഹി: വ്യാഴാഴ്‌ച ഓഹരി വിപണിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ രൂപയ്‌ക്ക് ചരിത്രത്തിലെ വലിയ തകർച്ച. രാവിലെ ഡോളറിനെതിരെ 68.89 ലേക്ക് വീണ ഇന്ത്യൻ രൂപ പിന്നീട് 69.01 ലേക്ക് താഴ്ന്നു.

ക്രൂഡ് ഓയിൽ വിലയിലുണ്ടായിരിക്കുന്ന വർദ്ധന കറണ്ട് അക്കൗണ്ടിൽ വലിയ കുറവിന് കാരണമാകുമെന്ന അനുമാനമാണ് ഇതിന് പ്രധാന കാരണം. പതിയെ കരുത്താർജിച്ച രൂപ നില മെച്ചപ്പെടുത്തിയെങ്കിലും ഇനിയും താഴാനുളള സാധ്യതയുണ്ട്. 70 രൂപയ്‌ക്ക് മുകളിലേക്ക് രൂപ വീഴുമെന്നാണ് കരുതപ്പെടുന്നത്.

ഡോളർ കരുത്താർജ്ജിക്കുന്നതും, വാണിജ്യ യുദ്ധ സാധ്യകളുമാണ് ക്രൂഡ് ഓയിൽ വിലയ്‌ക്ക് പുറമെ ഇന്ത്യൻ രൂപയ്‌ക്ക് തിരിച്ചടിയായിരിക്കുന്നത്. അതിനിടെ മൂന്നര വർഷത്തെ ഏറ്റവും താഴ്ന്ന വിലയിലേക്ക് അമേരിക്കൻ ക്രൂഡ് ഓയിൽ വില താഴ്‌ന്നു.

സെൻസെക്‌സ് 58.80 പോയിന്റ് താഴ്ന്ന് 35,158.31 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. അതേസമയം നിഫ്റ്റി 32.95 പോയിന്റ് താഴ്ന്ന് 10,638.45 ൽ എത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ