വാ​ഴ്സ: പോ​ള​ണ്ടി​ൽ ഇ​ന്ത്യ​ന്‍ വിദ്യാര്‍ത്ഥിയെ മ​ർ​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്താന്‍ ശ്രമം. വെ​ള്ളി​യാ​ഴ്ച പോ​ള​ണ്ടി​ലെ പോ​സ്നാ​നി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യോ​ട് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ആവശ്യപ്പെട്ടു. ട്വിറ്റര്‍ വഴിയാണ് ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രി അറിയിച്ചത്. ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

പോളണ്ടിലെ ഇന്ത്യന്‍ അംബാസിഡറോട് സംസാരിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സുഷമ കുറിച്ചു. യുഎസിലെ കന്‍സാസില്‍ ഇന്ത്യക്കാരനായ എന്‍ജിനിയര്‍ വെടിയേറ്റു കൊല്ലപ്പെട്ട് ഒരു മാസം കഴിയുമ്പോഴാണ് പുതിയ സംഭവം.

കന്‍സാസില്‍ ഇന്ത്യക്കാരനായ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ലയാണ് അന്ന് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ശ്രീനിവാസിന്റെ സഹപ്രവര്‍ത്തകനും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും പരുക്കേറ്റിരുന്നു. വംശീയാതിക്രമമാണ് അന്ന് ശ്രീനിവാസിനെതിരെ നടന്നത്. പോളണ്ടിലും നടന്നത് വംശീയാതിക്രമമാണോയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ