ഇസ്ലാമാബാദ്: മതിയായ യാത്രാരേഖകളില്ലാത്തിന് ഇന്ത്യാക്കാരനെ പാകിസ്ഥാനിൽ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ആര്‍ട്ടിക്കിള്‍ 14 ഫോറിന്‍ ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ സ്വദേശിയായ ഷെയ്ക്ക് നബി എന്നയാളാണ് അറസ്റ്റിലായത്. തലസ്ഥാനമായ ഇസ്ളാമാബാദിലെ എഫ്-8 പ്രദേശത്ത് നിന്നാണ് നബി അറസ്റ്റിലായതെന്നാണ് വിവരം.

ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. കുല്‍ഭൂഷണ്‍ ജാദവിന്റെ കേസുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഇന്ത്യന്‍ പൗരന്‍ അറസ്റ്റിലായ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമോ പാകിസ്ഥാനോ ഇതു വരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ