/indian-express-malayalam/media/media_files/uploads/2017/11/giriraj-main.jpg)
ജയ്പൂര്‍ : ഇന്ത്യയിലെ മുസ്ലീംങ്ങള്‍ രാമന്‍റെ പിന്തലമുറക്കാരാണ് എന്നും രാമക്ഷേത്രം നിര്‍മിക്കാന്‍ അവര്‍ സഹായിക്കണം എന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.
"നമ്മള്‍ ഹിന്ദുക്കളും മുസ്ലീംങ്ങളും ഒരേ വംശപരമ്പരയില്‍ പെട്ടവരാണ്. ഇവിടെയുള്ള മുസ്ലീംങ്ങള്‍ ഒന്നും ബാബറിന്‍റെ മക്കളല്ല. ഇവിടെയുള്ള മുസ്ലീംങ്ങളൊക്കെ രാമന്‍റെ മക്കളാണ്. നമുക്ക് രണ്ട് മത രീതികള്‍ ആണെങ്കിലും നമ്മുടെ പൂര്‍വികര്‍ ഒന്നുതന്നെയാണ്. ബിഹാറിലെ നവാഡയില്‍ നിന്നുമുള്ള ബിജെപി ലോക്സഭാ എംപി പറഞ്ഞു.
അയോധ്യയില്‍ രാമരാജ്യം പണിയുന്നതിനു പിന്തുണയുമായി ഷിയാ വഖഫ് ബോര്‍ഡ് മുന്നോട്ടു വന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ അഭിപ്രായപ്രകടനം "ഷിയാ സഹോദരങ്ങള്‍ സാമൂഹിക മൈത്രിക്കായി മുന്നോട്ട് വന്നുകഴിഞ്ഞു. സുന്നികളും മുന്നോട്ട് വരണം. ഞങ്ങള്‍ ഒരു കല്ല് വെക്കും, മുസ്ലീംങ്ങള്‍ ഒരു കല്ല് വെക്കും. കാരണം നമ്മള്‍ നമ്മുടെ പൂര്‍വികര്‍ക്ക് വേണ്ടിയാണ് ക്ഷേത്രം പണിയുന്നത്. ഇത് ഇന്ത്യയിലല്ലാതെ പാക്കിസ്ഥാനിലാണോ പണിയുക ? " ജോധ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന ഗിരിരാജ് സിങ് ആരാഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.