scorecardresearch

25 വർഷത്തേക്ക് പ്രതിമാസം 5.6 ലക്ഷം രൂപ; നടരാജന് ബമ്പറടിച്ചേ!!

'ഇനിയിത് സമൂഹത്തിന് തിരിച്ച് കൊടുക്കേണ്ട സമയമാണ്. ആവശ്യക്കാരിലേക്ക് എന്റെ സംഭാവന എത്തുന്നുവെന്ന് ഉറപ്പാക്കും'

'ഇനിയിത് സമൂഹത്തിന് തിരിച്ച് കൊടുക്കേണ്ട സമയമാണ്. ആവശ്യക്കാരിലേക്ക് എന്റെ സംഭാവന എത്തുന്നുവെന്ന് ഉറപ്പാക്കും'

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
UAE Jackpot | Magesh Kumar Natarajan | FAST5 Grand Prize Emirates Draw

യുഎഇ ജാക്ക്പോട്ട് നേടിയ അമ്പൂർ സ്വദേശി മഗേഷ് കുമാർ നടരാജൻ

തമിഴ്നാട്ടിലെ അമ്പൂരിൽ നിന്നുള്ള പ്രൊജക്ട് മാനേജരെ തേടിയെത്തിയത് ഭാഗ്യദേവത. യുഎഇയിൽ നടക്കാറുള്ള എമിറേറ്റ്സ് നറുക്കെടുപ്പിൽ വിജയിച്ചതോടെ അടുത്ത 25 വർഷത്തേക്ക് പ്രതിമാസം 5.6 ലക്ഷം രൂപ വീതമാണ് മഗേഷ് കുമാർ നടരാജന് ലഭിക്കുക. യുഎഇ എമിറേറ്റ്സിന്റെ ഫാസ്റ്റ് 5 ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിലാണ് 49കാരനായ നടരാജൻ ജേതാവായത്. അടുത്ത 25 വർഷത്തേക്ക് എല്ലാ മാസവും 25000 ദിർഹമാണ് ഇയാളുടെ അക്കൌണ്ടിലെത്തുക.

Advertisment

“എന്റെ ജീവിതത്തിലും പഠനകാലത്തുമെല്ലാം ഒരുപാട് വെല്ലുവിളികൾ നേരിട്ടിരുന്നു. എന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സമൂഹത്തിൽ നിന്ന് ധാരാളം ആളുകൾ എന്നെ സഹായിച്ചു. ഇനിയിത് സമൂഹത്തിന് തിരിച്ച് കൊടുക്കേണ്ട സമയമാണ്. ആവശ്യക്കാരിലേക്ക്, എന്റെ സംഭാവന എത്തുന്നുവെന്ന് ഉറപ്പാക്കും, ” മഗേഷ് കുമാർ പിടിഐയോട് പറഞ്ഞു.

നടരാജൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും തമിഴ്നാട്ടിലെ അമ്പൂരിലാണ് ചെലവഴിച്ചത്. 2019 മുതൽ ഈ വർഷമാദ്യം വരെ സൗദി അറേബ്യയിൽ നാല് വർഷത്തെ ജോലി ലഭിച്ചതാണ് ജീവിതത്തിൽ ശ്രദ്ധേയമായ വഴിത്തിരിവിന് വഴിയൊരുക്കിയത്. ദുബായിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രകൾ നഗരത്തിലെ ജനപ്രിയ നറുക്കെടുപ്പുകളിലേക്ക് അദ്ദേഹത്തിന്റെ താൽപ്പര്യം വർധിപ്പിച്ചു. അങ്ങനെയാണ് എമിറേറ്റ്സ് നറുക്കെടുപ്പിനെ കുറിച്ച് അദ്ദേഹം മനസിലാക്കുന്നത്.

തന്റെ ഈ നേട്ടം സമൂഹത്തിന് കൂടി പ്രയോജനപ്പെടുത്താനും, ആവശ്യമുള്ളവർക്ക് പിന്തുണ നൽകാനും ശ്രമിക്കുമെന്ന് മഗേഷ് പറഞ്ഞു. ഒപ്പം, തന്റെ പെൺമക്കളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാനും, കുടുംബത്തിന് ശോഭനമായ ഭാവി ഉറപ്പാക്കാനും രണ്ട് കുട്ടികളുടെ പിതാവായ മഗേഷ് പദ്ധതിയിടുന്നുണ്ട്. എമിറേറ്റ്‌സ് നറുക്കെടുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ നിന്നും ജീവിതം മാറ്റിമറിച്ച ആ ഫോൺ കോൾ വന്നപ്പോൾ മാത്രമാണ് താൻ വിജയിച്ചുവെന്ന് മഗേഷ് ശരിക്കും വിശ്വസിച്ചത്.

Advertisment

“എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അവിസ്മരണീയവുമായ ദിവസങ്ങളിൽ ഒന്നായി മാറിയ അവിശ്വസനീയ നിമിഷമായിരുന്നു അത്. എന്റെ പെൺമക്കളുടെ വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കാനും എന്റെ കുടുംബത്തിന് ശോഭനമായ ഭാവി ഉറപ്പാക്കാനും ഞാൻ പദ്ധതിയിടുന്നു,” മഗേഷ് പറഞ്ഞു.

ഇത്രയും ചുരുങ്ങിയ കാലയളവിൽ മറ്റൊരു ഗ്രാൻഡ് പ്രൈസ് ജേതാവിനെ ലഭിച്ചത്, ഗ്രാൻഡ് സമ്മാനങ്ങൾ നൽകുന്നതിൽ ഫാസ്റ്റ് 5ന്റെ സമാനതകളില്ലാത്ത വളർച്ചയെ വീണ്ടും ഉറപ്പിക്കുന്നുവെന്ന് എമിറേറ്റ്‌സ് ഡ്രോയുടെ മാനേജിങ് പാർട്ണറായ മുഹമ്മദ് ബെഹ്‌റൂസിയൻ അലവാദി പറഞ്ഞു. “ഞങ്ങളുടെ കാഴ്ചപ്പാട് ഗെയിമുകൾക്കും അപ്പുറത്താണ്. ആഗോളതലത്തിൽ കഴിയുന്നത്ര ജീവിതങ്ങളെ സ്പർശിക്കാനും പരിവർത്തനം വരുത്താനും ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്," അലവാദി കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ജൂലൈയിൽ ഫാസ്റ്റ് 5 നറുക്കെടുപ്പിൽ, ഉത്തർപ്രദേശിൽ നിന്നുള്ള മുഹമ്മദ് ആദിൽ ഖാൻ ബമ്പർ പ്രൈസ് നേടിയിരുന്നു.

Tamilnadu Uae Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: