പാക് മണവാട്ടിക്ക് ഇന്ത്യന്‍ വരന്‍; ‘പുല്‍വാമ’ കാരണം വിവാഹം വൈകി, ഒടുവില്‍ ഇന്ത്യയില്‍ താലികെട്ട്

2016ലാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നത്

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്താനും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പാക് പെണ്‍കുട്ടിക്കും ഇന്ത്യന്‍ യുവാവിനും മാംഗല്യം. പഞ്ചാബിലെ പട്ട്യാലയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. കിരണ്‍ സര്‍ജീത് കൗര്‍ (27), പര്‍വീന്ദര്‍ സിങ് (33) എന്നിവരുടെ വിവാഹമാണ് നടന്നത്. ഹരിയാന സ്വദേശിയാണ് പര്‍വീന്ദര്‍.

ഫെബ്രുവരി 23ന് പട്ട്യാലയില്‍ എത്താനായിരുന്നു പെണ്‍കുട്ടിയും കുടുംബവും തീരുമാനിച്ചിരുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷം ഇതിന് തടസ്സമായി. തുടര്‍ന്ന് വ്യാഴാഴ്ച്ച മാത്രമാണ് കിരണിന് ഇന്ത്യയിലെത്താനായത്. പര്‍വീന്ദറും കുടുംബവും ശനിയാഴ്ച്ച പട്ട്യാലയിലേക്ക് എത്തി.

2016ലാണ് വിവാഹം നിശ്ചയിച്ചിരുന്നതെന്ന് പര്‍വീന്ദര്‍ പറഞ്ഞു. പാക് വിസയ്ക്ക് താന്‍ അനുമതി തേടിയെങ്കിലും കഴിഞ്ഞ വര്‍ഷം കിട്ടാതെ വന്നു. തുടര്‍ന്നാണ് കിരണിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് വിളിച്ചത്. വധു ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കും. ഇപ്പോള്‍ 45 ദിവസത്തെ സന്ദര്‍ശന വിസയിലാണ് എത്തിയിട്ടുളളത്. വധുവരന്മാര്‍ അകന്ന ബന്ധുക്കളാണ്. 2014ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലാവുകയും ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indian man finally weds pakistani fiancee

Next Story
ഞങ്ങൾ ശാന്തരായിരുന്നു, കരഞ്ഞത് പാക്കിസ്ഥാൻ: മോദിPM modi , പ്രധാനമന്ത്രി, കൊച്ചി, കറാച്ചി, Kochi, Karachi, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express