scorecardresearch

കസാഖിസ്ഥാൻ സംഘർഷം: ഇന്ത്യക്കാർ സുരക്ഷിതർ, ഹോട്ടലിലേക്ക് മാറ്റി

മലയാളികളടക്കമുള്ള ഇന്ത്യൻ തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

Indian, ഇന്ത്യക്കാര്‍, khasakistan, കസാഖിസ്ഥാന്‍, oil field, എണ്ണപ്പാടം, stranded, clash, സംഘര്‍ഷം

ന്യൂഡൽഹി: തൊഴിലാളി സംഘർഷത്തെ തുടർന്ന് കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ ഇന്ത്യക്കാർ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മലയാളികളടക്കമുള്ള ഇന്ത്യൻ തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ പണിയെടുക്കുന്ന ഇവിടെ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് ഇന്നലെ അരങ്ങേറിയത്. തദ്ദേശീയരായ തൊഴിലാളികള്‍ വിദേശ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ പേരിലായിരുന്നു ആക്രമണം.

ലബനന്‍ കാരനായ ലോജിസ്റ്റിക്സ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രം രാജ്യത്തെയും തങ്ങളെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംഘടിച്ച തദ്ദേശീയരായ തൊഴിലാളികൾ വിദേശ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയെത്തിയെങ്കിലും തൊഴിലാളികളെ നിയന്ത്രിക്കാൻ സാധിച്ചില്ല. വിദേശ തൊഴിലാളികളെ പുറത്തെത്തിക്കാൻ എത്തിച്ച വാഹനങ്ങൾക്ക് നേരെയും കസാഖിസ്ഥാൻ തൊഴിലാളികൾ പിന്തുടർന്ന് കല്ലെറിയുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian labours traped in kazakhstan oilfield are safe