Latest News

Ramnath Goenka Awards Highlights: രാംനാഥ് ഗോയങ്ക അവാര്‍ഡുകള്‍ രാഷ്ട്രപതി സമ്മാനിച്ചു

Ramnath Goenka Awards Highlights: ഇപ്പോള്‍ ദില്ലിയില്‍ നടക്കുന്ന ‘രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം’ പുരസ്കാരദാനച്ചടങ്ങിന്റെ തത്സമയദൃശ്യങ്ങള്‍ കാണാം

rng awards. ramnath goenka awards, rng awards 2019, president kovind rng awards, indian express journalism awards, indian express

Ramnath Goenka Journalism Awards Highlights: ഇന്ത്യന്‍ എക്സ്പ്രസ്സ്‌ സ്ഥാപകനായ രാംനാഥ് ഗോയങ്കയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എക്സ്പ്രസ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ‘രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം’ അവാർഡുകൾ ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാമനാഥ് കോവിന്ദ് സമ്മാനിച്ചു.

പത്രപ്രവര്‍ത്തനത്തിലെ മികവ്, ധൈര്യം, പ്രതിബദ്ധത എന്നിവ തിരിച്ചറിയുക, ആഘോഷിക്കുക എന്നത് ലക്ഷ്യമിട്ടുള്ളതാണ് പുരസ്കാരങ്ങള്‍. ബിസിനസ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ റിപ്പോർട്ടിംഗ്, സിവിൽ ജേണലിസം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വിദ്യ, സംഘർഷ മേഖലകളിലെ പത്രപ്രവർത്തനം, പ്രാദേശിക ഭാഷാ റിപ്പോർട്ടിംഗ് എന്നിവയുൾപ്പെടെ അച്ചടി, ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങളിലെ നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന വിഭാഗങ്ങളാണ് ഇത്തവണ അവാർഡുകൾക്കുള്ളത്.

ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി-ജിൻഡാൽ സ്കൂൾ ഓഫ് ജേണലിസം & കമ്മ്യൂണിക്കേഷനിലെ പ്രൊഫസറും ഡീനുമായ
ടോം ഗോൾഡ്സ്റ്റൈൻ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിലെ പത്രപ്രവർത്തകയും സീനിയർ ഫെലോയുമായ പമേല ഫിലിപ്പോസ്, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണൻ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

Read Here: Ramnath Goenka Awards LIVE Updates: Journalism should be without fear and favour, says President

 

Live Blog

President Ram Nath Kovind chief guest at Ramnath Goenka (RNG) Excellence in Journalism Awards that is being held New Delhi. Follow LIVE Updates


18:56 (IST)20 Jan 2020

രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസാരിക്കുന്നു

President Ramnath Kovind at the RNG Awards
President Ramnath Kovind at RNG Awards

18:54 (IST)20 Jan 2020

സത്യത്തോട് മാത്രമാണ് പത്രപ്രവര്‍ത്തനത്തിനു പ്രതിബദ്ധത

ഒന്നിനോടും ഭയമോ പ്രീതിയോ ഇല്ലാത്തതാണ് പത്രപ്രവർത്തനം; എല്ലാറ്റിനുമുപരി സത്യത്തോട് മാത്രമാണ് അതിനു പ്രതിബദ്ധത. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനിടെ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ പ്രസിദ്ധീകരണം അദ്ദേഹം താൽക്കാലികമായി നിർത്തിവച്ചപ്പോൾ,  രാംനാഥ് ഗോയെങ്കയുടെ എഡിറ്റോറിയൽ ‘പേര്‍സിനെക്കുറിചല്ല, ഹൃദയത്തെക്കുറിച്ചാണ്’ സംസാരിച്ചത്. പതിറ്റാണ്ടുകളായി, ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് യഥാർത്ഥ പത്രപ്രവർത്തനത്തിന്റെ മികച്ച മൂല്യങ്ങളും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്ന ഒരു സ്ഥാപനമായി നിലകൊള്ളുന്നു. അധികാരത്തോടുള്ള ‘ഇറെവർൻസ്’ നിറഞ്ഞ ഒരു സംസ്കാരം അത് വളർത്തിയെടുക്കുകയും അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ചു പറഞ്ഞു പത്രപ്രവർത്തനം നടത്തുകയും ചെയ്യുന്നു, ”പ്രസിഡന്റ് രാം നാഥ് കോവിന്ദ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു

18:46 (IST)20 Jan 2020

RNG Awards: Photojournalism category

ഫോട്ടോ ജേര്‍ണലിസം –  C Suresh Kumar, The Times of India (Print/Digital)

18:46 (IST)20 Jan 2020

RNG Awards: Books (Non-Fiction) category

പുസ്തകം, കഥേതര വിഭാഗം – Gyan Prakash (Print)

18:45 (IST)20 Jan 2020

RNG Awards: Civic journalism category

സിവിക്ക് ജേണലിസം – Aniruddha Ghosal, News18.com (Print/Digital)

18:45 (IST)20 Jan 2020

RNG Awards: Politics & Government category

പൊളിറ്റിക്കൽ റിപ്പോർട്ടിംഗ് – Sushant Kumar Singh, The Indian Express (Print/Digital); Moumita Sen, India Today TV (Broadcast); Shikha, India Today TV (Broadcast)

18:44 (IST)20 Jan 2020

RNG Awards: Investigative journalism category

അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് – Teena Thacker, Mint (Print/Digital); Poonam Agarwal, TheQuint.com (Broadcast)

18:44 (IST)20 Jan 2020

RNG Awards: Uncovering India Invisible category

അണ്‍കവറിംഗ് ഇന്ത്യ ഇന്‍വിസിബിള്‍ വിഭാഗം – Hina Rohtaki, The Indian Express (Print/Digital); Asmita Nandy, TheQuint.com (Broadcast); Meghnad Bose, The Quint.com (Broadcast)

18:42 (IST)20 Jan 2020

RNG Awards: Business and economic journalism category

ബിസിനസ്, ഇക്കണോമിക്സ് പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം – Nidhi Verma, Thomson Reuters (Print/Digital)

18:42 (IST)20 Jan 2020

RNG Awards: Environment/Science category

പരിസ്ഥിതി, ശാസ്ത്ര മേഖലയിലെ പുരസ്കാരങ്ങള്‍ – Mridula Chari & Vinita Govindrajan, Scroll.in (Print/Digital); Sarvapriya Sangwan, BBC News Hindi (Broadcast)

 
 
 
 

18:41 (IST)20 Jan 2020

RNG Awards: Reporting from conflicting zones category

സംഘർഷ മേഖലകളിലെ പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരം – Dipankar Ghose, Indian Express (Print/Digital); Dheeraj Kumar, Doordarshan (Broadcast); Late Achyuta Nanda Sahu, Doordarshan (Broadcast); Mormukut Sharma, Doordarshan (Broadcast)

18:40 (IST)20 Jan 2020

RNG Awards: Regional category awards

പ്രദേശ പുരസ്കാരങ്ങള്‍ – Anwesha Banarjee, EI Samay (Print/Digital); Saneesh TK, Manorama News (Broadcast)

18:39 (IST)20 Jan 2020

RNG Awards: Hindi category awards

ഹിന്ദി ഭാഷാ വിഭാഗത്തിലെ വിജയികള്‍ – Diti Bajpai, Gaon Connection (Print/Digital); Shadab Ahmad Moizee, TheQuint.com (Broadcast)

18:37 (IST)20 Jan 2020

നല്ല പ്രവര്‍ത്തനം തിരിച്ചറിയല്‍ രേഖകള്‍ ചോദിക്കാറില്ല: രാജ്കമല്‍ ജ്ഹാ

“നല്ല പത്രപ്രവര്‍ത്തനമെന്നത് ‘എന്നെയും’ ‘നിന്നെയും’ ഒരു പോലെ കേള്‍ക്കുന്നതാണ്. അവിടെ തിരിച്ചറിയല്‍ രേഖകള്‍ ചോദിക്കാറില്ല,” ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ചീഫ് എഡിറ്റര്‍ രാജ്കമല്‍ ജ്ഹാ പറഞ്ഞു

18:31 (IST)20 Jan 2020

വേദിയിലെ ഒരു സുന്ദര നിമിഷം

18:29 (IST)20 Jan 2020

പത്രപ്രവർത്തനത്തിന്റെ ആരൂഡം പഠനമാണ്: വിവേക് ഗോയെങ്ക

“പത്രപ്രവർത്തനത്തിലെ മികവിനെ അഭിനന്ദിക്കാനാണ് ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. പത്രപ്രവർത്തനത്തിന്റെ ആരൂഡം പഠനമാണ്. നല്ല പത്രപ്രവർത്തനം സജീവമാണ് എന്നതിന്റെ തെളിവാണ് ഈ സായാഹ്നം. ഈ വർഷം ഞങ്ങൾക്ക് ഞങ്ങള്‍ക്ക് ലഭിച്ചത് 922 എൻ‌ട്രികളാണ്. അതൊരു റെക്കോര്‍ഡ്‌ നമ്പര്‍ ആണ്,” ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ചെയർമാൻ വിവേക് ​​ഗോയങ്ക തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

18:22 (IST)20 Jan 2020

ജൂറി അംഗങ്ങളെ പരിചയപ്പെടാം

18:18 (IST)20 Jan 2020

ചിത്രങ്ങള്‍

18:16 (IST)20 Jan 2020

രാംനാഥ് ഗോയെങ്ക പുരസ്‌കാരം

ബിസിനസ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ റിപ്പോർട്ടിംഗ്, സിവിൽ ജേണലിസം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വിദ്യ, സംഘർഷ മേഖലകളിലെ പത്രപ്രവർത്തനം, പ്രാദേശിക ഭാഷാ റിപ്പോർട്ടിംഗ് എന്നിവയുൾപ്പെടെ അച്ചടി, ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങളിലെ നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന വിഭാഗങ്ങളാണ് ഇത്തവണ അവാർഡുകൾക്കുള്ളത്. ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാരം

18:14 (IST)20 Jan 2020

പുരസ്കാരചടങ്ങില്‍ രാഷ്ട്രപതി

രാംനാഥ് ഗോയെങ്ക പുരസ്കാരചടങ്ങിലേക്ക് രാഷ്ട്രപതി എത്തിക്കഴിഞ്ഞു.  വൈകാതെ തന്നെ അദ്ദേഹം സദസ്സിനെ അഭിസംഭോധന ചെയ്യും

18:12 (IST)20 Jan 2020

രാംനാഥ് ഗോയങ്ക പുരസ്കാരത്തിന്റെ ചരിത്രം

അപകടകരമോ ബുദ്ധിമുട്ടുള്ളതോ ആയ സാഹചര്യങ്ങളിൽ നിന്നും വാർത്തകൾ കൃത്യമായി റിപ്പോർട്ടു ചെയ്യുമ്പോൾ അസാമാന്യ സമഗ്രതയും അസാധാരണമായ കരുത്ത് പ്രകടിപ്പിക്കുന്ന പ്രിന്റ്‌, ടിവി, ഡിജിറ്റൽ മാധ്യമപ്രവർത്തകരെ ആദരിക്കാനായി 2006 ൽ ആരംഭിച്ചതാണ് രാംനാഥ് ഗോയങ്ക പുരസ്കാരങ്ങള്‍.
കർശനമായ ഗവേഷണവും ആഴത്തിലുള്ള സ്ഥിതിവിവരക്കണക്കുകളും സമന്വയിപ്പിച്ച്, അവര്‍ പറഞ്ഞ കഥകൾ പലപ്പോഴും തലക്കെട്ടുകളിൽ ഒഴിവക്കപ്പെട്ടഇടങ്ങളിലേക്ക് സ്ഥലങ്ങളിലേക്ക് നിങ്ങളെ കൊണ്ടു പോയിട്ടുണ്ടാകാം, ഒപ്പം ശ്രദ്ധിക്കപ്പെടേണ്ട വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടിയിട്ടുമുണ്ടാകാം.

17:57 (IST)20 Jan 2020

Ramnath Goenka Awards LIVE Updates: ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ കാണാം

rng awards. ramnath goenka awards, rng awards 2019, president kovind rng awards, indian express journalism awards, indian express
Ramnath Goenka Awards LIVE Updates: Administered by the Ramnath Goenka Memorial Foundation, the Awards have become the most important event in the media calendar.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indian express president ram nath kovind will present the ramnath goenka awards for excellence in journalism today

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express