/indian-express-malayalam/media/media_files/uploads/2020/01/indian-express-president-ram-nath-kovind-will-present-the-ramnath-goenka-awards-for-excellence-in-journalism-today-336533-2.jpg)
Ramnath Goenka Journalism Awards Highlights: ഇന്ത്യന്‍ എക്സ്പ്രസ്സ് സ്ഥാപകനായ രാംനാഥ് ഗോയങ്കയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എക്സ്പ്രസ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ 'രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം' അവാർഡുകൾ ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാമനാഥ് കോവിന്ദ് സമ്മാനിച്ചു.
പത്രപ്രവര്‍ത്തനത്തിലെ മികവ്, ധൈര്യം, പ്രതിബദ്ധത എന്നിവ തിരിച്ചറിയുക, ആഘോഷിക്കുക എന്നത് ലക്ഷ്യമിട്ടുള്ളതാണ് പുരസ്കാരങ്ങള്‍. ബിസിനസ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ റിപ്പോർട്ടിംഗ്, സിവിൽ ജേണലിസം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വിദ്യ, സംഘർഷ മേഖലകളിലെ പത്രപ്രവർത്തനം, പ്രാദേശിക ഭാഷാ റിപ്പോർട്ടിംഗ് എന്നിവയുൾപ്പെടെ അച്ചടി, ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങളിലെ നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന വിഭാഗങ്ങളാണ് ഇത്തവണ അവാർഡുകൾക്കുള്ളത്.
ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി-ജിൻഡാൽ സ്കൂൾ ഓഫ് ജേണലിസം & കമ്മ്യൂണിക്കേഷനിലെ പ്രൊഫസറും ഡീനുമായ
ടോം ഗോൾഡ്സ്റ്റൈൻ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിലെ പത്രപ്രവർത്തകയും സീനിയർ ഫെലോയുമായ പമേല ഫിലിപ്പോസ്, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണൻ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.
Read Here: Ramnath Goenka Awards LIVE Updates: Journalism should be without fear and favour, says President
Live Blog
President Ram Nath Kovind chief guest at Ramnath Goenka (RNG) Excellence in Journalism Awards that is being held New Delhi. Follow LIVE Updates
ഒന്നിനോടും ഭയമോ പ്രീതിയോ ഇല്ലാത്തതാണ് പത്രപ്രവർത്തനം; എല്ലാറ്റിനുമുപരി സത്യത്തോട് മാത്രമാണ് അതിനു പ്രതിബദ്ധത. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനിടെ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ പ്രസിദ്ധീകരണം അദ്ദേഹം താൽക്കാലികമായി നിർത്തിവച്ചപ്പോൾ, രാംനാഥ് ഗോയെങ്കയുടെ എഡിറ്റോറിയൽ 'പേര്‍സിനെക്കുറിചല്ല, ഹൃദയത്തെക്കുറിച്ചാണ്' സംസാരിച്ചത്. പതിറ്റാണ്ടുകളായി, ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് യഥാർത്ഥ പത്രപ്രവർത്തനത്തിന്റെ മികച്ച മൂല്യങ്ങളും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്ന ഒരു സ്ഥാപനമായി നിലകൊള്ളുന്നു. അധികാരത്തോടുള്ള 'ഇറെവർൻസ്' നിറഞ്ഞ ഒരു സംസ്കാരം അത് വളർത്തിയെടുക്കുകയും അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ചു പറഞ്ഞു പത്രപ്രവർത്തനം നടത്തുകയും ചെയ്യുന്നു, ”പ്രസിഡന്റ് രാം നാഥ് കോവിന്ദ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു
സംഘർഷ മേഖലകളിലെ പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരം - Dipankar Ghose, Indian Express (Print/Digital); Dheeraj Kumar, Doordarshan (Broadcast); Late Achyuta Nanda Sahu, Doordarshan (Broadcast); Mormukut Sharma, Doordarshan (Broadcast)
#RNGAwards | A special moment!
Watch LIVE streaming on https://t.co/us0tQBrPwohttps://t.co/q8wo4bvZzPpic.twitter.com/rgpAuVmrPx
— Financial Express (@FinancialXpress) January 20, 2020
"പത്രപ്രവർത്തനത്തിലെ മികവിനെ അഭിനന്ദിക്കാനാണ് ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. പത്രപ്രവർത്തനത്തിന്റെ ആരൂഡം പഠനമാണ്. നല്ല പത്രപ്രവർത്തനം സജീവമാണ് എന്നതിന്റെ തെളിവാണ് ഈ സായാഹ്നം. ഈ വർഷം ഞങ്ങൾക്ക് ഞങ്ങള്‍ക്ക് ലഭിച്ചത് 922 എൻട്രികളാണ്. അതൊരു റെക്കോര്‍ഡ് നമ്പര്‍ ആണ്," ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ചെയർമാൻ വിവേക് ഗോയങ്ക തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
#RNGAwards | Meet the Jury pic.twitter.com/sHCLJ2h8gP
— The Indian Express (@IndianExpress) January 20, 2020
ബിസിനസ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ റിപ്പോർട്ടിംഗ്, സിവിൽ ജേണലിസം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വിദ്യ, സംഘർഷ മേഖലകളിലെ പത്രപ്രവർത്തനം, പ്രാദേശിക ഭാഷാ റിപ്പോർട്ടിംഗ് എന്നിവയുൾപ്പെടെ അച്ചടി, ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങളിലെ നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന വിഭാഗങ്ങളാണ് ഇത്തവണ അവാർഡുകൾക്കുള്ളത്. ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാരം
അപകടകരമോ ബുദ്ധിമുട്ടുള്ളതോ ആയ സാഹചര്യങ്ങളിൽ നിന്നും വാർത്തകൾ കൃത്യമായി റിപ്പോർട്ടു ചെയ്യുമ്പോൾ അസാമാന്യ സമഗ്രതയും അസാധാരണമായ കരുത്ത് പ്രകടിപ്പിക്കുന്ന പ്രിന്റ്, ടിവി, ഡിജിറ്റൽ മാധ്യമപ്രവർത്തകരെ ആദരിക്കാനായി 2006 ൽ ആരംഭിച്ചതാണ് രാംനാഥ് ഗോയങ്ക പുരസ്കാരങ്ങള്‍.
കർശനമായ ഗവേഷണവും ആഴത്തിലുള്ള സ്ഥിതിവിവരക്കണക്കുകളും സമന്വയിപ്പിച്ച്, അവര്‍ പറഞ്ഞ കഥകൾ പലപ്പോഴും തലക്കെട്ടുകളിൽ ഒഴിവക്കപ്പെട്ടഇടങ്ങളിലേക്ക് സ്ഥലങ്ങളിലേക്ക് നിങ്ങളെ കൊണ്ടു പോയിട്ടുണ്ടാകാം, ഒപ്പം ശ്രദ്ധിക്കപ്പെടേണ്ട വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടിയിട്ടുമുണ്ടാകാം.
/indian-express-malayalam/media/media_files/uploads/2020/01/WhatsApp-Image-2020-01-20-at-5.49.01-PM-1024x576.jpeg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights