scorecardresearch

PM Modi Interview to Indian Express:അത് നിങ്ങളുടെ പ്രശ്നമാണ്, ഞാൻ ജനാധിപത്യവിരുദ്ധനല്ല; നരേന്ദ്ര മോദി

PM Modi Interview to Indian Express: പൊതുജനം വിചാരിച്ചു അവർ (കോൺഗ്രസ്) അവരുടെ പഴയ രീതികളിൽ മാറ്റം കൊണ്ടു വന്നിട്ടുണ്ടാകുമെന്ന്. എന്നാൽ അധികാരത്തിൽ വന്ന നിമിഷം തന്നെ അവരുടെ പഴയ സ്വഭാവങ്ങൾ തിരികെ വരാൻ തുടങ്ങി

PM Modi Interview to Indian Express:അത് നിങ്ങളുടെ പ്രശ്നമാണ്, ഞാൻ ജനാധിപത്യവിരുദ്ധനല്ല; നരേന്ദ്ര മോദി

PM Modi Interview to Indian Express

പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖം

ആറാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം. മേയ് 10-ന്, റോഹ്ത്തക്കിലെ (ഹരിയാന) പ്രചാരണത്തിനു വേണ്ടി ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ നിന്നും  പുറപ്പെടുന്നതിന് മുൻപ്, ഇന്ത്യന്‍ എക്സ്പ്രസിലെ രവിഷ് തീവാരിയോടും രാജ് കമൽ ഝായോടും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.  പ്രസക്ത ഭാഗങ്ങള്‍ ചുവടെ വായിക്കാം.

അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഇംഗ്ലീഷില്‍ ഈ ലിങ്കില്‍ വായിക്കാം: PM Modi Interview to Indian Express

narendra modi, pm narendra modi, pm modi, modi, narendra modi interview, narendra modi interview live, narendra modi interview live today, pm modi interview, pm modi interview live today, modi interview live, modi interview live today, modi interview live indian express, modi interview indian express

ഡിസംബർ 11, 2018ല്‍ മധ്യ പ്രദേശ്, രാജസ്ഥാൻ,
ഛത്തിസ്ഗഡ്ഡ് എന്നിവിടങ്ങളില്‍ നേരിട്ട പരാജയം താങ്കൾക്കും താങ്കളുടെ പാർട്ടിക്കും  ഒരു തിരിച്ചടി ആയിരുന്നിരുന്നു. ഇന്ന്  മെയ് 11. ഇതിനിടയില്‍ താങ്കൾ ഇരുന്നൂറിലധികം റാലികൾ സംഘടിപ്പിച്ചു. അവ തന്ന പാഠങ്ങള്‍ എന്തൊക്കെയാണ്?

തെരെഞ്ഞെടുപ്പ് വിദഗ്ദ്ധന്‍മാരും, മാധ്യമങ്ങളും, ‘ല്യൂട്ടിയന്‍സ് ക്ലബ്ബു’കളും, ‘ഖാൻ മാർക്കറ്റ്’ സംഘങ്ങളും ഞങ്ങൾ തോൽക്കണം എന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു.  ഈ മൂന്ന് സംസഥാനങ്ങളിലായി ഏകദേശം 40 സീറ്റുകൾ ഞങ്ങള്‍ നേടുമെന്ന് പ്രവചനവുമുണ്ടായി. മധ്യ പ്രദേശിലും, ഛത്തിസ്ഗഡ്ഡ്ലും ഞങ്ങൾ 15 വര്‍ഷം അധികാരത്തിലുണ്ടായിരുന്നു.

Read: എന്റെ പ്രതിച്ഛായ 45 വർഷത്തെ തപസ്യയാണ്, നിങ്ങൾക്കത് തകർക്കാനാവില്ല: നരേന്ദ്ര മോദി

പ്രവർത്തകരുടെ ഇടയില്‍ അതു കൊണ്ടു തന്നെ സ്വാഭാവികമായും അധികാരത്തിനെതിരായൊരു വികാരം ഉണ്ടായി. അവർക്ക് (കോൺഗ്രസ്) മധ്യപ്രദേശിലോ രാജസ്ഥാനിലോ ഒരു ഭൂരിപക്ഷ സർക്കാർ ഉണ്ടാക്കാൻ സാധിച്ചില്ല.

ഞങ്ങൾക്ക് അവരെക്കാൾ വോട്ട് മധ്യപ്രദേശിൽ ഉണ്ടായിരുന്നു. അതിനാൽ തെരെഞ്ഞെടുപ്പ് ഫലം ഒരു തരത്തിൽ പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പൊതുജനം വിചാരിച്ചു അവർ (കോൺഗ്രസ്) അവരുടെ പഴയ രീതികളിൽ മാറ്റം കൊണ്ടു വന്നിട്ടുണ്ടാകുമെന്ന്. എന്നാൽ അധികാരത്തിൽ വന്ന നിമിഷം തന്നെ അവരുടെ പഴയ സ്വഭാവങ്ങൾ തിരികെ വരാൻ തുടങ്ങി. ഈ വാർത്ത ഇന്ത്യയിൽ മൊത്തം വൈറലായി, നോട്ടു കെട്ടുകൾ പരക്കാനും തുടങ്ങി.

Read: ‘കാര്‍മേഘം റഡാറില്‍ നിന്നും രക്ഷിക്കും, ആക്രമണം നടത്തിക്കോളൂ’; മോദിയുടെ അശാസ്ത്രീയ പ്രസ്താവനയ്ക്ക് പരിഹാസം

ഭോപ്പാലിലെ പാവപെട്ട കുട്ടികൾക്ക് ഭക്ഷണമെത്തിക്കാനുള്ള പണം വകമാറ്റി ചിലവാക്കുന്നത്, ‘ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം’ നടത്തുന്ന ഇന്ത്യൻ എക്സ്പ്രസിന് വലിയ വാർത്തയായിരിക്കില്ല. ഇന്ത്യൻ എക്പ്രസ്സിലെ വാർത്തകൾ ഞാൻ പക്ഷേ ഗൗരവത്തോടെ കാണുന്നു. ‘ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ’ത്തിന്റെ ലോകത്ത് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഒരു നല്ല പേരുണ്ടാക്കിയിട്ടുണ്ട്. ആ മേഖലയിൽ മറ്റുള്ളവരെക്കാൾ മുൻപിൽ തന്നെയാണ് ഇന്ത്യന്‍ എക്സ്പ്രസ്സ്‌.

പിന്നോക്ക സമുദായത്തിന്റെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ നിങ്ങളുടെ പത്രം എപ്പോഴും മുൻപിലാണ്. എന്നാൽ രാജസ്ഥാനിലെ അൽവാറിലെ ഭയങ്കരമായ ബലാത്സംഗ കേസിൽ നിങ്ങളുടെ പതിവ് ‘ഫോളോ-അപ്പ്’ കാണാൻ സാധിച്ചില്ല. സംസാരിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിൽ നിങ്ങളുടെ പത്രം എപ്പോഴും മുൻപന്തിയിലായിരുന്നു. എന്നാൽ  ‘മോദി മോദി’ എന്ന് പറഞ്ഞതിന് മധ്യപ്രദേശിലെ ജനങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത വാർത്ത നിങ്ങളുടെ ആദ്യ പേജിൽ കണ്ടില്ല.

കാർഷിക വായ്പ എഴുതിത്തള്ളൽ, തൊഴിൽ രഹിതരായ യുവാക്കൾക്ക് തൊഴിലില്ലായ്മ അലവൻസ് എന്നിവയായിരുന്നു വാഗ്ദാനം. എന്നാൽ കോൺഗ്രസ് പണം സ്വരൂക്കൂട്ടുന്നതിന്റെ തിരക്കിലായിരുന്നു. അതിനാൽ ഞങ്ങളുടെ പ്രവർത്തകരുടെ ധാർമികത വർധിപ്പിക്കാൻ മറ്റൊന്നും വേണ്ട വന്നില്ല.

ഈ ചോദ്യം ഉന്നയിക്കാൻ കാരണം, പരാജയത്തിന് ശേഷം വളരെപ്പെട്ടെന്ന് എടുത്തു കണ്ട ചില നടപടികളാണ് – സാമ്പത്തികമായി ദുർബലമായ വിഭാഗത്തിനു 10 ശതമാനം കോട്ട, PM- KISAN, അഞ്ച് ലക്ഷം വരെയുള്ള നികുതിയിൽ ഉൾപ്പെടുന്ന വരുമാനങ്ങൾക്ക് നികുതിയിളവ്, അസംഘടിത മേഖലയിൽ ഉള്ളവർക്ക് പെൻഷൻ. ഈ പരാജയം വരുന്ന ലോക് സഭ തെരെഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു?

അതിനു മറ്റൊരു കാരണമുണ്ടായിരുന്നു. എന്റെ സർക്കാരിനെ കുറിച്ച് മാധ്യമങ്ങളിൽ നിന്നുമൊരു പരാതിയുണ്ടായിരുന്നു, എന്തുകൊണ്ട് സർക്കാർ തീരുമാനങ്ങൾ ഞങ്ങളെ മുൻകൂട്ടി അറിയിക്കുന്നില്ല? ഇത് നിങ്ങളുടെ പ്രശ്നമാണ്. ഞാൻ ഈ പദ്ധതികളെല്ലാം ഡിസംബർ 11-ന് ശേഷം ചിന്തിച്ചെടുത്തതല്ല. നിങ്ങൾ അന്വേഷിച്ചാൽ മനസിലാകും, ഈ തീരുമാനങ്ങൾ ഫൈലുകളിലായി രണ്ട് വര്ഷത്തോളമുള്ള ചർച്ചയ്ക്ക് ശേഷം എടുക്കപ്പെട്ടതാണ്.

മറാത്താ, ജാട്ട്, ഗുജ്ജർ, പട്ടീദാർ പ്രക്ഷോഭങ്ങൾ കാണുന്നു… ഇത്തരം പ്രക്ഷോഭങ്ങൾ തുടർന്നാൽ രാജ്യം എവിടേക്ക് പോകും? അതിനാൽ തിനെഡിസംബർ പതിനൊന്നുമായി യോജിപ്പിച്ച് വായിക്കുന്നത്, ‘journalistic limitations’ കാരണമാണ്.

കാര്യങ്ങളുടെ നിയന്ത്രണം നരേന്ദ്ര മോദിക്ക് എപ്പോഴും വേണമെന്ന ചിത്രമാണ് പൊതുവിലുള്ളത്.  താങ്കൾ ഭിന്നാഭിപ്രായങ്ങളെ പരിഗണിക്കാറുണ്ടോ? ഏതെങ്കിലും കാബിനറ്റ് യോഗങ്ങളിലോ അല്ലെങ്കിൽ പാർട്ടി യോഗങ്ങളിലോ താങ്കളുടെ തീരുമാനം അസാധുവാക്കപ്പെട്ടിട്ടുണ്ടോ?

ഞാൻ ഗുജറാത്ത് മുഖ്യമന്ത്രി കാലഘട്ടത്തിലെ ഒരു ഉദാഹരണം ഞാൻ പറയാം. ഞാൻ എട്ട്- ഒൻപത് എംഎൽഎമാരെ ഒരുമിച്ചാക്കി അവാരുടെ പ്രവര്‍ത്തനത്തിന്‍റെ മേൽനോട്ടത്തിനായി ഒരു മന്ത്രിയെ ചുമതലപെടുത്തി. ചൊവ്വാഴ്ചകൾ എന്റെ എംഎൽഎ ദിവസമാണ്. അന്ന് അവർക്ക് (എംഎൽഎ, എംപി, മുൻ എംഎൽഎ/ എംപി) എന്നിവർക്ക് മുൻകൂട്ടി പറയാതെ തന്നെ, ഞാൻ ഉൾപ്പെടെയുള്ള സർക്കാർ അധികാരികളെ കാണാം. മന്ത്രിമാർ അവരുടെ എംഎൽഎ-മാരുമായി സംസാരിച്ച് ജനങ്ങളുടെ ആവശ്യങ്ങളെന്താണെന്നു മനസിലാക്കുന്നു. ക്യാബിനറ്റ് യോഗങ്ങൾ ബുധനാഴ്ചകളിലാണ് നടത്തുന്നത്. ഓരോ ക്യാബിനറ്റ് യോഗങ്ങൾക്കും മുൻപായി നാൽപ്പത്തിയഞ്ച് മിനിറ്റ് ദൈർഖ്യമുള്ള ‘സീറോ അവര്‍’ (zero hour) ഉണ്ടാകും. ഈ സമയം, ഞാൻ വരുന്നതിന് മുൻപായി, ചൊവ്വാഴ്ച ലഭിച്ച പ്രതികരണങ്ങൾ ഈ മന്ത്രിമാർ ചർച്ച ചെയ്യുകയും അവരുടെ അഭിപ്രായം തുറന്നുപറയുകയും ചെയ്യും.

ആദ്യത്തെ പതിനഞ്ച് മിനിറ്റ് ഈ ചർച്ചയുടെ പര്യാലോചനകള്‍ എന്നോട് പറയും. എവിടെ നിന്നാണ് ഈ അഭിപ്രായങ്ങൾ വരുന്നതെന്ന് എന്നോട് പറയരുതെന്ന് ഞാൻ പറയും, കാരണം അങ്ങനെ ആണെങ്കിൽ എനിക്ക് വിഷയത്തിലുള്ള മുന്‍വിധി ഒഴിവാക്കാം. എൻ്റെ മന്ത്രിസഭയും CAG-യും കൂടെ യോജിപ്പിച്ച് ഞാൻ ഒരു വർക്ക്ഷോപ്പ് നടത്തുകയുണ്ടായി. അതിൽ അവരുടെ വ്യത്യാസങ്ങൾക്കായി ഒരു പൊതു ചർച്ച നടത്തി. ഇത് എന്റെ ടീമിനെ അറിവുനൽകുകയും, അവർ സ്വയം തിരുത്തുകയും ചെയ്തു. അത് ജനാധിപത്യം അല്ലെ?

അതുപോലെ തന്നെ നിയമസഭ ചോദ്യങ്ങൾ. നിയമസഭാ ചോദ്യങ്ങളുടെ വേളയിൽ പ്രതിപക്ഷം സർക്കാരിനെ വിമർശിക്കും, സർക്കാരിലുള്ളവർ അതിനെ ഇല്ലാതാക്കാൻ ശ്രമിക്കും. മാധ്യമങ്ങളിൽ അത്  വരും. ഈ സമയത്ത് ഉദ്യോഗസ്ഥര്‍ രക്ഷപെടും. ഭരണനിര്‍വ്വഹണസമിതികളിൽ സമ്മർദം ചെലുത്താനാണ് നിയമസഭകൾ പ്രവർത്തിക്കേണ്ടത്. എന്നാൽ ഇവ രാഷ്ട്രീയത്തിന്റെ മുഷ്ടിയുദ്ധങ്ങളായി മാറുകയും അടുത്ത ദിവസത്തിലെ പത്രത്തിൽ ചെയ്യുന്നു. നിയമസഭയുടെ ധർമം ഇതല്ല എന്നാണ് എൻ്റെ പൂര്ണവിശ്വാസം.

അതുപോലെ തന്നെ പാർലമെൻറിൽ (കേന്ദ്രത്തിൽ), നിങ്ങള്‍ ചെയേണ്ടത് മൻമോഹൻ സിംഗ് സർക്കാരിന്റെ കാലഘട്ടത്തിലെ കാബിനറ്റ് യോഗങ്ങളുടെ ശരാശരി സമയം എടുത്തുനോക്കുക എന്നതാണ്. ശരാശരി സമയം 20 മിനിറ്റ് ആണ്. എന്റെ ക്യാബിനറ്റ് യോഗങ്ങളുടെ ശരാശരി സമയം മുന്ന് മണിക്കൂർ ആണ്. അത്രയും സമയത്ത് എന്താണ് നടക്കുന്നതെന്നാണ് നിങ്ങൾക്ക് തോന്നുന്നത്? തിരികെ അയച്ച ഒരുപാട് ക്യാബിനറ്റ് നിർദേശങ്ങളുണ്ട്. പലതും താല്കാലികമായൊരു മന്ത്രിമാരുടെ സംഘത്തിലേക്ക് നൽകിയിട്ടുണ്ട്. കൂടാതെ, എന്റെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരുടെയും യോഗം വിളിച്ചുകൂട്ടുകയും, എല്ലാവര്ക്കും സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള അവസരം ഉണ്ടാക്കിയിട്ടുണ്ട്. പ്രേസേന്റ്റേഷനുകൾ നടത്താറുണ്ട്, എന്നാൽ ഇതൊന്നും മാധ്യമങ്ങൾക്ക് നല്കാറില്ല.

പക്ഷേ ഞങ്ങൾക്ക് വാർത്തയായി കിട്ടുന്നതെന്താണ്?

അത് നിങ്ങളുടെ പ്രശ്നമാണ്. ഞാൻ ജനാധിപത്യവിരുദ്ധനല്ല. ഞാൻ ഡൽഹിയിൽ ചർച്ചകൾക്കായി 250 പേരോട് മൂന്ന് മണിക്കൂറോളം സംസാരിക്കുന്നു. എനിക്ക് തോന്നുന്നു സർക്കാരിന്റെ ചിന്തകളും മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ ചിന്തകളും സുതാര്യമായിരിക്കണം. പത്രത്തിൽ വാർത്ത വരുന്നുണ്ടോ എന്നതുമാത്രമല്ല ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഞങ്ങൾ ഈ ചോദ്യം ബിജെപി പ്രസിഡന്റ് അമിത് ഷായോടും ചോദിച്ചിരുന്നു. അടൽ ബിഹാരി വാജ്‌പേയിക്ക് എംപിമാര്‍ കുറവായിരുന്നതിനാല്‍ നിരന്തരമായി സമ്മർദം ചെലുത്തിയ സഖ്യകക്ഷികളുണ്ടായിരുന്നു, ശാഠ്യമുള്ള സംഘപരിവാറുണ്ടായിരുന്നു, എന്നാൽ താങ്കൾക്ക് ഇത് മൂന്നു പ്രശ്നങ്ങളുംമില്ല. അദ്ദേഹത്തിന്റെ പാരമ്പര്യം ഗോൾഡൻ ക്വാഡ്ടൈലാറ്ററൽ, പൊതു മേഖല സ്ഥാപനങ്ങളിലെ ഓഹരി വില്പന, വൈദ്യുതി പരിഷ്കാരങ്ങൾ, പൊഖ്റാൻ എന്നിവയാണ്. ഒരു ഇരുപത് വര്ഷം കഴിഞ്ഞാലും അദ്ദേഹം ഓർമ്മിക്കപ്പെടും. എന്താണ് തങ്ങളുടെ നേട്ടങ്ങൾ?

ഞാൻ എന്തുതന്നെ പറഞ്ഞാലും അത് അനീതി ആകുമെന്നതിനാൽ ഞാൻ ഇതിന് ഉത്തരം പറയില്ല. നിര്‍ഭാഗ്യവശാല്‍, നമ്മൾ സർക്കാരുകളെ ഒന്നോ രണ്ടോ കാര്യങ്ങൾക്ക് വേണ്ടി മാത്രം ഓർമ്മിക്കാൻ ആഗ്രഹിക്കുന്നു അല്ലാതെ അവരുടെ സമഗ്രമായ പ്രവർത്തനങ്ങൾക്കല്ല. ഇത് സർക്കാരുകൾക്ക് ജനങ്ങൾ ഓർമ്മിക്കാനായി ഒന്നോ രണ്ടോ കാര്യങ്ങൾ മാത്രം ചെയ്യാനുള്ള പ്രേരണ നൽകുന്നു. ഞാൻ ഈ രാജ്യത്തെ ഒന്നിലധികം സ്തംഭങ്ങളിൽ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും അവരുടെ പാരമ്പര്യം ശുചിത്വമാണെന്ന് പറഞ്ഞാൽ, ഞാൻ പറയും ഞാൻ വലിയ തോതിൽ ശൗചാലയങ്ങൾ നിർമിച്ചുവെന്ന്. മറ്റൊരാൾ പ്രതിരോധ ആരോഗ്യ സംരക്ഷണം അവരുടെ പാരമ്പര്യമെന്ന് അവകാശപെട്ടാല്‍, അപ്പോൾ നിങ്ങളെ ഞാൻ ആയുഷ്മാൻ ഭാരത് ഓർമിപ്പിക്കും.

അടൽജിയുടെ സർക്കാർ ചെയ്തതുപോലെ ഞങ്ങളും സമ്പദ്‌വ്യവസ്ഥയെ ഉയർന്ന വളർച്ചാ പാതയിലേക്ക് നയിക്കുകയും, ലോകത്തിലെ തന്നെ ഏറ്റവും വേഗതയിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സർക്കാരും അടിസ്ഥാന സൗകര്യവികസന മേഖലയിൽ നല്ല പ്രവർത്തനം കാഴ്ചവെച്ചുവെന്ന് ഞങ്ങളുടെ വിമർശകരും സമ്മതിക്കുന്നുണ്ട്. ഞങ്ങൾക്ക് പാരമ്പര്യമായി ലഭിച്ചതിനേക്കാൾ രണ്ടുമടങ്ങ് വേഗത്തിൽ ഗ്രാമീണ റോഡുകളും, ഹൈവേകളും ഞങ്ങൾ നിർമിച്ചു. ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ ഹൈവേകൾ നിർമ്മിക്കുന്ന രാജ്യം ഇന്ത്യയാണ്.

പ്രതിരോധ മേഖലയിലെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ അടൽജിയുടെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുകയുണ്ടായി, പില്കാലത്ത് ഈ ആരോപണങ്ങൾ എല്ലാ തന്നെ വ്യാജമായിരുന്നു എന്ന് തെളിഞ്ഞു. ഇപ്പോൾ ഞങ്ങളെ അവർ തന്നെ നിര്മിച്ചെടുത്തൊരു തട്ടിപ്പിന്റെ പേരിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. ഇവിടെയും, സത്യം ഞങ്ങൾക്കൊപ്പമാണ്.

തൊഴിലില്ലായ്‌മയ്‌ക്കും, തൊഴിലുകളുടെ അഭാവത്തിനെയും ചുറ്റിപറ്റികോൺഗ്രസ്സും അവരുടെ സുഹൃത്തുക്കളും ചേർന്നൊരു ‘ഡാറ്റ ഫ്രീ മഹോൾ’ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചു. അടൽജിയുടെ ഒരു തവണത്തെ സർക്കാർ യുപിഎയുടെ രണ്ടു തവണത്തെ സാരക്കാരിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടക്കിയെന്ന് പിന്നീട് തെളിഞ്ഞു. ഞങ്ങളുടെ സർക്കാരിന് എതിരെയും അതേ ‘ഡാറ്റ ഫ്രീ മഹോൾ’ തന്ത്രം പയറ്റുകയാണ് പ്രതിപക്ഷം.

ഒന്ന് രണ്ട് വിഷയങ്ങളിലേക്ക് മാത്രം ഞങ്ങളുടെ സർക്കാരിനെ ഒതുക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ അത് മോദിയോട് ചെയ്യുന്ന വലിയ അനീതി ആയിരിക്കും. കോൺഗ്രസിന് അവരുടെ ഭരണകാലത്ത് MGNREGA-യ്ക്ക് അപ്പുറം മറ്റൊന്നും പറയാൻ സാധിച്ചിട്ടില്ല. എനിക്ക് ഒരു കാര്യത്തിൽ മാത്രം ഒതുങ്ങി നില്ക്കാൻ ആഗ്രഹമില്ല. ഞാൻ പതിമൂന്ന് വർഷമായി ഗുജറാത്തിലുണ്ട്, എനിക്കൊരു കാര്യം മാത്രമായി എടുത്ത് പറയാൻ സാധിക്കില്ല. എന്നാൽ എല്ലാ മേഖലകളിലും ഒരു കാര്യമെങ്കിലും ചെയ്തതായി നിങ്ങൾക്ക് കാണാൻ സാധിക്കും. എങ്ങനെയാണു ഒരു സർക്കാർ പ്രവർത്തിക്കേണ്ടത് എന്നതിന് ഞാൻ ഒരു പുതിയ മാതൃക ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian express live lok sabha elections 2019 bjp pm narendra modi interview