Latest News
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍

ഡിജിറ്റല്‍ ലോകത്ത് വൈവിധ്യങ്ങള്‍ നിറച്ച് ഇന്ത്യന്‍ എക്സ്പ്രസ്; ആരോഗ്യ സംരക്ഷണത്തിനായി Lifealth.com പോര്‍ട്ടല്‍

ആത്മീയാരോഗ്യ ക്ഷേമവും മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പ്ലാറ്റ്ഫോം ആവും lifealth.com

Indian Express, Lifealth.com

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ലോകത്ത് വൈവിധ്യം നിറഞ്ഞ മറ്റൊരു പോര്‍ട്ടല്‍ കൂടി ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ എക്സ്‌പ്രസ്. രാജ്യത്തെ മാധ്യമ ലോകത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ എക്സ്‌പ്രസ്, lifealth.com എന്ന പേരിലാണ് ആരോഗ്യ- ലൈഫ്സ്റ്റൈല്‍ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്. ആത്മീയാരോഗ്യ ക്ഷേമവും മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പ്ലാറ്റ്ഫോം ആവും lifealth.com. വായന സുഗമമാക്കാനുള്ള ഉദ്ദേശ്യത്തോടെ, ആധുനികവും സൗഹൃദപൂര്‍ണവുമായ ഇന്‍റര്‍ഫേസില്‍ ആണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.

“വിഷയാധിഷ്ഠിതമായി പുതിയ ഡൊമൈനുകള്‍ ആരംഭിച്ചുകൊണ്ട് ഡിജിറ്റല്‍ ലോകത്തെ സാന്നിധ്യം വിന്യസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ എക്സ്‌പ്രസ്. വായനക്കാരുടെ ആവശ്യത്തിനനുസരിച്ച് സേവനങ്ങളും വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യൻ എക്സ്‌പ്രസ് ശ്രമിക്കുന്നത്. lifealth.com എന്നത് ആ ദിശയിലുള്ള അടുത്ത പടിയാണ്. ഈ പ്ലാറ്റ്മി‌ഫോമിനുള്ള ഗവേഷണത്തിനായി ഞങ്ങള്‍ ധാരാളം സമയം വിനിയോഗിക്കുകയുണ്ടായി. അതിന്‍റെ ഫലമായാണ് ഇതിലെ ഓരോ സേവനങ്ങളും നിലവില്‍ വന്നത്. ലളിതമായ ഭാഷയില്‍ നേരിട്ടുള്ള ഉപദേശങ്ങളും ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ഗുണനിലവാരമുള്ള എഴുത്തുകളുമാണ് ഉപഭോക്താക്കള്‍ താത്പര്യപ്പെടുന്നത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാവും ഞങ്ങളുടെ ലേഖനങ്ങളും രൂപപ്പെടുത്തുക. lifealth.com വായനക്കാരെ സന്തുഷ്ടരാക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ” lifealth.comന്‍റെ ഉദ്ഘാടനവേളയില്‍ ഇന്ത്യന്‍ എക്സ്‌പ്രസ് ഡിജിറ്റല്‍ സിഇഒ സന്ദീപ്‌ അമര്‍ പറഞ്ഞു.

നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാവുന്ന lifealth.com നൂതനമായ അനിമേര്‍സീവ് സാങ്കേതിക വിദ്യ ഉപയോഗിച്ചു വ്യത്യസ്തമായൊരു രൂപഘടനയിൽ ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്ലാറ്റ്ഫോമിലെ ലേഖനങ്ങളെ ‘ലൈഫ്സ്റ്റൈല്‍’ ‘പ്രഗ്നന്‍സി ആൻഡ് പാരന്റിങ്ങ്’, ‘ലവ് ആൻഡ് റിലേഷന്‍ഷിപ്‌’, ‘മൈന്‍ഡ്, ബോഡി ആൻഡ് സോള്‍, ‘ഹെല്‍ത്ത് ആൻഡ് നാച്ചുര്‍’ എന്നിങ്ങനെയാണ് വേര്‍തിരിച്ചിരിക്കുന്നത്. ഇതിനുപുറമേ ഭാവിയില്‍ ‘ഹൗ റ്റു’ എന്ന സീരിസില്‍ വീഡിയോ ഇറക്കാനും, വൈകാതെതന്നെ പ്രാദേശിക ഭാഷകളിലേക് വെബ്സൈറ്റ് വികസിപ്പിക്കാനും എക്സ്‌പ്രസ് ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്.

പ്രതിമാസം എണ്‍പത് ദശലക്ഷം പുതിയ ഉപഭോക്താക്കളിലേക്ക് എത്തുന്ന ഇന്ത്യന്‍ എക്സ്‌പ്രസ്, ഡിജിറ്റല്‍ ലോകത്ത് രാജ്യത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സേവനങ്ങളിലോന്നാണ്.  www.indianexpress.com എന്ന വെബ്സൈറ്റില്‍ ഡിജിറ്റല്‍ സാന്നിദ്ധ്യം ആരംഭിച്ച എക്സ്‌പ്രസ് ഗ്രൂപ്പ് പിന്നീട് തങ്ങളുടെ ബിസിനസ്സ്-സാമ്പത്തിക മാസികയായ  www.financialexpress.com ആരംഭിക്കുകയുണ്ടായി. ഇതിനു പുറമേ ഹിന്ദിയില്‍  www.jansatta.com, മറാത്തിയില്‍ http://www.loksatta.com, മലയാളത്തില്‍ http://www.iemalayalam.com എന്നിവയും എക്സ്‌പ്രസിന്റെ സേവനങ്ങളായി നിലവിലുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indian express digital launches lifealth com the wellness portal

Next Story
കുല്‍ഭൂഷൺ ജാദവിന്റെ വധശിക്ഷ; പാക്കിസ്ഥാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇന്ത്യKulbhushan Jadhav, Sushma Swaraj, pakistan
The moderation of comments is automated and not cleared manually by malayalam.indianexpress.com