ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ന്നു വരുന്ന വായനാസമൂഹത്തിനു ലോകോത്തര നിലവാരമുള്ള ഡിജിറ്റല്‍ വായന നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പ്രസാധകരായ ഇന്ത്യന്‍ എക്സ്പ്രസിൽനിന്നും പുതിയൊരു വെബ്സൈറ്റ് കൂടി. Evesly.com എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റ് പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടുളളതാണ്. അവരുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും അനുസരിച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിഷയങ്ങളാണ് Evesly.com വായനക്കാർക്ക് നല്‍കുക.

തൊഴിലിടങ്ങളിലെ സ്ത്രീകൾക്കായി അവരുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുളള ലേഖനങ്ങൾ നൽകുന്നുവെന്നതാണ് Evesly.com എന്ന വെബ്സൈറ്റിനെ സ്ത്രീകൾക്കായുളള മറ്റു വെബ്സൈറ്റുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. സംരംഭകരും. പ്രൊഫഷനലുകളും, കലാകാരികളും, എഴുത്തുകാരികളുമായ സ്ത്രീകള്‍ക്ക് പുറമേ വിവിധമേഖലയില്‍ വിജയം നേടിയ സ്ത്രീകളും Evesly.comന്റെ വിഷയങ്ങളാവും. അഭിമുഖങ്ങള്‍, സര്‍വ്വേകള്‍, സംഭാഷണങ്ങള്‍. കോണ്‍ഫറന്‍സുകള്‍ എന്നിവ മുഖാന്തരമാണ് Evesly.comന്റെ പകുതിയോളം വരുന്ന ഉള്ളടക്കം സ്വരൂപിക്കുക. പുതുമയുള്ളതും ആധുനികവുമായ ഈ ഉള്ളടക്കങ്ങള്‍ ലൈഫ്സ്റ്റൈല്‍, ഫാഷന്‍, ഭക്ഷണം, വിനോദം, റിലേഷന്‍ഷിപ്പ് എന്നിങ്ങനെയായാണ് ആദ്യ ഘട്ടത്തില്‍ തരംതിരിക്കുന്നത്. ഉള്ളടക്കങ്ങളുടെ ലഭ്യതയും കണ്ടെത്തലും എളുപ്പമാക്കുന്നു എന്ന് മാത്രമല്ല ഈ സൗകര്യങ്ങള്‍ മികച്ച വായനയും പ്രദാനം ചെയ്യുന്നു.

“ഇന്ത്യയിൽ വലിയൊരു ശതമാനം സ്ത്രീകളും തൊഴിലെടുക്കുന്നവരാണ്. അവര്‍ക്ക് താത്പര്യമുള്ളതും ആവശ്യമുളളതുമായ ഒട്ടനവധി കാര്യങ്ങളുണ്ട്. ഈ വിഭാഗത്തിനായി ഗുണമേന്മയുള്ള ഉള്ളടക്കം ലഭ്യമാക്കുക എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഞങ്ങള്‍ Evesly.com പുറത്തിറക്കുന്നത്. അര്‍ത്ഥവത്തായ ഉള്ളടക്കങ്ങള്‍ നല്‍കുക എന്നതാവും ഞങ്ങളുടെ ലക്ഷ്യം. UI/UX എന്നത് ഞങ്ങള്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു ഘടകമാണ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യുക എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. Evesly.comനു വേണ്ടി ഭാവിയില്‍ ഒരു ആപ്പും പുറത്തിറക്കാനുള്ള പദ്ധതിയുണ്ട്. ” Evesly.comന്റെ പ്രഖ്യാപന വേളയില്‍ ഇന്ത്യന്‍ എക്സ്പ്രസ് ഡിജിറ്റല്‍ സിഇഒ സന്ദീപ്‌ അമര്‍ പറഞ്ഞു.

ഇന്ത്യന്‍ എക്സ്പ്രസ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അതിന്റെ ഡിജിറ്റല്‍ സേവനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. Evesly.com നു പുറമേ ഈ വർഷം തന്നെ എക്സ്പ്രസ് ഗ്രൂപ്പ് പുറത്തിറക്കിയിട്ടുള്ള ieTamil.com, ieMalayalam.com, Lifealth.com, Techook.com എന്നീ സൈറ്റുകള്‍ അതിന്‍റെ പുതുമയുള്ള ഉള്ളടക്കങ്ങളിലൂടെയും വായനാനുഭവത്തിലൂടെയും ഡിജിറ്റല്‍ ലോകത്ത് പുതിയ വാതായനങ്ങള്‍ തുറന്നിരിക്കുകയാണ്.

പ്രതിമാസം 80 ദശലക്ഷം പുതിയ വായനക്കാരിലേക്ക് എത്തുന്ന ഇന്ത്യന്‍ എക്സ്‌പ്രസ്, ഡിജിറ്റല്‍ ലോകത്ത് രാജ്യത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സേവനങ്ങളിലോന്നാണ്.  www.indianexpress.com എന്ന വെബ്സൈറ്റില്‍ ഡിജിറ്റല്‍ സാന്നിദ്ധ്യം ആരംഭിച്ച എക്സ്‌പ്രസ് ഗ്രൂപ്പ് പിന്നീട് തങ്ങളുടെ ബിസിനസ്സ്-സാമ്പത്തിക മാസികയായ  www.financialexpress.com ആരംഭിക്കുകയുണ്ടായി. ഇതിനു പുറമേ ഹിന്ദിയില്‍  www.jansatta.com, മറാത്തിയില്‍ www.loksatta.com, മലയാളത്തില്‍ www.iemalayalam.com തമിഴില്‍ www.ietamil.com എന്നിവയും എക്സ്‌പ്രസിന്‍റെ സേവനങ്ങളായി നിലവിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ