scorecardresearch

ഡിജിറ്റൽ മീഡിയ: പ്രചാരത്തിൽ ഇന്ത്യൻ എക്സ്പ്രസ് രണ്ടാം സ്ഥാനത്ത്

ഇന്ത്യയിലെ മികച്ച ഡിജിറ്റൽ മാധ്യമങ്ങളിൽ ഒന്നായ ഇന്ത്യൻ എക്‌സ്പ്രസിന് പ്രതിമാസം 75 ദശലക്ഷം ഉപയോക്താക്കളാണുളളത്. പത്രപ്രവർത്തനത്തിലെ മികവും വാർത്താ റിപ്പോർട്ടിങ്ങിലുളള വിശ്വാസ്യതയുമാണ് ഇന്ത്യൻ എക്‌സ്പ്രസിനെ വേറിട്ട് നിർത്തുന്നത്.

ഇന്ത്യയിലെ മികച്ച ഡിജിറ്റൽ മാധ്യമങ്ങളിൽ ഒന്നായ ഇന്ത്യൻ എക്‌സ്പ്രസിന് പ്രതിമാസം 75 ദശലക്ഷം ഉപയോക്താക്കളാണുളളത്. പത്രപ്രവർത്തനത്തിലെ മികവും വാർത്താ റിപ്പോർട്ടിങ്ങിലുളള വിശ്വാസ്യതയുമാണ് ഇന്ത്യൻ എക്‌സ്പ്രസിനെ വേറിട്ട് നിർത്തുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഡിജിറ്റൽ മീഡിയ: പ്രചാരത്തിൽ ഇന്ത്യൻ എക്സ്പ്രസ് രണ്ടാം സ്ഥാനത്ത്

നോയിഡ: വാർത്തകൾ യാഥാർഥ്യത്തോടെയും ചടുതലയോടെയും ഏറ്റവും വേഗത്തിൽ വായനക്കാരിലേക്ക് എത്തിക്കുന്ന ഇന്ത്യൻ എക്‌സ്പ്രസിന് മറ്റൊരു അംഗീകാരം കൂടി. രാജ്യത്തെ ഡിജിറ്റൽ മാധ്യമ രംഗത്ത് രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് മാധ്യമ രംഗത്തെ നിറസാന്നിധ്യം പുതിയ ചുവട് വയ്‌ക്കുന്നത്. 2016 ഡിസംബറിൽ കോംസ്‌കോർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യൻ എക്സ്പ്രസ് രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ എക്‌സ്പ്രസ് രാജ്യത്തെ ഡിജിറ്റൽ മാധ്യമങ്ങളിൽ അതിവേഗം വളരുന്ന ഒന്നാണെന്നതിന്റെ തെളിവാണ്.

Advertisment

85 വർഷത്തോളം പാരമ്പര്യമുളള ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഓൺലൈൻ പതിപ്പായ www.indianexpress.com ന് രാജ്യത്തെ ഡിജിറ്റൽ പോർട്ടലുകളിൽ ഒന്നാമതെത്താനുളള​ കുതിപ്പിന് ഗതിവേഗം പകരുന്നതാണ് ഈ അംഗീകാരം. കഴിഞ്ഞ എട്ടു മാസങ്ങളായി നിരന്തരം വായനക്കാരുടെ പിന്തുണയോടെ സൈറ്റിന് ട്രാഫിക് നിലനിന്നതാണ് രണ്ടാം സ്ഥാനം കൈവരിക്കാൻ സഹായിച്ചത്.

ഭയമില്ലാതെ സത്യസന്ധതയോടെ ഏറ്റവും പെട്ടെന്ന് വാർത്തകൾ നിരന്തരം വായനക്കാരിലേക്ക് എത്തിക്കുന്നതാണ് ഈ അംഗീകാരം ലഭിക്കാൻ ഇടയാക്കിയത്. മൊബൈൽ, ഡെസ്‌ക്ടോപ്, ടാബ്‌ലറ്റ് എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ വാർത്തകൾ വായനക്കാരുടെ വിരൽതുമ്പിലെത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ ഇംഗ്ലീഷ് പത്രങ്ങളുടെ വാർത്താ വെബ്‌സൈറ്റിൽ രണ്ടാം സ്ഥാനത്തുളള ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ തന്നെ സാമ്പത്തിക വാർത്തകൾ കേന്ദ്രീകരിക്കുന്ന പത്രമായ ഫിനാൻഷ്യൽ എക്‌സ്പ്രസിന്റെ ഓൺലൈൻ പോർട്ടലിന് (www.financialexpress.com) ബിസിനസ്-സാമ്പത്തിക വിഭാഗത്തിൽ രണ്ടാം സ്ഥാനവും കൈവരിക്കാനായി.

സമൂഹ മാധ്യമങ്ങളിലും എക്‌സ്പ്രസ് ഗ്രൂപ്പിന് മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാനായിട്ടുണ്ട്. ഫെയ്‌സ്ബുക്ക് എൻഗേജ്‌മെന്റിൽ ഇന്ത്യൻ എക്‌സ്പ്രസ് പേജിന് ലോകത്ത് 23-ാം സ്ഥാനമാണുളളത്. ന്യൂസ്‌വിപ്പ് കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയിൽ നിന്നുളള ഏക വാർത്താ വെബ്‌സൈറ്റും ഇന്ത്യൻ എക്‌സ്പ്രസിന്റേതാണ്.

Advertisment

വായനക്കാരുടെ മികച്ച പിന്തുണയാണ് ഞങ്ങളെ ഈ ഉദ്യമത്തിൽ മുന്നോട്ട് നയിക്കുന്നത്. കോംസ്‌കോറിന്റെ ഡിസംബറിലെ റിപ്പോർട്ടനുസരിച്ച് എക്‌സ്പ്രസ് ഗ്രൂപ്പിന്റെ കീഴിലുളള മറാത്തി വാർത്താ പോർട്ടലായ ലോക്‌സത്ത (www.loksatta.com) ഡെസ്‌ക്ടോപ്പിലും മൊബൈലിലും ഒന്നാം സ്ഥാനത്ത് തുടരുന്നു. ഹിന്ദിയിലുളള വാർത്താ പോർട്ടലായ ജൻസത്ത (www.jansatta.com) 12 ദശലക്ഷം വായനക്കാരുമായി രാജ്യത്തെ ഹിന്ദി ഓൺലൈൻ പോർട്ടലുകളിൽ വളരെ വേഗം വളരുന്ന ഒന്നാണ്.

publive-image

"സമൂഹത്തിൽ നിരന്തരം ഇടപെടുന്ന ഇന്നത്തെ തലമുറയിലേക്ക് വിവിധ തലത്തിലുളള സത്യസന്ധമായ വാർത്തകൾ എത്തിക്കുകയും അവർക്ക് അതിൽ ഇടപെടാൻ അവസരം നൽകുകയും ചെയ്യുകയാണ് ഇന്ത്യൻ എക്‌സ്പ്രസ് ഡിജിറ്റൽ. ഓൺലൈനിലൂടെ ജനങ്ങളിലേക്കെത്തിക്കുന്ന വാർത്തകളുടെ നിലവാരത്തിന്റെ ഉദാഹരണമാണ് കഴിഞ്ഞ മാസങ്ങളിലായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഉപയോക്താക്കളുടെ അളവ്. സമൂഹത്തിനുപകാരപ്പെടുന്നതും വ്യത്യസ്‌തവുമായ വാർത്താ അവതരണ രീതിയിലൂടെ മുന്നോട്ടും വായനക്കാർക്ക് ആവശ്യമുളള എല്ലാ വാർത്തകളും ഞങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകുന്നു," ഇന്ത്യൻ എക്‌സ്പ്രസ് ഡിജിറ്റൽ സിഇഒ സന്ദീപ് അമർ പറഞ്ഞു.

ഇന്ത്യൻ എക്‌സ്പ്രസ് ഡിജിറ്റൽ:

ഇന്ത്യയിലെ മികച്ച ഡിജിറ്റൽ മാധ്യമങ്ങളിൽ ഒന്നായ ഇന്ത്യൻ എക്‌സ്പ്രസിന് പ്രതിമാസം 75 ദശലക്ഷം ഉപയോക്താക്കളാണുളളത്. പത്രപ്രവർത്തനത്തിലെ മികവും വാർത്താ റിപ്പോർട്ടിങ്ങിലുളള വിശ്വാസ്യതയുമാണ് ഇന്ത്യൻ എക്‌സ്പ്രസിനെ വേറിട്ട് നിർത്തുന്നത്. നിരന്തര അന്വേഷണത്തിലൂടെ ഏറ്റവും പെട്ടെന്ന് വാർത്തകൾ വായനക്കാരിൽ എത്തിക്കുന്നതാണ് ഇന്ത്യൻ എക്‌സ്പ്രസ് ഡിജിറ്റൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മാധ്യമ സ്ഥാപനം എന്ന നിലയിലേക്ക് എത്തിക്കുന്നത്.

ഗ്രൂപ്പിന്റെ ആദ്യ ഓൺലൈൻ പോർട്ടലായ www.indianexpress.com പുതിയ വാർത്തകൾ നൽകുന്നതോടൊപ്പം രാഷ്ട്രീയം, സ്‌പോർട്‌സ്, ബിസിനസ്, ടെക്നോളജി, വിനോദം, ലൈഫ്സ്‌റ്റൈൽ എന്നിങ്ങനെ വിവിധ വാർത്തകളും അതിവേഗം വായനക്കാരിലേക്ക് എത്തിക്കുന്നു. മറാത്തി ഭാഷയിലെ സമാനതകളില്ലാത്ത മാധ്യമമായി www.loksatta.com മാറിക്കഴിഞ്ഞു. ഇന്ത്യയിലെ തന്നെ രണ്ടാം സ്ഥാനത്തുളള​ ബിസിനസ്-സാമ്പത്തിക പോർട്ടലായ www.financialexpress.com വേറിട്ട് നിൽക്കുന്നതും അതിന്റെ ഉളളടക്കം കൊണ്ടാണ്. ഇന്ത്യയിലെ ആദ്യ അഞ്ച് ഹിന്ദി പോർട്ടലുകളിൽ ഒന്നായി www.jansatta.com മാറിയത് വളരെ വേഗമായിരുന്നു. ഫാഷൻ, ലൈഫ്‌സ്റ്റൈൽ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി തുടങ്ങിയ പുതിയ സംരംഭമാണ് www.inuth.com. തെക്കേ ഇന്ത്യയിലെ ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ആദ്യ സംരംഭമായി മലയാളത്തിൽ തുടങ്ങിയ പോർട്ടലാണ് www.iemalayalam.com.

New Delhi Digital Media Group Indian Express Noida Facebook

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: