scorecardresearch

യുക്രൈനിലെ ഇന്ത്യന്‍ എംബസി 17 മുതല്‍ കീവില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും

യുദ്ധസാഹചര്യത്തിൽ എംബസിയുടെ പ്രവര്‍ത്തനം മാര്‍ച്ച് 13 നാണു പോളണ്ടിലലെ വാര്‍സോയിലേക്കു താല്‍ക്കാലികമായി മാറ്റിയത്

PM Modi, Volodymyr Zelenskyy PM Modi, Ukrainian president Volodymyr Zelenskyy, Russia- Ukraine conflicts

ന്യൂഡല്‍ഹി: യുദ്ധസാഹചര്യത്തില്‍ യുക്രൈനില്‍നിന്നു മാറ്റിയ എംബസിയുടെ പ്രവര്‍ത്തനം തലസ്ഥാനമായ കീവില്‍ 17 മുതല്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യ. മാര്‍ച്ച് പകുതി മുതല്‍ യുക്രൈന്റെ അയല്‍ രാജ്യമായ പോളണ്ടിലെ വാര്‍സോയിലെ എംബസി താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്.

”വാര്‍സോയില്‍നിന്ന് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചിരുന്ന യുക്രൈനിലെ ഇന്ത്യന്‍ എംബസി 17 മുതല്‍ കീവില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും,’ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുക്രൈന്റെ തലസ്ഥാനത്ത് തങ്ങളുടെ എംബസികള്‍ വീണ്ടും തുറക്കാനുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്കിടയിലാണ് ഇന്ത്യ എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.

കീവിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം മാര്‍ച്ച് 13 നാണു വാര്‍സോയിലേക്കു താല്‍ക്കാലികമായി മാറ്റിയത്. റഷ്യന്‍ സൈനിക ആക്രമണത്തില്‍, കീവിനു ചുറ്റും ഉള്‍പ്പെടെ യുക്രൈനില്‍ അതിവേഗം സ്ഥിതി വഷളാകുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പോളണ്ടിലേക്കു മാറ്റാന്‍ ഇന്ത്യ തീരുമാനിച്ചത്.

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 26 ന് ആരംഭിച്ച ‘ഓപ്പറേഷന്‍ ഗംഗ’ ഒഴിപ്പിക്കല്‍ ദൗത്യത്തിനു കീഴില്‍ അവിടെനിന്ന് ഇരുപതിനായിരത്തിലധികം പൗരന്മാരെ തിരികെ കൊണ്ടുവന്നശേഷമാണ് ഇന്ത്യ എംബസിയെുടെ പ്രവര്‍ത്തനം വാര്‍സോയിലേക്കു മാറ്റിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian embassy ukraine resume operation kyiv may

Best of Express