scorecardresearch

Iran Protests Updates: ഇറാനിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർ തടവിൽ; നയതന്ത്ര സഹായത്തിനായി ഇന്ത്യൻ എംബസി രംഗത്ത്

കപ്പലിലെ ഭക്ഷണവും വെള്ളവും തീർന്നുപോയ സാഹചര്യത്തിൽ, ഇന്ത്യൻ മിഷന്റെ ഇടപെടലിനെത്തുടർന്ന് ജനുവരി ആദ്യവാരം ഇറാൻ നാവികസേന അടിയന്തരമായി അവശ്യസാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു

കപ്പലിലെ ഭക്ഷണവും വെള്ളവും തീർന്നുപോയ സാഹചര്യത്തിൽ, ഇന്ത്യൻ മിഷന്റെ ഇടപെടലിനെത്തുടർന്ന് ജനുവരി ആദ്യവാരം ഇറാൻ നാവികസേന അടിയന്തരമായി അവശ്യസാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു

author-image
WebDesk
New Update
Randeep Jaiswal

Ministry of External Affairs spokesperson Randhir Jaiswal (File Photo)

Iran Protests Updates: ടെഹ്‌റാൻ: ഇറാനിൽ ഇന്ത്യൻ ജീവനക്കാരുള്ള ചരക്കുകപ്പൽ തടഞ്ഞുവെച്ച സംഭവത്തിൽ ജീവനക്കാർക്ക് നയതന്ത്ര സഹായം  ഉറപ്പാക്കാനായി ഇന്ത്യൻ എംബസി നീക്കങ്ങൾ ശക്തമാക്കി. 16 ഇന്ത്യൻ ജീവനക്കാരുള്ള എംടി വാല്യന്റ് റോർ എന്ന കപ്പലാണ് കഴിഞ്ഞ ഡിസംബറിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പിടിച്ചെടുത്തത്.

Advertisment

Also Read:ഇറാനിൽ നിന്നുള്ള ഇന്ത്യക്കാർ മടങ്ങിയെത്തി തുടങ്ങി; സംഘർഷഭരിതമായ സാഹചര്യമെന്ന് തിരിച്ചെത്തിയവർ

യുഎഇയിലെ ദിബ്ബ തുറമുഖത്തിന് സമീപം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ചാണ് കപ്പൽ തടഞ്ഞത്. ആറായിരം ടൺ ഇന്ധനം കടത്തിയെന്നാരോപിച്ചാണ് ഇറാൻ അധികൃതർ കപ്പൽ കസ്റ്റഡിയിലെടുത്തത്. ഡിസംബർ 14 മുതൽ തന്നെ ജീവനക്കാർക്ക് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റ് ഇറാൻ സർക്കാരിന് കത്തയച്ചിരുന്നു.

നയതന്ത്ര ചർച്ചകളിലൂടെയും അംബാസഡർ തലത്തിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും ഈ ആവശ്യം ഇന്ത്യ ആവർത്തിച്ചു ഉന്നയിക്കുന്നുണ്ട്. തടവിലുള്ള ജീവനക്കാർക്ക് ഇന്ത്യയിലെ തങ്ങളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അവസരം നൽകണമെന്നും എംബസി ഇറാനോട് ആവശ്യപ്പെട്ടു.

Also Read:ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക; ആക്രമണം അവസാനിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങും

കപ്പലിലെ ഭക്ഷണവും വെള്ളവും തീർന്നുപോയ സാഹചര്യത്തിൽ, ഇന്ത്യൻ മിഷന്റെ ഇടപെടലിനെത്തുടർന്ന് ജനുവരി ആദ്യവാരം ഇറാൻ നാവികസേന അടിയന്തരമായി അവശ്യസാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു. കപ്പലിന്റെ ഉടമസ്ഥരായ യുഎഇ ആസ്ഥാനമായുള്ള കമ്പനിയുമായും ഇറാനിലെ ഏജന്റുമാരുമായും എംബസി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ജീവനക്കാർക്കായി നിയമസഹായം ഉറപ്പാക്കാനുള്ള നടപടികളും ആരംഭിച്ചു.

Also Read:ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നടപടി തുടങ്ങി; ആദ്യസംഘം നാളെയെത്തും

അതേസമയം, തടവിലാക്കപ്പെട്ടവരിൽ ഒരാളായ തേർഡ് എൻജിനീയർ കേതൻ മേത്തയുടെ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കേസ് നിലവിൽ ഇറാന്റെ നിയമനടപടികളുടെ ഭാഗമാണെന്നും, എങ്കിലും ജീവനക്കാരുടെ മോചനത്തിനും അവർക്ക് നിയമസഹായം ഉറപ്പാക്കുന്നതിനും മുൻഗണന നൽകുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Read More:ഇറാൻ വ്യോമപാത വീണ്ടും തുറന്നു; സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും

Protest Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: