scorecardresearch

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മൂന്ന് ടയറും പഞ്ചറായ കാറിന് തുല്യം; വിമര്‍ശനവുമായി ചിദംബരം

ഇന്ത്യയില്‍ രണ്ടു തരത്തിലുള്ള നികുതി സംവിധാനമുണ്ടെന്നും അഞ്ച് സ്ലാബ് ജിഎസ്ടിയല്ല തങ്ങള്‍ വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയില്‍ രണ്ടു തരത്തിലുള്ള നികുതി സംവിധാനമുണ്ടെന്നും അഞ്ച് സ്ലാബ് ജിഎസ്ടിയല്ല തങ്ങള്‍ വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
chidambaram, INX Media Case, CBI, Central, ie malayalam, പി ചിദംബരം, ഐഎന്‍എക്സ് മീഡിയ, സിബിഐ, കേന്ദ്രം, ഐഇ മലയാളം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മൂന്ന് ടയറും പഞ്ചറായ കാറ് പോലെയായെന്നായിരുന്നു മുന്‍ ധനമന്ത്രിയുടെ വിമര്‍ശനം. മഹരാഷ്ട്രയില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Advertisment

'സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സര്‍ക്കാര്‍ ചെലവുകള്‍ എന്നിവ ഒരു സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ നാല് എന്‍ജിനുകളാണ്. ഇവ ഒരു കാറിന്റെ നാല് ടയര്‍ പോലെയാണ്. ഇതില്‍ ഒന്നോ രണ്ടോ ടയറുകള്‍ പഞ്ചറായാല്‍ തന്നെ വളര്‍ച്ച പതിയെ ആകും. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ കാര്യത്തില്‍ നാലില്‍ മൂന്ന് ടയറും പഞ്ചറാണ്', ചിദംബരം പറയുന്നു.

സര്‍ക്കാരിന്റെ ചെലവുകള്‍ ആരോഗ്യമേഖലയിലും മറ്റു ചില മേഖലകളിലുമായി മാത്രം ഒതുങ്ങി പോയെന്നു പറഞ്ഞ ചിദംബരം ഈ ചെലവു മുന്നോട്ടുകൊണ്ടുപോകാനാണു സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി വിലയില്‍ വര്‍ധന വരുത്തുന്നതെന്നും ആരോപിച്ചു.

ജിഎസ്ടിയ്‌ക്കെതിരേയും മുന്‍ ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചു. മറ്റു രാജ്യങ്ങളിലെല്ലാം ജിഎസ്ടി എന്ന ഒറ്റ നികുതി സംവിധാനം മാത്രമേയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇന്ത്യയില്‍ രണ്ടു തരത്തിലുള്ള നികുതി സംവിധാനമുണ്ടെന്നും അഞ്ച് സ്ലാബ് ജിഎസ്ടിയല്ല തങ്ങള്‍ വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Advertisment
Bjp P Chidambaram Indian Economy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: