ന്യൂഡൽഹി: ഇന്ത്യയിൽ തൊഴിൽ സാഹചര്യം മോശമായി കൊണ്ടിരിക്കുകയണെന്ന് റിസർ ബാങ്ക് ഓഫ് ഇന്ത്യയുടെ സർവേ റിപ്പോർട്ട്. കഴിഞ്ഞ മാസം നടന്ന ആർബിഐയുടെ പ്രതിമാസ കോൺഫിഡൻസ് സർവേ റിപ്പോർട്ടിലാണ് ഇക്കാര്യ പറയുന്നത്. സർവേയുടെ ഭാഗമായവരിൽ 52.5 ശതമാനം ആളുകളും രാജ്യത്തെ തൊഴിൽ സാഹചര്യത്തെ വിമർശിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 2012ന് ശേഷം ഇതാദ്യമായാണ് തൊഴിൽ സാഹചര്യം ഇത്രയും മോശമാണെന്ന് ആളുകൾ പ്രതികരിക്കുന്നത്.
സർവേയിൽ തങ്ങളുടെ വരുമാനം കുറയുകയാണെന്ന് 26.7 ശതമാനം പേരും രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം സാമ്പത്തികാവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് 47.9 പേരും അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളിലും സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്ന് 38.6 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുമ്പ് 2013ലായിരുന്നു രാജ്യത്തെ സാമ്പത്തിക അവസ്ഥയെത്തുറിച്ച് ഇത്രയും ആളുകള്‍ ആശങ്ക അറിയിച്ചത്.
അതേസമയം വരും വർഷങ്ങളിൽ വരുമാനത്തിൽ വർധനയുണ്ടായേക്കുമെന്ന് അഭിപ്രായപ്പെടുന്നവർ 53 ശതമാനമാണ്. 9.6 ശതമാനം മാത്രമാണ് വരുമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷയില്ലാത്തവര്‍. സര്‍വേയില്‍ പങ്കെടുത്ത 26.7 ശതമാനം പേരും അത്യാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് പണം ചെലവഴിക്കാന്‍ താല്പര്യപ്പെടുന്നത്. അതുകൊണ്ടു തന്നെ വാഹന വിപണിയടക്കമുള്ള പല മേഖലകളും പ്രതിസന്ധിയിലാണെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചിരുന്നു. റിപ്പോ നിരക്കിൽ വീണ്ടും കുറവ് വരുത്തിയാണ് ആർബിഐ വായ്പാനയം പ്രഖ്യാപിച്ചത്. 5.40 ശതമാനത്തിൽ നിന്ന് 5.15 ശതമാനമായാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്. അതായത് 25 ബേസിസ് പോയിന്റ്സിന്റെ (0.25 ശതമാനം) കുറവ്. തുടർച്ചയായ അഞ്ചാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്. കഴിഞ്ഞ തവണ 35 ബേസിസ് പോയിന്റിന്റെ കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്.