അറ്റലാൻറ്റ: കഴിഞ്ഞ ആഴ്ച അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത ഇന്ത്യൻ പൗരൻ കസ്റ്റഡിയിൽ മരിച്ചു. മതിയായ ഇമിഗ്രേഷൻ രേഖകൾ ഇല്ലാ എന്ന ആരോപിച്ചാണ് ഇന്ത്യക്കാരനായ അതുൽ കുമാറിനെ അമേരിക്കൻ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് അതുൽ കുാമാറിലനെ കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പൊലീസ് അധികൃതർ നൽകിയ വിശദീകരണം.
മെയ് പത്താം തിയ്യതിയാണ് 58 വയസ്സുകാരനായ അതുൽ കുമാർ അമേരിക്കയിൽ എത്തിയത്. ഇക്വഡോറിൽ നിന്നാണ് ഇദ്ദേഹം അമേരിക്കയിൽ എത്തിയത്. എന്നാൽ അമേരിക്കയിൽ പ്രവേശിക്കാനുള്ള മതിയായ രേഖകൾ അതുലിന് ഉണ്ടായിരുന്നില്ല എന്നാണ് കസ്റ്റംസ് ആൻഡ് എമിഗ്രേഷൻ നൽകുന്ന വിശദീകരണം. കസ്റ്റഡിയിൽ എടുക്കോമ്പൾതന്നെ ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരിന്നു എന്നും ഷുഗർ കൂടിയതിനാൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചിരിന്നു എന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് അതുൽ കുമാർ മരിച്ചത് എന്നും പൊലീസ് പറയുന്നുണ്ട്.
അതുൽ കുമാറിന്റെ മരണത്തെപ്പറ്റി ഇന്ത്യൻ കോൺസുലേറ്റിനെ അമേരിക്ക അറിയിച്ചിട്ടുണ്ട്. അതുൽ കുമാറിന്റെ മൃത്ദ്ദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്.