scorecardresearch
Latest News

എവറസ്റ്റ് കീഴടക്കിയതിന് പിന്നാലെ കാണാതായ ഇന്ത്യന്‍ പര്‍വ്വതാരോഹകന്റെ മൃതദേഹം കണ്ടെത്തി

200ല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഇപ്പോഴും മഞ്ഞുറഞ്ഞ് പര്‍വത പ്രദേശത്ത് കിടക്കുന്നതായാണ് വിവരം

എവറസ്റ്റ് കീഴടക്കിയതിന് പിന്നാലെ കാണാതായ ഇന്ത്യന്‍ പര്‍വ്വതാരോഹകന്റെ മൃതദേഹം കണ്ടെത്തി

കാഡ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ ഇറങ്ങി മഞ്ഞുപാളികള്‍ക്കിടയില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. പര്‍വതത്തില്‍ നിന്നും താഴേക്ക് ഇറങ്ങവെ 200 മീറ്റര്‍ താഴ്ച്ചയിലേക്ക് വീണാണ് 27കാരന്‍ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലോകത്തിലെ ഏറ്റവും ഉയരത്തില്‍ വിജയകരമായി എത്തിയതിന് പിന്നാലെ പര്‍വതാരോഹകനെ കാണാതായതെ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള രവികുമാറിന്റെ മൃതദേഹമാണ് അധികൃതര്‍ കണ്ടെത്തിയത്.

എവറസ്റ്റിന്റെ ഏറ്റവും അവസാനത്ത ദക്ഷിണ തലത്തില്‍ നിന്നും ഇറങ്ങുമ്പോഴുള്ള വിശ്രമ സ്ഥലത്ത് വെച്ചാണ് രവികുമാര്‍ താഴേക്ക് വീണത്. ശനിയാഴ്ച്ച ഉച്ചയോടെ 8,848 മീറ്റര്‍ ഉയരമുള്ള കൊടുമുടിക്ക് മുകളില്‍ രവി എത്തിയെന്നും ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതായതെന്നും അരുണ്‍ ട്രക്ക്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ചെവാംഗ് ഷെര്‍പ്പ വ്യക്തമാക്കിയിരുന്നു.

രവി കുമാറിന്റെ ഗൈഡായ വോംഗ്യാ ഷെര്‍പ്പയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയിരുന്നത്. ഒരുമിച്ച് കയറിയ ഇരുവരും ഇറങ്ങുമ്പോള്‍ വേര്‍പ്പെട്ടുപോവുകയായിരുന്നു. 1953ല്‍ എഡ്മണ്ട് ഹിലാരി ആദ്യമായി എവറസ്റ്റ് കീഴടക്കിയതിന് ശേഷം 300ഓളം പേരാണ് ലോകത്തെ ഏറ്റവും വലിയ പര്‍വ്വതം കയറിയത്. 200ല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഇപ്പോഴും മഞ്ഞുറഞ്ഞ് പര്‍വത പ്രദേശത്ത് കിടക്കുന്നതായാണ് വിവരം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian climber who went missing after conquering mount everest found dead