ന്യൂഡല്‍ഹി: നേപ്പാളിന്റെ അതിര്‍ത്തി സേന നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യാക്കാരന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബീഹാറിലെ സീതാമര്‍ഹി ജില്ലയില്‍ വെള്ളിയാഴ്ച്ച രാവിലെ 8.40 ഓടെയാണ് സംഭവം. വെടിവയ്പ്പിനുള്ള കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

രണ്ട് രാജ്യങ്ങളുടേയും അതിര്‍ത്തി സുരക്ഷാ സേനാ ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ നടക്കുമെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് അധികൃതര്‍ പറഞ്ഞു.

ലിപുലേഖ്-കാലാപാനി-ലിംപിയാദുര മേഖലയില്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ഭൂത്തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് വെടിവയ്പ്പ് നടന്നിരിക്കുന്നത്. ഇന്ത്യയുടെ കൈവശമാണ് ഈ പ്രദേശമെങ്കിലും രാജ്യത്തിന്റെ മാപില്‍ ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ നേപ്പാള്‍ എതിര്‍ക്കുന്നു.

Read Also: പോരാടും, അതിജീവിക്കും; എന്റെ രാജ്യത്തിന്റെ ഡിഎൻഎ എനിക്കറിയാം: രാഹുൽ ഗാന്ധി

കഴിഞ്ഞയാഴ്ച്ച, നേപ്പാള്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ രാഷ്ട്രീയ മാപില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയും ദേശീയ ചിഹ്നവും ഭരണഘടനാ ഭേദഗതി വരുത്തിയിരുന്നു.

Read in English: Indian civilian killed, three others wounded by Nepal’s border guarding force

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook