ആഢംബര ജീവിതത്തിലൂടെ യുകെയെ ഞെട്ടിച്ച ഇന്ത്യന്‍ കോടീശ്വരന്റെ മകള്‍

പാചകം ചെയ്യാനും, ഹൗസ് കീപ്പിങ്ങിനും, പൂന്തോട്ടം നോക്കാനും മറ്റുമായി ഒരു ഡസനിലധികം ജോലിക്കാരാണ് ഇവിടെയുള്ളത്.

Photo: University of St Andrews

ലണ്ടൻ: ബംഗ്ലാവില്‍ ഡസന്‍ കണക്കിന് ജോലിക്കാരും പാചകക്കാരുമായി ആര്‍ഭാടപൂര്‍വ്വം ജീവിതം നയിക്കുന്ന ഇന്ത്യന്‍ കോടീശ്വരന്റെ മകള്‍ യുകെയില്‍ തരംഗം സൃഷ്ടിക്കുകയാണ്. സെന്റ് ആന്‍ഡ്ര്യൂസ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഈ പെണ്‍കുട്ടിയെ ഏറ്റവും ആഢംബരം ജീവിതം നയിക്കുന്നയാള്‍ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

നാലുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സാണ് പെണ്‍കുട്ടി പഠിക്കുന്നത്. അതിനാല്‍ നാലുവര്‍ഷത്തേക്ക് വീട്ടുകാര്‍ മകള്‍ക്കായി ഒരു ബംഗ്ലാവ് വാടകയ്ക്ക് എടുത്തിരിക്കുകയാണ്. മറ്റുവിദ്യാര്‍ത്ഥികളുമായി ഹോസ്റ്റല്‍ മുറികളില്‍ താമസിച്ചു മകള്‍ കഷ്ടപ്പെടേണ്ട എന്നതാണ് മാതാപിതാക്കളുടെ ന്യായം.

പാചകം ചെയ്യാനും, ഹൗസ് കീപ്പിങ്ങിനും, പൂന്തോട്ടം നോക്കാനും മറ്റുമായി ഒരു ഡസനിലധികം ജോലിക്കാരാണ് ഇവിടെയുള്ളത്.

ജോലിക്കാരെ തിരഞ്ഞെടുക്കാനായി ഒരു പരസ്യ ഏജന്‍സി വഴി പരസ്യം ചെയ്തിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 30,000 പൗണ്ടാണ് ഒരു വര്‍ഷം ഇവരുടെ ശമ്പളം.

ജോലി പരിചയമുള്ള ആളുകളെയാണ് ആവശ്യമെന്ന് പരസ്യത്തില്‍ പറയുന്നുണ്ട്. വളരെ സന്തോഷവും ഊര്‍ജവുമുള്ള ആളുകളായിരിക്കണം എന്നും പറയുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indian billionaires daughter uks poshest student says british media

Next Story
തെലങ്കാനയില്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 43 പേര്‍ മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com