ഭാര്യയോടൊത്തു വിമാനത്തിൽ യാത്ര ചെയ്യവേ ഇന്ത്യാക്കാരനായ യുവാവ്, യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതി. കേസിൽ ഇന്ത്യാക്കാരനെ അറസ്റ്റ് ചെയ്തു. അമേരിക്കയിലാണ് സംഭവം. ഇന്ത്യക്കാരനായ പ്രഭു രാമമൂർത്തിയായാണ് അറസ്റ്റിലായത്.

ലാസ് വെഗാസിൽ നിന്നും ഡിട്രോയിറ്റിലേക്കുള്ള യാത്രക്കിടെ ആയിരുന്നു സംഭവം.

“താൻ ഉറങ്ങുകയായിരുന്നു. പെട്ടന്ന് ഉണർന്നപ്പോൾ തന്രെ പാന്രസിന്രെയും ഷർട്ടിന്റെയും ബട്ടണുകൾ അഴിച്ച നിലയിലായിരുന്നു. അയാളുടെ കൈ തന്രെ പാന്റസിന്രെ ഉള്ളിലായിരുന്നു.” യുവതി തന്റെ പരാതിയിൽ പറഞ്ഞു.

താൽക്കാലിക വിസയിൽ അമേരിക്കയിൽ താമസിച്ചു ജോലി നോക്കുന്ന വ്യക്തിയാണ് 34 കാരനായ പ്രഭു രാമമൂർത്തി. വിമാനത്തിൽ പ്രഭു ഭാര്യയുടെയും,യുവതിയുടെയും നടുവിലായിരുന്നു ഇരുന്നിരുന്നത്.വാഷിങ്ടൺപോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

യുവതി ഒരു ഗുളിക കഴിച്ചതിനു പിന്നാലെ ഉറങ്ങിയെന്നും തന്റെ കാൽമുട്ടുകളിലേക്ക് വീണത് മൂലം സീറ്റ് മാറിയിരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നതായും പ്രഭുവും ഭാര്യയും നൽകിയ മൊഴിയിൽ പറഞ്ഞു.

പീഡനത്തിന് ഇരയായ യുവതി ഇക്കാര്യം വിമാനം ലാൻഡ് ചെയ്യുന്നതിന് 40 മിനിറ്റ് മുമ്പ്  വിമാന ജീവനക്കാരനെ അറിയിച്ചിരുന്നു. തുടർന്ന് പ്രഭുവിന്റെ ഭാര്യ ഇക്കാര്യം തിരക്കി ക്രൂവിന്റെ അടുക്കൽ എത്തിയിരുന്നു എന്ന് ഫെഡറൽ പ്രോസിക്യൂട്ടർ അമാൻഡെ ജവാദ് പറഞ്ഞു.

“ഒരു പക്ഷെ ഭാര്യ ഭർത്താവിന്റെ പക്ഷം ചേർന്ന് സംഭവം മൂടിവെക്കാൻ ശ്രമിക്കുന്നതായിരിക്കാം. അല്ലെങ്കിൽ അവർ ഇതൊന്നും അറിഞ്ഞിട്ടുണ്ടാകില്ല”. അമാൻഡെ പറഞ്ഞു.”ഒരു പൊതു ഇടത്തിലാണ് പീഡനം നടന്നിട്ടുള്ളത്.മാത്രമല്ല ഭാര്യയുടെ സാന്നിധ്യത്തിൽ.കുറ്റം ചെയ്ത ആൾ അതുകൊണ്ടു തന്നെ കൂടുതൽ അപകടകാരിയാണ്,” അമാൻഡെ വാദിച്ചു.

അവർ ഉന്നയിച്ച ചില ആരോപണങ്ങളിൽ എനിക്ക് ചിലപ്പോഴൊക്കെ ഉത്തരം മുട്ടി. പക്ഷെ ഒരുവിചാരണ എന്നൊക്കെ പറയുന്നത് ഇതാണ് ,” പ്രഭുവിന്റെ അഭിഭാഷകൻ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ