ന്യൂഡൽഹി: ലഡാക്കിൽ അടക്കം സംഘർഷ സാധ്യതയുള്ള അതിർത്തി മേഖലകളിൽ വിന്യസിച്ച ഇന്ത്യൻ സൈനികർക്കായുള്ള സുരക്ഷാ ഉപകരണങ്ങളും ബുറ്ററ്റ് പ്രൂഫ് ജാക്കറ്റുകളും നിർമിച്ചിരിക്കുന്നത് ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച്. സൈന്യത്തിന് ഉടൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വിതരണം ചെയ്യാനൊരുങ്ങുന്ന, 2017ൽ കരാർ ലഭിച്ച കമ്പനിയടക്കമുള്ളവർ നൽകുന്നത് ചൈനീസ് അസംസ്കൃത വസ്തുക്കളുപയോഗിച്ചുള്ള സുരക്ഷാ ഉപകരണങ്ങളാണ്.

സൈനികർക്കായി കൂടുതൽ സുരക്ഷാ ഉപകരണങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും അടിയന്തരമായി വാങ്ങിക്കുന്നതിനായി അവയുടെ നിർമാതാക്കളെ പ്രതിരോധ മന്ത്രാലയം ജൂൺ 18ന് ബന്ധപ്പെട്ടിരുന്നു. ഗൽവാൻ ഏറ്റുമുട്ടൽ കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷമാണിത്. രണ്ട് ലക്ഷത്തോളം യൂണിറ്റ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള കരാറിനു വേണ്ടിയായിരുന്നു ഇത്.

Read More: ചൈനയുമായുള്ള വ്യാപാര നിരോധനം ഇന്ത്യയെ കൂടുതല്‍ ബാധിക്കുന്നത് എന്തുകൊണ്ട് ?

1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വിതരണം ചെയ്യുന്നതിനായാണ് 2017ലെ കരാർ. ഇവരുടെ ഉപകരണങ്ങൾ സൈന്യത്തിന് വിതരണം ചെയ്യാൻ തയ്യാറായിട്ടുമുണ്ട്. എസ്‌എം‌പി‌പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി 639 കോടി രൂപയുടെ കരാറിലായിരുന്നു പ്രതിരോധ മന്ത്രാലയം അന്ന് ധാരണയിലെത്തിയത്. കരസേനയ്ക്ക് സുരക്ഷാ ജാക്കറ്റുകൾ നിർമ്മിക്കുന്നതിന് ചൈനയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് അന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ പറഞ്ഞിരുന്നു.

എന്നാൽ നിലവിലെ മാറിയ സാഹചര്യങ്ങളിൽ, ഇക്കാര്യത്തിൽ പുനപരിശോധനയ്ക്ക് ആവശ്യമുയരുന്നുണ്ട്. ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തു ഇറക്കുമതിയുടെ കാര്യത്തിൽ പുനരാലോചന നടത്തണമെന്ന് നീതി ആയോഗ് അംഗവും ഡിആർഡിഒ മുൻ മേധാവിയുമായ വി കെ സരസ്വത് ആവശ്യപ്പെട്ടു.

Read More: ഗല്‍വാനുമേലുള്ള ചൈനയുടെ വാദം ചരിത്രപരമായി ശരിയല്ലെന്ന് ഇന്ത്യ

“ ബുള്ളറ്റ് റെസിസ്റ്റന്റ് ജാക്കറ്റുകൾ പോലുള്ള നിർണായക വസ്തുക്കൾക്കായി ചൈനീസ് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനെ ഒരു വർഷം മുമ്പ് ഞങ്ങൾ നിരുത്സാഹപ്പെടുത്തിയിരുന്നു. നിലവിൽ കരാറുള്ള കമ്പനിയെ ഞങ്ങൾ‌ വിളിക്കുകയും ഇറക്കുമതി ചെയ്ത എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും പരിശോധന ഉറപ്പാക്കാൻ‌ അവരോട് ആവശ്യപ്പെടുകയും ചെയ്‌തു. വിലയിലുള്ള വ്യത്യാസം കാരണം മാത്രം ചൈനയിൽ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ കാര്യത്തിൽ വ്യക്തമായ ഒരു പുനരവലോകനം ഉണ്ടാവേണ്ടെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ടെലികോം, സൈന്യത്തിനായുള്ള സുരക്ഷാ ഉപകരണങ്ങൾ അടക്കം തന്ത്രപരമായ മേഖലകൾക്കായി ചൈനീസ് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കരുത്,” സാരസ്വത് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

ചൈനീസ് ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ശനിയാഴ്ച പ്രതിരോധ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. പ്രതിരോധ ഉൽ‌പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള നിർണായക അസംസ്കൃത വസ്തുക്കളുടെ സ്വദേശിവൽക്കരണത്തിനായി പ്രതിരോധ ഉൽപാദന വകുപ്പ് രൂപീകരിച്ച സമിതിയുടെ ഭാഗമായിരുന്നു പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ്.

Read More: രാജ്യത്തിന്റെ ഭൂപരിധിയിലേക്ക് ചൈന കടന്നു കയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിക്കുന്നതിനായി ചൈനയിൽ നിന്ന് ഹൈ പെർഫോമൻസ് പോളിയെത്തിലീൻ (എച്ച്പിപിഇ) ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് കത്തിൽ പ്രത്യേകം പരാമർശിക്കുന്നു. “സാധാരണയായി എല്ലാ സുരക്ഷാ ഉപകരണ നിർമ്മാതാക്കളും ചൈന ആസ്ഥാനമായുള്ള കമ്പനികളിൽ നിന്ന് അസംസ്കൃത ഇറക്കുമതി ചെയ്യുന്നു, വളരെ വലിയ വിദേശനാണ്യം ഈ കമ്പനികളിലേക്ക് തിരിച്ചുവിടുന്നു … നമ്മുടെ സൈനികരുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ചൈനീസ് വസ്തുക്കളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുന്നതിന് ഒരു നയം ഉണ്ടാക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു… ” കത്തിൽ പറയുന്നു.

അതേസമയം, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിക്കുന്നതിനായി എച്ച്പിപിഇക്കും പ്രത്യേക തുണിക്കും പുറമേ ബോറോൺ കാർബൈഡ്, മറ്റ് സെറാമിക്സ് വസ്തുക്കൾ എന്നിവയും ചൈനീസ് നിർമാതാക്കളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതായി വ്യവസായ രംഗത്തുള്ളവർ പറഞ്ഞു.

Read More: ഗൽവാൻ: സൈനികരെ കാണാതായിട്ടില്ലെന്ന് വിശദീകരണം; മൂന്നാംഘട്ട ചർച്ച പൂർത്തിയായി

“അതെ, ഞങ്ങൾ ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ മാനോഭാവത്തിനനുസരിച്ച് അത് മാറ്റാം . ആവശ്യമെങ്കിൽ ഇറക്കുമതിക്കുള്ള ബദൽ മാർഗങ്ങൾ ഞങ്ങൾ പരിശോധിക്കും, അങ്ങനെ ചെയ്യുന്നതിന് ഞങ്ങൾക്ക് വിശാലമായ ഗവേഷണ വികസന വിഭാഗം ഉണ്ട്, ” നിലവിലെ കരാർ പ്രകാരം കരസേനയ്ക്ക് ബുള്ളറ്റ് പ്രതിരോധശേഷിയുള്ള ജാക്കറ്റുകൾ വിതരണം ചെയ്യുന്ന എസ്‌എം‌പി‌പി പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ എസ് സി കൻസാൽ പറഞ്ഞു.

Read More: ഗല്‍വാന്‍ സംഘര്‍ഷം: മേജർ ജനറൽമാർ ചർച്ച നടത്തി; കരസേനാ യൂണിറ്റുകൾക്ക് ജാഗ്രതാ നിർദേശം

ചൈനയിൽ നിന്നുള്ള ഇറക്കുമതി സംബന്ധിച്ച് പ്രതിിരോധ മന്ത്രാലയം നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ് വ്യവസായികൾ.  തങ്ങളുടെ സ്ഥാപനം ചൈനീസ് വസ്തുക്കൾ സംരക്ഷണ ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ചൈനയിൽ നിന്ന് നിർണായക അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം ആവശ്യമാണെന്ന് സ്റ്റാർ വയർ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മഹേന്ദ്ര ഗുപ്ത പറഞ്ഞു,

യു‌എസിൽ നിന്നോ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഇത് വില വർധിപ്പിക്കുമെന്ന് എം‌കെ‌യു മാനേജിംഗ് ഡയറക്ടർ നീരജ് ഗുപ്ത പറഞ്ഞു. ചൈനീസ് അസംസ്കൃത വസ്തുക്കൾ മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളെ അപേക്ഷിച്ച് 60 മുതൽ 70വരെ ശതമാനം വിലകുറഞ്ഞതാണ്, എന്നാൽ ഇത് ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിനു പ്രാധാന്യമുള്ളതും സംഘർഷ മേഖലകളിൽ ജീവാപായം കുറയ്കക്കുന്നതിനു വേണ്ടിയുള്ള കാര്യമാണെന്നും നീരജ് ഗുപ്ത പറഞ്ഞു.

Read More: Army’s protective gear has Made in China link, Niti member says relook

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook