ശ്രീനഗർ: അതിർത്തിൽ പാക്കിസ്ഥാൻ പ്രകോപനത്തിന് ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി. ഇന്നലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ 5 പാക്കിസ്ഥാൻ സൈനികർക്ക് ജീവൻ നഷ്ടമായി, 6 പാക്ക് സൈനീകർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഭിംബർ മേഖലിയിൽ പാക്കിസ്ഥാൻ നടത്തിയ പ്രകോപനത്തിന് മറുപടിയായാണ് ഇന്ത്യ തിരിച്ചടി നടത്തിയത്. മോട്ടോർ ഷെല്ലുകളും അതിനൂതന ആയുധങ്ങളുമാണ് ഇന്ത്യൻ സൈന്യം ഉപയോഗിച്ചത്

അതേസമയം പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണറെ വിളിച്ച് പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു. ജെ.പി സിങ്ങിനെ നേരിട്ട് വിളിച്ചാണ് പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചത്.

അതേസമയം പാക്ക് സൈന്യം പൂഞ്ച്- നൗഷാര മേഖലകളിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ