ന്യൂഡെൽഹി: കാശ്മീരിലെ കൊടുംഭീകരരുടെ പട്ടിക ഇന്ത്യൻ സൈന്യം പുറത്ത് വിട്ടു. 12 ഭീകരരുടെ ചിത്രങ്ങൾ അടക്കമാണ് സൈന്യം പുറത്ത് വിട്ടിരിക്കുന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കറെ തയിബ , ജെയ്ഷെ മുഹമ്മദ് എന്നീ തീവ്രവാദസംഘടനകളിലെ ഭീകരരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയത്.

ഹിസ്ബുൾ കമാൻഡറായിരുന്ന ബുർഹാൻ വാനിയുടെ പിൻഗാമിയെന്ന് വിശേഷിക്കപ്പെട്ട സബ്സർ അഹമ്മദ് ബട്ടിനെ വധിച്ചതിന് പിന്നാലെയാണ് സൈന്യം പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ടത്. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ആകാൻ സാധ്യതയുള്ള റയീസ് നൈക്കോ അഥവ സുബൈർ എന്ന ഭീകരനാണ് പട്ടികയിലെ പ്രധാനി.

ബാഷിർ-അഹ്- വാനി ( ലക്ഷ്കർ തൊയിബയുടെ അനന്ത്നാഗ് ജില്ലാ കമാന്ററാണ് ഇയാൾ)

സീനത്ത് – ഉൽ- ഇസ്‌ലാം ( ലക്ഷ്കറെ തൊയ്ബയുടെ അംഗമാണ് ഇയാൾ, )

വാസിം ( ഷോപ്പിയാൻ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലക്ഷ്കറെ തൊയ്ബ ഭീകരനാണ് ഇയാൾ)

അബു ദുജാന( ദക്ഷിണ കാശ്മീരിലെ ലഷ്കറെ തോയ്ബ കമാൻഡറാണ് ഇയാൾ)

അബു ഹമാസ് ( ഹിസ്ബുൾ മുജ്ജാഹിദ്ദീൻ കമാന്ററാണ് )

സദ്ദാം പദ്ദാർ ( ഹിസ്ബുൾ മുജാഹിദ്ദാൻ കമാന്ററാണ് ഇയാൾ)

ഷൗക്കത്ത് അഹ് താക്ക് ( ലഷ്കറെ തൊയ്ബയുടെ പുൽവാമ കമാന്ററാണ് ഇയാൾ)

റെയാസ് അഹ് നായിക്കോ – (ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർ)

മോഹദ് റാഷിദ് ( ഹിസ്ബുൾ മുജ്ജാഹിദ്ദീന്റെ ദക്ഷിണ കാശ്മീർ കമാന്ററാണ് )

സാക്കിർ റാഷിദ് ബട്ട് ( ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർ)

അൽറ്റാവ് – അഹ്- ദാർ ( ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർ)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ