ബെംഗളൂരു: ഒരു ബൈക്കില്‍ 58 പേര്‍ യാത്ര ചെയ്ത് ഇന്ത്യന്‍ വ്യോമസേന ലോക റെക്കോര്‍ഡ് സ്വന്തമാക്കി. ബെംഗളൂരുവിലെ സൈനികതാവളത്തിലാണ് പ്രകടനം നടന്നത്. യേലഹങ്ക വ്യോമസേന താവളത്തില്‍ 1200 മീറ്ററാണ് 58 പേരേയും കൊണ്ട് റോയല്‍ എന്‍ഫീല്‍ഡിന്റെ കരുത്തനായ ബുളളറ്റ് 500 സിസി സഞ്ചരിച്ചത്.

ത്രിവര്‍ണ പതാകയുടെ നിറത്തിലുളള വസ്ത്രം ധരിച്ച 57 എഎസ്സി ടൊര്‍ണാടോ സൈനികര്‍ ബൈക്കിന് ചുറ്റിലും ഘടിപ്പിച്ച കമ്പിയില്‍ ചവിട്ടി നില്‍ക്കുകയും ടീമിന്റെ ഡ്രൈവര്‍ സുബേദാര്‍ രാംപാല്‍ യാദവ് ബൈക്ക് ഓടിക്കുകയും ചെയ്തു. 2010ല്‍ ഈ സംഘം തന്നെ നടത്തിയ 56 പേര്‍ ഒരു ബൈക്കിലെന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. ലോകറെക്കോര്‍ഡ് പ്രകടനത്തിനായി വലിയ രീതിയിലുളള തയ്യാറെടുപ്പാണ് സേന നടത്തിയത്.

100 മില്ലി ലിറ്റര്‍ മാത്രം വെളളവും ബിസ്കറ്റുകളും മാത്രമാണ് ഇതിന്റെ ഭാഗമായി സൈനികര്‍ക്ക് കഴിക്കാന്‍ നല്‍കിയിരുന്നത്. പരിശീലന ഘട്ടത്തില്‍ 60 പേരെ വച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്. ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടുളള ആദ്യത്തെ രണ്ട് ശ്രമങ്ങള്‍ വീഴ്ചയിലാണ് കലാശിച്ചത്.

എന്നാല്‍ മൂന്നാം ശ്രമം വിജയിച്ചു. ആദ്യം 24 പേരെ വച്ചാണ് ബൈക്ക് ഓടിച്ചത് പിന്നീട് ബാക്കിയുളള അംഗങ്ങള്‍ നിശ്ചിത ദൂരം പിന്നിടുമ്പോള്‍ കയറുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ