ശ്രീനഗർ: അതിർത്തിയിൽ തുടരുന്ന പാക്ക് പ്രകോപനത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. സൈനികരുടെ മൃതദേഹത്തെ അപമാനിച്ചതിനോട് പൊറുക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ നിലപാടിന് ശക്തമായ തിരിച്ചടി ഉടൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികൾക്കായുള്ള തിരിച്ചിൽ സൈന്യം നടത്തുകയാണ്. വൻ സൈനിക വ്യൂഹത്തെയാണ് ഷോപ്പിയാനിൽ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യൻ സേനയുടെ രാഷ്ട്രീയ റൈഫിൾസും, സിആർപിഎഫും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ജമ്മുകശ്മീർ പൊലീസും ഓപ്പറേഷനിൽ പങ്കെടുക്കുന്നുണ്ട്. കശ്മീരിൽ തീവ്രവാദികൾക്കായുള്ള ഏറ്റവും വലിയ തിരിച്ചിലാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, സൈന്യത്തിനുനേരെ ഇന്നും പ്രദേശവാസികളുടെ പ്രതിഷേധം ഉണ്ടായി. വിദ്യാർഥികളുടെ നേതൃത്വത്തിൽ സൈന്യത്തിന് നേരെ കൂറ്റൻ റാലിയും കല്ലേറും ഉണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ