കശ്മീർ: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം. കഴിഞ്ഞ ദിവസം 4 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സേന തിരിച്ചടി ശക്തമാക്കിയത്. ഇന്ത്യൻ സൈന്യം ഇന്നലെ വൈകിട്ട് നടത്തിയ വെടിവയ്പിൽ 3 പാക് സൈനികർ കൊല്ലപ്പെട്ടു. അതിർത്തിയിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് വെടിവയ്പ് ഉണ്ടായത്.

ഇന്ത്യൻ സൈനികരുടെ ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സേനയുടെ ‘ഘാട്ടഖ് പ്ലാറ്റൂൺ’ ട്രൂപ്പാണ് അതിർത്തിയിൽ തിരിച്ചടികൾക്ക് നേതൃത്വം നൽകിയത്. രാഖ് ചിക്രി സെക്ടറിലെ പാക് പോസ്റ്റുകൾക്ക് നേരെയാണ് കമാൻഡോകളുടെ പ്രത്യേക സംഘം ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 4 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സിഖ് ബറ്റാലിയനിലെ 4 സൈനികരാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ