scorecardresearch

കശ്മീരില്‍ കരസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

അസുഖബാധിതനായ ബിഎസ്എഫ് ഉദ്യോഗസ്ഥനെ കൊണ്ടുവരാന്‍ പോകുന്നതിനിടെയാണു ഹെലികോപ്റ്റർ അപകടത്തില്‍ പെട്ടതെന്നാണ് വിവരം

അസുഖബാധിതനായ ബിഎസ്എഫ് ഉദ്യോഗസ്ഥനെ കൊണ്ടുവരാന്‍ പോകുന്നതിനിടെയാണു ഹെലികോപ്റ്റർ അപകടത്തില്‍ പെട്ടതെന്നാണ് വിവരം

author-image
WebDesk
New Update
Helicopter crash, Indian Army, Kashmir

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ കശ്മീരിലെ ഗുരെസ് സെക്ടറില്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. സഹ പൈലറ്റിനു പരുക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ സൗകര്യത്തിലേക്കു മാറ്റി.

Advertisment

അസുഖബാധിതനായ ബിഎസ്എഫ് ഉദ്യോഗസ്ഥനെ കൊണ്ടുവരാന്‍ പോകുന്നതിനിടെയാണു ഹെലികോപ്റ്റർ അപകടത്തില്‍ പെട്ടതെന്നു ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തന സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അതേസമയം, അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ വ്യോമസേന തിരച്ചില്‍ നടത്തിയിരുന്നു.

അപകടത്തിന്റെ കാരണവും ആളപായവും നിലവില്‍ അറിവായിട്ടില്ല. ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നുവെന്നും പക്ഷേ മോശം കാലാവസ്ഥ കാരണം നിയന്ത്രണം തെന്നിമാറുകയായിരുന്നുമെന്നാണ് ഒരു ഉദ്യോഗസ്ഥനില്‍നിന്നുള്ള വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

Advertisment

Also Read: കൂനൂർ ഹെലികോപ്റ്റർ അപകടം: കാരണമായത് സാങ്കേതിക തകരാറോ അട്ടിമറിയോ അശ്രദ്ധയോ അല്ലെന്ന് അന്വേഷണ സംഘം

Indian Army Kashmir Helicopter Plane Crash

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: