ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ശൈത്യകാലത്തുപോലും സൈന്യം പൂർണ തോതിൽ യുദ്ധത്തിന് സജ്ജമാണെന്ന് ഇന്ത്യൻ കരസേന. ചൈന യുദ്ധത്തിലേക്ക് സാഹചര്യങ്ങളെ എത്തിക്കുകയാണെങ്കിൽ അവർക്ക് നേരിടേണ്ടി വരിക മികച്ച പരിശീലനം ലഭിച്ച, മികച്ച തയ്യാറെടുപ്പ് നടത്തിയ, പൂർണ്ണ വിശ്രമം ലഭിച്ച, മാനസികമായി കടുപ്പം നേടിയി ഇന്ത്യൻ സൈനികരെ ആയിരിക്കുമെന്ന് കരസേന പ്രസ്താവനയിൽ അറിയിച്ചു.

ശാരീരികവും മാനസികവുമായും യുദ്ധത്തിനായി കഠിനമാക്കിയ ഇന്ത്യൻ സൈനികരുമായി താരതമ്യപ്പെടുത്തുമ്പോൾ, ചൈനീസ് സൈനികർ കൂടുതലും നഗരപ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും യുദ്ധമേഖലയിലെ സാഹചര്യങ്ങളിലോ കഷ്ടതകളിലോ അവർക്ക് ദീർഘകാലം വിന്യാസം തുടരാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Read More: അതിർത്തിയിൽ ബലപ്രയോഗത്തിലൂടെ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ ശക്തമായി പ്രതിരോധിക്കും: രാജ്‌നാഥ് സിങ്

അതിർത്തിയിൽ ഇന്ത്യയുടെ പ്രവർത്തന ശേഷി വേണ്ടത്ര സജ്ജമാക്കിയിട്ടില്ലെന്നും മഞ്ഞു കാലത്ത് ഫലപ്രദമായി പോരാടാൻ ഇന്ത്യൻ സേനക്ക് കഴിയില്ലെന്നുമുള്ള ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിനോട് പ്രതികരിച്ചാണ് കരസേനയുടെ നോർത്തേൺ കമാൻഡ് ഹെഡ്ക്വാട്ടേഴ്സ് പുതിയ പ്രസ്താവന പുറത്തിറക്കിയത്.

“അജ്ഞതയായാണ് ഇതിനെ കാണാനാവുക. കിഴക്കൻ ലഡാക്കിലെ ശൈത്യകാലത്ത് പോലും ഇന്ത്യൻ സൈന്യം പൂർണ്ണമായും സജ്ജമാണ്, ഒരു സമ്പൂർണ്ണ യുദ്ധം ചെയ്യാൻ കഴിവുള്ളവരാണ്, ”നോർത്തേൺ കമാൻഡ് വക്താവ് പറഞ്ഞു.

Read More: ചൈന ഇന്ത്യയെ നിരീക്ഷിക്കുന്നു; ഗൗരവമേറിയ കാര്യം, അന്വേഷണം വേണമെന്ന് പ്രതിപക്ഷം

“സമാധാനം ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ, അയൽക്കാരുമായി നല്ല ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു. സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ എപ്പോഴും ഇഷ്ടപ്പെടുന്നു. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോളും, സൈനിക തലത്തിൽ ദീർഘകാല ഏറ്റുമുട്ടലിനും സജ്ജമായ അവസ്ഥയിലാണ് സൈന്യം, ”അദ്ദേഹം പറഞ്ഞു.

ഏത് താപനിലയിലുള്ള സാഹചര്യവും സേനക്ക് കൈകാര്യം ചെയ്യാമെന്നും യാത്രാമാർഗങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആയുധശേഷിയും അടക്കമുള്ള കാര്യങ്ങളിൽ അതിർത്തിയിലെ സൈനിക ശക്തി പൂർണ സജ്ജമാണെന്നും വക്താവ് പറഞ്ഞു.

“കൂടാതെ, നമുക്ക് ധാരാളം എയർബേസുകൾ ഉണ്ട്, അതിന്റെ സഹായത്തോടെ നമുക്ക് സൈന്യത്തെ നന്നായി മുന്നോട്ട് കൊണ്ടുപോവാൻ കഴിയും. മഞ്ഞ് വീഴുന്ന സാഹചര്യങ്ങളിൽ അവ മാറ്റുന്നതിനുള്ള സംവിധാനങ്ങളുണ്ട്,” അദ്ദേഹം പറഞ്ഞു.

Read More: അതിർത്തിയിൽ കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യയ്ക്കു കൈമാറി

“പരമ്പരാഗതമായി ലഡാക്കിലേക്ക് രണ്ട് വഴികളാണ്. സോജിലയിലൂടെയുള്ളതും റോഹ്താങ്ങ് പാസ്സും. അടുത്തിടെ ദർച്ചയിൽ നിന്ന് ലേയിലേക്ക് മൂന്നാമതൊരു പാതകൂടി ഇന്ത്യ കമ്മീഷൻ ചെയ്തു,” വക്താവ് അറിയിച്ചു.

“ചൈനയുടെ ആശയം എല്ലായ്‌പ്പോഴും യുദ്ധം ചെയ്യാതെ യുദ്ധങ്ങൾ ജയിക്കുക എന്നതാണ്, എന്നാവും അവർ യുദ്ധത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ, മികച്ച പരിശീലനം ലഭിച്ച, മികച്ച തയ്യാറെടുപ്പുള്ള, പൂർണ്ണ വിശ്രമമുള്ള, മനശാസ്ത്രപരമായി കഠിനമായ ഇന്ത്യൻ സൈനികരെയാവും അവർ നേരിടേണ്ടി വരിക,” വക്താവ് പറഞ്ഞു.

“ഈ ആശങ്കകൾ ചൈനീസ് സൈനികരുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു, ചൈനീസ് മാധ്യമങ്ങളിൽ ഇത് ദൃശ്യമാണ്,” അദ്ദേഹം പറഞ്ഞു.

Read More: Indian Army fully geared to fight full-fledged war in eastern Ladakh: Northern Command

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook