വാ​ഷിം​ഗ്ട​ണ്‍: ബരാക് ഒ​ബാ​മ​യു​ടെ ഭ​ര​ണ​കാ​ല​ത്ത് നി​യ​മി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സ​ർ​ജ​ൻ ജ​ന​റ​ൽ വി​വേ​ക് മൂ​ർ​ത്തി​യെ ട്രം​പ് ഭ​ര​ണ​കൂ​ടം പു​റ​ത്താ​ക്കി. അമേരിക്കന്‍ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഹ്യൂ​മ​ൻ സ​ർ​വീ​സ് വകുപ്പ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഇ​ള​ക്കി പ്ര​തി​ഷ്ഠ​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വൈ​റ്റ് ഹൗ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

അ​മേ​രി​ക്ക​യു​ടെ പ​ത്തൊ​ന്പ​താ​മ​ത് സ​ർ​ജ​ൻ ജ​ന​റ​ലാ​യി​രു​ന്ന 39കാരനായ മൂര്‍ത്തി അമേരിക്കയില്‍ ഈ സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യന്‍ വംശനാണ്. നേരത്തേ അദ്ദേഹം ഇത് സംബന്ധിച്ച് ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. സാധാരണ കര്‍ഷകന്റെ കൊച്ചുമകനായ തനിക്ക് ഇത്ര വലിയൊരു പദവി തന്നത് ആദരവായി കണക്കാക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മൂര്‍ത്തിക്കു പ​ക​രം റി​യ​ൽ അ​ഡ്മി​റ​ൽ സി​ൽ​വി​യ ട്ര​ന്‍റ് ആം​ഡ​സി​ന് താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി ജോലി ചെയ്തതിന് മൂര്‍ത്തിക്ക് നന്ദി അറിയിക്കുന്നതായും വൈ​റ്റ് ഹൗ​സ് ​പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നത്തില്‍ പറയുന്നു.

സ​ർ​ജ​ൻ ജ​ന​റ​ൽ ഡ്യൂ​ട്ടി​യി​ൽ​നി​ന്നും മൂര്‍ത്തിയെ പു​റ​ത്താ​ക്കി​യെങ്ങകിലും ക​മ്മീ​ഷ​ന്‍റ് കോ​ർ​പ്സി​ൽ വി​വേ​ക് അം​ഗ​മാ​യി തു​ട​രു​മെ​ന്നും ഹെ​ൽ​ത്ത് ആ​ൻ​ഡ് ഹ്യൂ​മ​ൻ സ​ർ​വീ​സ് സെ​ക്ര​ട്ട​റി ടോം ​പ്രൈ​സ് പ​റ​ഞ്ഞു.
അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ അറ്റോര്‍ണി പ്രീത് ഭരാരയെ ട്രംപ് ഭരണകൂടം നേരത്തേ പുറത്താക്കിയിരുന്നു. ഭരാര ന്യൂയോര്‍ക്കിലെ അറ്റോര്‍ണിയായിരുന്നു. ഭരാര ഉള്‍പ്പെടെ 46 അറ്റോര്‍ണിമാരോട് രാജിവയ്ക്കാനായിരുന്നു അന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് നിര്‍ദേശിച്ചിരുന്നത്.

ഒബാമ നിയമിച്ച അറ്റോര്‍ണിമാരോടാണ് രാജിവയ്ക്കാനാണ് അന്ന് നിര്‍ദേശിച്ചത്. ഭരണം മാറുമ്പോള്‍ ഇത് സ്വാഭാവികമാണെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് ഇതിനെ ന്യായീകരിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഹഡ്ഡസ്ഫീല്‍ഡില്‍ ജനിച്ച മൂര്‍ത്തി മിയാമിയിലും ഫ്ളോറിഡയിലുമാണ് വളര്‍ന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ