ന്യൂഡല്‍ഹി: സിയാച്ചിനു മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയെന്ന പാക്കിസ്ഥാന്റെ അവകാശവാദം തള്ളി ഇന്ത്യ. യുദ്ധാഭ്യാസത്തിന് സമാനമായ പ്രകടനം സിയാച്ചിന് മുകളില്‍ പാക് വ്യോമസേന നടത്തിയെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പാക് വ്യോമസേന മേധാവി സൊഹൈല്‍ അമനാണ് വ്യോമാഭ്യാസത്തിന് നേതൃത്വം നൽകിയതെന്നാണ് അദ്ദേഹത്തെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ പറയുന്നത്. പാക് വ്യോമസേനയിലെ മറ്റു ഉദ്യോഗസ്ഥരും അമാന് ഒപ്പമുണ്ടായിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ശത്രുവിന്റെ പ്രസ്താവനയില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടെന്നും സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും ഏത് ഭീഷണിയേയും നേരിടാന്‍ സജ്ജമാണെന്നും വ്യോമസേനാ തലവന്‍ മാര്‍ഷല്‍ അമന്‍ വ്യക്തമാക്കി. നൗഷേര മേഖലയില്‍ പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

84 എംഎം റോക്കറ്റ് ലോഞ്ചറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ഇന്ത്യ പാക്കിസഥാന്റെ സൈനിക പോസ്റ്റുകള്‍ തകര്‍ത്തത്. നുഴഞ്ഞുകയറ്റ ശ്രമങ്ങളും അടിക്കടിയുള്ള ആക്രമങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു അന്ത്യ തിരിച്ചടി നല്‍കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ