scorecardresearch
Latest News

ചൈനയുടെ ഭീഷണി നേരിടാന്‍ വ്യോമസേന തയ്യാര്‍: വ്യോമസേനാ മേധാവി

ഡോക്ലാം പ്രശ്നം അവസാനിച്ചെങ്കിലും ചൈനീസ് സൈന്യം ഇപ്പോഴും ടിബറ്റിലെ ചുംബി താഴ്വരയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Air Force

ന്യൂഡല്‍ഹി: ചൈനയുടെ ഭാഗത്തുനിന്നുള്ള ഏത് ഭീഷണിയും നേരിടാന്‍ വ്യോമസേന സജ്ജമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ. വ്യോമസേനാ ദിനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏത് തരത്തിലുള്ള ഭീഷണിയും ഏതു നേരത്തും നേരിടാനുള്ള ശേഷി വ്യോമസേനക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പൂര്‍ണസജ്ജമാവാന്‍ സേനയ്ക്ക് വേണ്ടത് 42 ഓളം വിമാനവ്യൂഹങ്ങളും അതിന് അനുസൃതമായ സൈനികരേയുമാണ്. എന്നാല്‍ ഇതിന്റെ അര്‍ത്ഥം ഇപ്പോള്‍ ഒരു യുദ്ധത്തെ പ്രതിരോധിക്കാന്‍ സേനയ്ക്ക് സാധ്യമാവില്ലെന്നല്ല.’ എന്നാല്‍ 2032ഓടെ എല്ലാത്തരത്തിലും സൈന്യം പൂര്‍ണ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ലാം പ്രശ്നം അവസാനിച്ചെങ്കിലും ചൈനീസ് സൈന്യം ഇപ്പോഴും ടിബറ്റിലെ ചുംബി താഴ്വരയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian air force ready for two front war with china air chief bs dhanoa