scorecardresearch

ഇരുൾ മൂടിയ റൺവേ, ചുറ്റും വെടിയുണ്ടകൾ, 1.5 മണിക്കൂർ, 121 ഇന്ത്യക്കാർ; രക്ഷാപ്രവർത്തനത്തിന്റെ ആരും പറയാത്ത കഥ

ഏപ്രിലിൽ, സുഡാൻ സംഘർഷത്തിന്റെ മൂർദ്ധന്യത്തിൽ, ഇന്ത്യൻ വ്യോമസേന അതിസാഹസികമായൊരു രക്ഷാപ്രവർത്തനം നടത്തി, നൈലിന് സമീപമുള്ള മരുഭൂമിയിലെ രണ്ടാം ലോക മഹായുദ്ധകാലത്തെ സൈനിക താവളത്തിൽ നിന്ന് 121 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. വെടിയുണ്ടകൾക്കും സ്ഫോടനങ്ങൾക്കും ഇടയിലൂടെ ആ രക്ഷാപ്രവർത്തനം ധീരമായി നടത്തിയതിന് പിന്നിലെ കഥ ഇങ്ങനെ

ഏപ്രിലിൽ, സുഡാൻ സംഘർഷത്തിന്റെ മൂർദ്ധന്യത്തിൽ, ഇന്ത്യൻ വ്യോമസേന അതിസാഹസികമായൊരു രക്ഷാപ്രവർത്തനം നടത്തി, നൈലിന് സമീപമുള്ള മരുഭൂമിയിലെ രണ്ടാം ലോക മഹായുദ്ധകാലത്തെ സൈനിക താവളത്തിൽ നിന്ന് 121 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. വെടിയുണ്ടകൾക്കും സ്ഫോടനങ്ങൾക്കും ഇടയിലൂടെ ആ രക്ഷാപ്രവർത്തനം ധീരമായി നടത്തിയതിന് പിന്നിലെ കഥ ഇങ്ങനെ

author-image
Amrita Nayak Dutta
New Update
ഒറ്റപ്പെട്ടു പോയ ഇന്ത്യക്കാരെ രക്ഷിച്ച ഓപ്പറേഷൻ കാവേരി

ഒറ്റപ്പെട്ടു പോയ ഇന്ത്യക്കാരെ രക്ഷിച്ച ഓപ്പറേഷൻ കാവേരി

C130J സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിന്റെ ലൈറ്റുകൾ രാത്രിയുടെ കട്ടപിടിച്ച ഇരുട്ടിൽ മിന്നിത്തിളങ്ങി. നാവിഗേഷൻ അപ്രോച്ച് എയ്ഡുകളോ ഗൈഡിങ് ലൈറ്റുകളോ ഇല്ലാതെ, വിമാനം സുഡാനിലെ വാദി സെയ്ദ്നയിലെ ഇടുങ്ങിയതും തകർന്നതുമായ എയർസ്ട്രിപ്പിനെ സമീപിക്കുമ്പോൾ പൈലറ്റുമാർക്ക് അവിടുത്തെ സ്ഥിതി കണ്ട് മനസ്സിലാക്കാവുന്ന സാഹചര്യത്തിലായിരുന്നില്ല.

Advertisment

കാലാവസ്ഥയും മോശമായി -താപനിലയിൽ വന്ന കുറവ് കാരണം കഠിനമായ ഐസിങ്ങിൽ വിമാനം ഇളകി മറിഞ്ഞു. അപകടസാധ്യതയുടെ തുഞ്ചത്തായിരുന്നു ആ നിമിഷങ്ങൾ. താഴെ റൺവേയ്ക്കടുത്തായി ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങൾ കാണാമായിരുന്നു. അത് വെടിവച്ചിട്ടതാണോ? അതോ സാങ്കേതിക തകരാർ സംഭവിച്ചിതാണോ? എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.

C130J വിമാനത്തിലെ പൈലറ്റുമാർക്കും ഗരുഡ് കമാൻഡോകൾക്കും ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്ത് അപകടസാധ്യതയുണ്ടെങ്കിലും ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ദൗത്യം.

ഏപ്രിലിൽ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിലും പരിസരത്തും കുടുങ്ങിയ 121 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ചാരനിറത്തിലുള്ള ടർബോപ്രോപ്പ് ക്രാഫ്റ്റ് (ജെറ്റ് എൻജിൻ വിമാനം) അസമമായ എയർസ്ട്രിപ്പിൽ തൊട്ട് മണിക്കൂറുകൾ കൊണ്ടാണ് ഇന്ത്യൻ വ്യോമസേന ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും സാഹസികമായ ഓപ്പറേഷനുകളിലൊന്ന് വിജയകരമായി പൂർത്തിയാക്കിയത്.

ഇതാണ് ആ ദൗത്യത്തിന്റെ കഥ

Advertisment

ഏപ്രിൽ 27. സുഡാനിലെ സൈനിക ഗവൺമെന്റിന്റെ കീഴിലുള്ള സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോട്ട് ഫോഴ്‌സും (RSF) തമ്മിൽ രൂക്ഷമായ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇതേ തുടർന്ന് സുഡാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ കാവേരി ആരംഭിച്ചിട്ട് ദിവസങ്ങളായി.

ഇന്ത്യൻ എയർഫോഴ്സി (ഐ എ എഫ്-IAF)ന്റെ ഗതാഗത വിമാനങ്ങളായ C130J സൂപ്പർ ഹെർക്കുലീസ്, C17 ഗ്ലോബ്മാസ്റ്റർ എന്നിവയും നാവിക കപ്പലുകളായ INS സുമേധയും INS തർകാഷും പ്രവർത്തനസജ്ജമാക്കി. ഖാർത്തൂമിലെ എയർഫീൽഡ് തുറക്കാത്തതിനാൽ, ഒറ്റപ്പെട്ടവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോർട്ട് സുഡാനിലേക്ക് കൊണ്ടുവന്നു. 3,800-ലധികം ഇന്ത്യക്കാരെ ഈ ഭൃഹത്തായ ഓപ്പറേഷനിലൂടെ തിരികെ കൊണ്ടുവന്നു.

എന്നാൽ എംബസി ജീവനക്കാർ ഉൾപ്പെടെ 200-ഓളം ആളുകൾ അപ്പോഴും ഖാർത്തൂമിൽ കുടുങ്ങിക്കിടക്കുകയായിരുന്നു, പോർട്ട് സുഡാനിലേക്കുള്ള യാത്ര സാധ്യമാകാത്തത്ര അപകടകരമായിരുന്നു. അപ്പോഴാണ് വാദി സെയ്ദ്ന ബദൽ രക്ഷാപ്രവർത്തന കേന്ദ്രമായി ചുണ്ടിക്കാണിക്കപ്പെട്ടത്.

രണ്ടാം ലോകമഹായുദ്ധ കാലത്തെ സൈനിക താവളമയിരുന്ന വാദി സെയ്‌ദ്ന ഖാർത്തൂമിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്ക്, നൈൽ നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള മരുഭൂമിയിലായിരുന്നു. യുദ്ധം ചെയ്യുന്ന സുഡാൻ സേനകൾക്കിടയിൽ 72 മണിക്കൂർ വെടിനിർത്തൽ ഉണ്ടായിട്ടും, വ്യോമതാവളത്തിൽ നിന്ന് ഇടയ്ക്കിടെ വെടിവയ്പ്പിന്റെയും പോരാട്ടത്തിന്റെയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 27 ന് ഉച്ചകഴിഞ്ഞാണ് വാദി സെയ്‌ദ്ന ദൗത്യത്തിനായുള്ള അവസാനത്തെ യാത്ര ആരംഭിച്ചത്.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നിലയുറപ്പിച്ച ഐഎഎഫ് സംഘം അവരുടെ ഹോട്ടലിൽ നിന്ന് ഒരു മണിക്കൂർ അകലെയുള്ള എയർ ബേസിലേക്ക് നീങ്ങി.എയർ ബേസിലേക്കുള്ള യാത്രാമധ്യേ, ടീം പ്രവർത്തന വിശദാംശങ്ങൾ ചർച്ച ചെയ്ത് ഉറപ്പിച്ചു. - വിമാന ജീവനക്കാർക്കും ഗരുഡ് കമാൻഡോകൾക്കും ആശയവിനിമയം നടത്താനുള്ള വഴികൾ, ഒഴിപ്പിക്കുന്നവർ ഇന്ത്യാക്കാരോണോ എന്ന് ഉറപ്പിക്കുക, ഉയർന്ന് വരാവുന്ന ഭീഷണികൾ. എന്നിവ സംബന്ധിച്ച് യാത്രയ്ക്ക് മുമ്പുള്ള മിനിറ്റുകളിൽ വിശദമായ ഒരു ബ്രീഫിംഗ് നടത്തുകയും ടീം അംഗങ്ങൾക്ക് വിമാനം ഇറങ്ങുന്ന (ലാൻഡിങ് ) സമയത്ത് ഏറ്റെടുക്കേണ്ട നിർദ്ദിഷ്ട ജോലികൾ ഏൽപ്പിക്കുകയും ചെയ്തു.

“വിമാനത്താവളത്തിൽ സ്ഥിതി പ്രക്ഷുബ്ധമാണെന്നും ആവശ്യമുള്ളവയൊന്നും ഇല്ലെന്നും ഞങ്ങൾക്കറിയാമായിരുന്നു. സുഡാനീസ് സൈന്യത്തിന് എയർസ്ട്രിപ്പിലേക്ക് പ്രവേശനമുണ്ടായിരുന്നപ്പോൾ, എതിരാളികളായ ആർഎസ്എഫ് പോരാളികൾ അവിടെ നിന്നും അധികം ദൂരെയല്ലായിരുന്നു. അതിനാൽ, പരസ്പരമുള്ള വെടിവെപ്പിൽ പെട്ടുപോകാനുള്ള സാധ്യത എപ്പോഴും ഉണ്ടായിരുന്നു. എയർഫീൽഡ് മോശം അവസ്ഥയിലാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു - നാവിഗേഷൻ സഹായങ്ങളോ റേഡിയോ കോൺടാക്റ്റുകളോ ഇല്ലാതെ പൂർണ്ണമായും ഇരുട്ടിലായിരുന്നു - കാലാവസ്ഥ മാറിക്കൊണ്ടിരുന്നു,” വാദി സെയ്‌ദ്നയിലേക്ക് C130J പറത്തിയ പൈലറ്റുമാരിൽ ഒരാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

publive-image

എന്നിട്ടും, ജിദ്ദയിലെ ഐ എ എഫ് ടീം അവരുടെ പദ്ധതികളിൽ ഒരു മാറ്റവും വരുത്തിയില്ല അവർ ആ സമയത്ത് തന്നെ പുറപ്പെട്ടാൽ, രണ്ട് സുഡാനീസ് ഗ്രൂപ്പുകൾ തമ്മിലുള്ള പേരിനുള്ള വെടിനിർത്തൽ അവസാനിക്കാൻ ഏകദേശം നാല് മണിക്കൂർ ശേഷിക്കെ ടീമിന് രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ കഴിയും.

രണ്ട് പൈലറ്റുമാർ, സ്റ്റാൻഡേർഡ് ക്രൂ - ഒരു നാവിഗേറ്റർ, ഒരു ഫ്ലൈറ്റ് ഗണ്ണർ, ഒരു ഫ്ലൈറ്റ് എഞ്ചിനീയർ, രണ്ട്-മൂന്ന് ടെക്നിക്കൽ സ്റ്റാഫ് - എട്ട് ഗരുഡ് കമാൻഡോകൾ, ഐ എ എഫിന്റെ ക്രാക്ക് ടീം എന്നിവരോടൊപ്പം രാത്രി എട്ട് മണിക്ക് C130J ജിദ്ദയിൽ നിന്ന് പറന്നുയർന്നു.

ഏത് ആകസ്മികമായ സാഹചര്യത്തെയും നേരിടാനുള്ള ആയുധങ്ങളും ഉപകരണങ്ങളും കൂടാതെ, രാത്രി പ്രവർത്തനത്തിനുള്ള കാഴ്ച ഉപകരണങ്ങളും തന്ത്രപരമായ ഫ്ലാഷ്‌ലൈറ്റുകളും സംഘം ഒപ്പം കരുതിയിരുന്നു.

ജിദ്ദയിൽ നിന്ന് വാദി സെയ്ദ്‌നയിലേക്കുള്ള രണ്ട് മണിക്കൂർ വിമാന യാത്രയിൽ ഉദ്യോഗസ്ഥർ അവരുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറു (എസ്‌ഒ‌പി)കൾ ഹൃദിസ്ഥമാക്കി.

“ഇത്തരം ആകസ്മികതകൾ നേരിടാൻ പരിശീലിച്ചതിനാൽ, ഞങ്ങളുടെ നടപടിക്രമങ്ങൾ നിലവിലുള്ള സാഹചര്യവുമായി യോജിപ്പിക്കുക എന്നത് മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ,” ഗരുഡ് ഓഫീസർമാരിൽ ഒരാൾ പറഞ്ഞു.

വിമാനം സുഡാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ പ്രശ്‌നങ്ങൾ ആരംഭിച്ചു. കാലാവസ്ഥ മോശമാകാൻ തുടങ്ങി, വിമാനം ഇളകി മറിയാൻ തുടങ്ങി.

publive-image

ഇലക്‌ട്രോ ഒപ്റ്റിക്കൽ-ഇൻഫ്രാറെഡ് സെൻസർ, നൈറ്റ് വിഷൻ ഗോഗിൾസ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ ക്യൂസ് തുടങ്ങിയ നൈറ്റ് വിഷൻ ഉപകരണങ്ങളാണ് എയർസ്ട്രിപ്പിലേക്കുള്ള വഴി തെളിച്ചതെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

രാത്രി 10 മണിയോടെ വിമാനം റൺവേയിൽ തൊട്ടു.

പൈലറ്റുമാർ വിമാനത്തിനുള്ളിലിരുന്നു, ഗരുഡ് ടീം ലീഡറും മറ്റ് മൂന്ന് കമാൻഡോകളും ചേർന്ന് ഗ്രൗണ്ട് ഓപ്പറേഷന്റെ നിയന്ത്രണം ഏറ്റെടുത്തു. ആശയവിനിമയങ്ങൾ നിരീക്ഷിക്കുന്നതിനും സംഭവിക്കാവുന്ന അപകടങ്ങൾ നേരിടുന്നതിനും വിമാനത്തിൽ കയറാൻ ആവശ്യമായ ഫോർമാലിറ്റീസിൽ യാത്രക്കാരെ സഹായിക്കുന്നതിനുമായി മറ്റ് ക്രൂ അംഗങ്ങളും ശേഷിക്കുന്ന ഗരുഡ് കമാൻഡോകളും വിമാനത്തിലും പരിസരത്തും നിലകൊണ്ടു.

എയർസ്ട്രിപ്പിൽ നിന്ന് ഏതാനും മീറ്റർ അകലെയായിരുന്നു അടയാളപ്പെടുത്താത്ത ‘ഇവാക്വേഷൻ പോയിന്റ്.’ അവിടേക്കുള്ള യാത്രാമധ്യേ, ഗരുഡ് കമാൻഡോകൾ സുഡാൻ സൈന്യം നിയന്ത്രിക്കുന്ന രണ്ട് താൽക്കാലിക ചെക്ക്‌പോസ്റ്റുകൾ കടന്നു. “വിമാനത്തിൽ നിന്ന് 600 മീറ്റർ അകലെയായിരുന്നു ഈ ചെക്ക് പോയിന്റ്. ഏതെങ്കിലും ഇന്ത്യക്കാരെ കണ്ടെത്താൻ കഴിയുമോ എന്നറിയാൻ ഞങ്ങൾ പെട്ടെന്ന് ജനക്കൂട്ടത്തെ സ്കാൻ ചെയ്തു. പക്ഷേ ആരെയും കണ്ടില്ല, അതിനാൽ ഞങ്ങൾ മുന്നോട്ട് പോയി,” ഗരുഡ് ഓഫീസർ ഓർമ്മിച്ചു.

"ഏകദേശം 300 മീറ്റർ മുന്നോട്ട്, മറ്റൊരു ചെക്ക് പോയിന്റ് ഉണ്ടായിരുന്നു, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,200-ലധികം ആളുകൾ രണ്ട് ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് തിക്കിത്തിരക്കി നിൽക്കുന്നുണ്ടായിരുന്നു. അവർക്കിടയിൽ നിന്നാണ് 121 ഇന്ത്യാക്കാരെ കണ്ടെത്തേണ്ടിയിരുന്നത്.” ഉദ്യോഗസ്ഥൻ പറഞ്ഞു.

രക്ഷപ്പെടുത്തേണ്ട ഓരോ വ്യക്തിയെയും കണ്ടെത്തുക, ഇന്ത്യാക്കാരാനാണെന്ന് ഉറപ്പാക്കുക, ശരീരപരിശോധന നടത്തുക എന്നിങ്ങനെയുള്ള ശ്രമകരമായ ദൗത്യത്തിലേക്ക് സംഘം നീങ്ങി. സുഡാനിലെ ഇന്ത്യൻ മിഷനിലെ ഡിഫൻസ് അറ്റാഷെ ലെഫ്റ്റനന്റ് കേണൽ ഗുർപ്രീത് സിങ് സ്വയം പരിചയപ്പെടുത്തിയതോടെ പ്രക്രിയ കാര്യക്ഷമമായി. രണ്ട് പൂർണ്ണ ഗർഭിണികളും നിരവധി കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടുയുള്ളവരാണ് രക്ഷപ്പെടുത്തേണ്ടവരിലുണ്ടായിരുന്നു. . മണിക്കൂറുകളോളം നീണ്ടുനിന്ന ദുരിതങ്ങൾക്കൊടുവിൽ രക്ഷപ്പെടലിന്റെ വക്കിലാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞതോടെ പലരും പൊട്ടിക്കരഞ്ഞു.

publive-image

സമയം കുതിച്ചുകൊണ്ടേയിരുന്നു. വെടിനിർത്തൽ കരാർ അവസാനിക്കാൻ ഇനിയും സമയമുണ്ടെങ്കിലും ടീമിന് മറ്റൊരു ആശങ്കയുണ്ടായിരുന്നു. C130J യുടെ എഞ്ചിനുകൾ ഓപ്പറേഷൻ സമയം മുഴുവൻ പ്രവർത്തിപ്പിക്കേണ്ടതുണ്ടായിരുന്നു കാരണം വളരെ പെട്ടെന്ന് വിമാനത്തിന് പറന്നുയരേണ്ട സാഹചര്യം മുൻകൂട്ടി കണ്ടാണ്. വിമാനത്തിലാകെ ഉണ്ടായിരുന്നത് ഒന്നരമണിക്കൂർ മാത്രം പറക്കാനുള്ള ഇന്ധനമായിരന്നു.

തിരികെ കൊണ്ടുവരേണ്ടവരെ വിമാനത്തിലേക്ക് കൊണ്ടുപോകാൻ സംഘം തയ്യാറായിരുന്നു. വിമാനത്തിലേക്ക് നീങ്ങുമ്പോൾ യാത്രക്കാർ ഒരു വരിയായി നിന്നു.

ഒടുവിൽ രാത്രി 11.45 ഓടെ C130J വിമാനം 11.45 ഓടെ റൺവേയെ ഇരുട്ടിലേക്കാക്കൊണ്ട് പറയന്നുയർന്നു. ഇന്ത്യൻ വിമാനം പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷം, വാദി സെയ്ദ്നയിൽ ഇറങ്ങാൻ ശ്രമിച്ച തുർക്കി വിമാനത്തിന് നേരെ വെടിയുതിർത്തു.

Airforce Rescue Indian Air Force Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: