
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ ബുധനാഴ്ച ഉച്ചയ്ക്കാണ് തമിഴ്നാട് ജില്ലയിലെ കൂനൂരിന് സമീപം തകർന്ന് വീണത്.

സംയുക്ത കരസേനാ മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലി റാവത്ത്, സൈനിക ഉദ്യോഗസ്ഥര്‍, ഹെലികോപ്റ്റര്‍ ക്രൂ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണു ഹെലികോപ്റ്ററിലുണ്ടായിരുന്നത്

അപകടത്തിൽപ്പെട്ടത് ഇന്ത്യൻ എയർ ഫോഴ്സിന്റെ എംഐ 17 വി5 വിമാനമാണെന്ന് വ്യോമസേനാ അറിയിച്ചു

സുലൂരിലെ വ്യോമസേനാ താവളത്തില്‍നിന്നു വെല്ലിങ്ടണിലേക്ക് പോകുകായിരുന്നു ഹെലികോപ്റ്റര്‍

ലാന്‍ഡിങ്ങിനു ലക്ഷ്യമിട്ടിരുന്ന ഹെലിപ്പാഡിനു 10 കിലോ മീറ്റര്‍ അകലെയാണു അപകടം നടന്നത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഊട്ടി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
Also Read: അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന; പ്രതിരോധ മന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തും