scorecardresearch
Latest News

വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ 33 മിഗ്, സുഖോയ് വിമാനങ്ങള്‍ വാങ്ങുന്നു

ചൈനയുമായുള്ള സംഘര്‍ഷം കൈയാങ്കളിയിലെത്തിയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ തീരുമാനം

mig 29,മിഗ്19, india air force mig 29, ഇന്ത്യന്‍ വ്യോമസേന മിഗ്29, india mig 29 purchase, ഇന്ത്യ മിഗ് വിമാനങ്ങള്‍ വാങ്ങുന്നു, Su-30 india, ഇന്ത്യ-റഷ്യ പ്രതിരോധ കരാര്‍, india russia defence deal, ഇന്ത്യ-ചൈന സംഘര്‍ഷം,india china tension, india china lac issue, indian air force on china, indian air force fighter jet

ഇന്ത്യയുടെ വ്യോമസേനയ്ക്കായി 33 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. 21 മിഗ്-29 വിമാനങ്ങളും 12 സുഖോയ്-30 എംകെഐ വിമാനങ്ങളുമാണ് വാങ്ങുന്നത്. കൂടാതെ, 59 മിഗ്-29 വിമാനങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും ചെയ്യും.

പ്രതിരോധ വസ്തുക്കള്‍ വാങ്ങുന്നതിന് അനുമതി നല്‍കുന്ന കൗണ്‍സിലാണ് ഇതിന് അനുമതി നല്‍കിയത്.

ചൈനയുമായുള്ള സംഘര്‍ഷം കൈയാങ്കളിയിലെത്തിയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ തീരുമാനം. പുതിയ വിമാനങ്ങള്‍ വ്യോമസേനയുടെ പോരാട്ട ശക്തി വര്‍ദ്ധിപ്പിക്കും.

Read Also: സംസ്ഥാനത്ത് ഇന്ന് 160 പേർക്ക് കോവിഡ്; രോഗമുക്തരുടെ എണ്ണം 202, ആശ്വാസവാർത്ത

പുതിയ മിഗ്-12 വിമാനങ്ങള്‍ക്കും പഴയതിന്റെ ആധുനികവല്‍ക്കരണത്തിനമായി 7,418 കോടി രൂപയാണ് ചെലവ്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ നിര്‍മ്മിക്കുന്ന സുഖോയ്-30 എംകെഐ വിമാനങ്ങള്‍ വാങ്ങുന്നതിനായി 10,730 കോടി രൂപയും ചെലവഴിക്കും.

ഈ രണ്ട് നിര്‍ദ്ദേശങ്ങളും രണ്ട് വര്‍ഷമായി കൗണ്‍സിലിന്റെ പരിഗണനയിലായിരുന്നു. റഷ്യയുമായി കരാര്‍ ഒപ്പിടുന്നതിനും അവ ലഭ്യമാക്കുന്നതിനും ഇനിയും ഏതാനും വര്‍ഷങ്ങള്‍ എടുക്കും.

നിലവില്‍ വ്യോമസേനയുടെ കൈവശമുള്ള മിഗ്-29 വിമാനങ്ങള്‍ വിവിധ ഉദ്ദേശങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന വിമാനമായി മാറ്റുകയാണ് അപ്ഗ്രഡേഷനിലൂടെ ഉദ്ദേശിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ക്കുമ്പോള് ഈ വിമാനങ്ങള്‍ ഇനിയും 40 വര്‍ഷം കൂടെ ഉപയോഗിക്കാന്‍ സാധിക്കും.

Read Also: കോവിഡാനന്തര ലോകത്തിലെ വെല്ലുവിളികള്‍ ഒരുമിച്ച് നേരിടാമെന്ന് മോദിയും പുടിനും

റഷ്യയില്‍ നിന്നും വിമാന ഘടകങ്ങള്‍ ഇന്ത്യയിലെത്തിച്ച് എച്ച് എ എല്ലില്‍ വച്ചാണ് മിഗ്-29 ആധുനികവല്‍ക്കരിക്കുക. റഷ്യ സാങ്കേതിക വിദ്യ കൈമാറും. ജീവനക്കാര്‍ക്കുള്ള പരിശീലനം റഷ്യ നല്‍കും.

കൗണ്‍സില്‍ 38,900 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള അനുമതിയാണ് നല്‍കിയത്. 31,130 കോടി രൂപയുടെ പ്രതിരോധ വസ്തുക്കള്‍ രാജ്യത്തെ സ്വകാര്യമേഖലയില്‍ നിന്നും വാങ്ങുന്നതിനാണ് പദ്ധതി. വ്യോമസേനയ്ക്കും നാവിക സേനയ്ക്കുമായി മിസൈലുകളും വാങ്ങുന്നുണ്ട്.

Read in English: Defence Ministry approves purchase of 33 fighter jets, missile systems worth Rs 38,900 cr

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian air force buying mig 29 su 30 mki