scorecardresearch

ഹർദീപ് സിങ് നിജ്ജർ ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; കാനഡയ്ക്ക് തെളിവുകൾ കൈമാറി ഇന്ത്യ

2015ൽ പഞ്ചാബിലും ഹർദീപ് സിങ് നിജ്ജർ ഭീകരാക്രമണത്തിന് ശ്രമിച്ചിരുന്നു

2015ൽ പഞ്ചാബിലും ഹർദീപ് സിങ് നിജ്ജർ ഭീകരാക്രമണത്തിന് ശ്രമിച്ചിരുന്നു

author-image
Mahender Singh Manral
New Update
Hardeep Singh Nijjar | India-Canada ties | India-Canada standoff

Hardeep Singh Nijjar |

ഡൽഹി: കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിനെതിരെ 2014ൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെന്ന് കാനഡയെ അറിയിച്ച് ഇന്ത്യ. ഭീകരവാദ പ്രവർത്തനങ്ങളും കൊലപാതകങ്ങളുമടക്കം ഒരു ഡസനിലേറെ ക്രിമിനൽ കേസുകൾ നിജ്ജറിനെതിരെ ഇന്ത്യയിൽ ചുമത്തിയിട്ടുണ്ടെന്നും ഇന്ത്യൻ അന്വേഷണ ഏജൻസികൾ കാനഡയെ അറിയിച്ചിട്ടുണ്ട്. എന്നാൽ കാനഡ ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്നും വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഇന്ത്യൻ ഇന്റലിജൻസ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Advertisment

2014ൽ ഇന്ത്യയിൽ ഭീകരാക്രമണത്തിന് ഹർദീപ് സിങ് നിജ്ജർ പദ്ധതിയിട്ടിരുന്നു. കാനഡയിൽ എത്തിയ ശേഷമായിരുന്നു ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതും അതിനായി ഒരു ഗ്യാങ് രൂപീകരിക്കുകയും ചെയ്തത്. ഇവർക്ക് ബ്രിട്ടീഷ് കൊളംബിയയിൽ ആയുധ പരിശീലനവും നൽകിയിരുന്നു. ഹരിയാനയിലെ സിർസയിലുള്ള ദേര സച്ച സൌദ ഹെഡ് ക്വാർട്ടേഴ്സിൽ ഭീകരാക്രമണം നടത്തായിരുന്നു നീക്കം. എന്നാൽ ഇന്ത്യയിലേക്കുള്ള വിസ നിഷേധിച്ചതിന് പിന്നാലെ ഈ നീക്കം പൊളിഞ്ഞു.

2015ൽ പഞ്ചാബിലും ഹർദീപ് സിങ് നിജ്ജർ ഭീകരാക്രമണത്തിന് ശ്രമിച്ചിരുന്നു. 1980-90 കാലഘട്ടം മുതൽ ഇയാൾ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) അനുയായി ആയിരുന്നു. പിന്നീട് 2012 മുതൽ കെടിഎഫ് മേധാവിയായിരുന്ന ജഗ്താർ സിങ് താരയുടെ വലംകൈ ആയി മാറി. 1996ൽ ഭീകരവാദ കേസിൽ പ്രതിയായതിന് പിന്നാലെ വ്യാജ പാസ്പോർട്ടിൽ കാനഡയിലെത്തിയ നിജ്ജർ അവിടെ ട്രക്ക് ഡ്രൈവറായി മാറി. പിന്നീടാണ് പാകിസ്ഥാൻ സ്വദേശിയായ ജഗ്താർ സിങ് താരയെ പരിചയപ്പെടുന്നത്.

2012ൽ വൈശാഖി ജാഥാ മെമ്പർ എന്ന നിലയിൽ നിജ്ജർ പാകിസ്ഥാനിലെത്തി. തുടർന്ന് അവിടെ നിന്നാണ് ആയുധ പരിശീലനം നേടിയത്. തിരികെ കാനഡയിലെത്തിയ നിജ്ജർ അവിടെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാൻ ശ്രമം തുടങ്ങി. ഇതിനായി കൂട്ടാളികൾക്കൊപ്പം ആയുധക്കടത്തിലും ലഹരിക്കടത്തിലും വ്യാപൃതനായെന്നും ഇന്റലിജൻസ് കേന്ദ്രങ്ങൾ അറിയിച്ചു.

Advertisment
Nia Canada India Foriegn Affairs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: