ന്യൂഡൽഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് നൽകിയിരുന്ന അഭിമത രാഷ്​ട്രപദവി ഇന്ത്യ പിൻവലിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനം. രാജ്യാന്തര സമൂഹത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനായി എല്ലാ നയതന്ത്ര നടപടികളും വിദേശകാര്യ മന്ത്രാലയം സ്വീകരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു.

നി​ർ​ണാ​യ​ക​മാ​യ കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ക്കി​സ്ഥാ​നാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് പ​റ‍​യാ​തെ പ​റ​ഞ്ഞ അ​ദ്ദേ​ഹം പാ​ക് സ്ഥാ​ന​പ​തി​യെ വി​ളി​ച്ചു​വ​രു​ത്തി ഇ​ന്ത്യ​യു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞു.

‘പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള വാ​ണി​ജ്യ സ​ഹ​ക​ര​ണ​ത്തി​ൽ​നി​ന്നും ഇ​ന്ത്യ പി​ൻ​മാ​റും. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും അ​റി​യി​ക്കു​മെ​ന്നും ജെ​യ്റ്റി അ​റി​യി​ച്ചു. പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും ജെയ്റ്റ്‌ലി​ക്കൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook