ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന കൊറോണ കേസുകളുടെ ഇടയിലാണ് ചൈന അതിർത്തിയിലെ വിഷയവും ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കോവിഡ് പോരാട്ടത്തിലും ചൈന അതിർത്തിയിലെ പോരാട്ടത്തിലും ജയം സ്വന്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അമിത ഷായുടെ പ്രതികരണം.
Also Read: പ്രായം കുറഞ്ഞ കോവിഡ് ബാധിതരിൽ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി സറണ്ടർ മോദി എന്ന് വിളിച്ചതിനും അമിത് ഷാ മറുപടി നൽകി. ഇന്ത്യാവിരുദ്ധ പ്രചാര വേലകള്‍ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഒരു വലിയ പാര്‍ട്ടിയുടെ മുന്‍അധ്യക്ഷൻ പ്രതിസന്ധിഘട്ടത്തില്‍ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി പുലര്‍ത്തുന്നത് വേദനാജനകമാണെന്നും അമിത് പറഞ്ഞു. അവരുടെ ഹാഷ്ടാഗുകള്‍ പാകിസ്താനും ചൈനയും പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വെല്ലുവിളികളെയെല്ലാം നമ്മൾ തരണം ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തും: നരേന്ദ്ര മോദി
കൊറോണയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മികച്ച രീതിയില്‍ പോരാടി. എനിക്ക് രാഹുല്‍ ഗാന്ധിയെ ഉപദേശിക്കാന്‍ സാധിക്കില്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുടെ ജോലിയാണ്. ചില ആളുകള്‍ വക്രദൃഷ്ടികളാണ്. ശരിയായ കാര്യത്തില്‍ പോലും അവര്‍ തെറ്റ് കണ്ടെത്തും. ഇന്ത്യ കൊറോണയ്ക്കെതിരെ മികച്ച രീതിയിലാണ് പോരാടിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗവ്യാപനത്തോത് കുറവാണെന്നും അമിത് ഷാ പറഞ്ഞു.
Also Read: ഒറ്റദിനം ഇരുപതിനായിരത്തിനടുത്ത് കോവിഡ് രോഗികൾ; എട്ട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷം
തലസ്ഥാന നഗരിയായ ഡൽഹിയിൽ സാമൂഹിക വ്യാപനമെന്ന ആശങ്ക വേണ്ടെന്നും അമിത് ഷാ പറഞ്ഞു. ജൂലൈ 31 ആകുന്നതോടെ ഡല്‍ഹിയിലെ കോവിഡ് 19 രോഗികളുടെ എണ്ണം 5.5.ലക്ഷമായി ഉയരുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രസ്താവിച്ചിരുന്നു. ഭയമുണ്ടായിരുന്നു. എന്നാല്‍ നാം ആ ഘട്ടത്തിലേക്ക് പോവില്ലെന്ന് എനിക്കിപ്പോള്‍ ഉറപ്പുണ്ട്.