ന്യൂഡൽഹി: ഇന്ത്യ അഹിംസയെക്കുറിച്ച് സംസാരിക്കും, പക്ഷേ വടിയും കൊണ്ടുനടക്കും, കാരണം ലോകത്തിന് ശക്തി മാത്രമേ മനസ്സിലാകൂ, എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സ്വാമി വിവേകാനന്ദന്റെയും മഹർഷി അരൊബിന്ദോയും സ്വപ്നം കണ്ട ഇന്ത്യ 10,15 വർഷത്തിനുള്ളിൽ സാക്ഷാത്കരിക്കപ്പെടുമെന്നും ഹരിദ്വാറിൽ സന്യാസിമാരെ അഭിസംബോധന ചെയ്ത് സംസാരിച്ച മോഹൻ ഭാഗവത് പറഞ്ഞു.
“നിങ്ങൾ 20-25 വർഷമെന്ന് പറഞ്ഞു, പക്ഷേ നമ്മൾ വേഗത കൂട്ടുകയാണെങ്കിൽ, സ്വാമി വിവേകാനന്ദനും മഹർഷി അരൊബിന്ദോ സങ്കൽപ്പിച്ച ഇന്ത്യയെ 10,15 വർഷത്തിനുള്ളിൽ നമ്മൾ കാണും എന്നാണ് ഞാൻ പറയുന്നത്,” ബുധനാഴ്ച നടന്ന ചടങ്ങിൽ ഭാഗവത് പറഞ്ഞു.
നിശ്ചയദാർഢ്യത്തോടെ ഒരുമിച്ച് നടന്നാൽ സമൂഹത്തിന് അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് വാദിച്ച ഭഗവത് പറഞ്ഞു, “എല്ലാം ഒറ്റയടിക്ക് നേടാനാവില്ല. എനിക്ക് അധികാരമില്ല… അത് ജനങ്ങളുടെ കയ്യിലാണ്. അവരുടെയടുത്താണ് നിയന്ത്രണം. അവർ തയ്യാറാകുമ്പോൾ, എല്ലാവരുടെയും സ്വഭാവം മാറുന്നു. ഞങ്ങൾ അവരെ തയ്യാറാക്കുകയാണ്; നിങ്ങളും അതു ചെയ്യുക. ഭയമില്ലാതെ നമ്മൾ ഒരുമിച്ച് മാതൃകയായി നടക്കും. നമ്മൾ അഹിംസയെക്കുറിച്ച് സംസാരിക്കും, പക്ഷേ നമ്മൾ ഒരു വടിയുമായേ നടക്കൂ. ആ വടി ഭാരമുള്ള ഒന്നായിരിക്കും.”
“ഞങ്ങൾക്ക് ആരുമായും വിരോധമോ ശത്രുതയോ ഇല്ല. ലോകം ശക്തി മാത്രമേ മനസ്സിലാക്കൂ. നമുക്ക് ശക്തി ഉണ്ടായിരിക്കണം, അത് ദൃശ്യമാകണം.”
ഹിന്ദു രാഷ്ട്രം സനാതന ധർമ്മമല്ലാതെ മറ്റൊന്നുമല്ലെന്നും ഭഗവത് പറഞ്ഞു. “മതത്തിന്റെ ലക്ഷ്യങ്ങളാണ് ഇന്ത്യയുടെ ലക്ഷ്യങ്ങൾ. മതം ഇന്ത്യയുടെ ജീവനാണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. മതത്തിന്റെ പുരോഗതിയില്ലാതെ ഇന്ത്യയുടെ പുരോഗതി സാധ്യമല്ല. ഹിന്ദു രാഷ്ട്രം സനാതന ധർമ്മം മാത്രമാണ്. ഇന്ത്യയുടെ പുരോഗതി ഉറപ്പാണ്,” ഭാഗവത് പറഞ്ഞു.
ഇന്ത്യ പുരോഗതിയിലേക്കുള്ള പ്രയാണം ആരംഭിച്ചെന്നും അത് ഇപ്പോൾ നിർത്താനാകില്ലെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
“അത് തടയാൻ ആഗ്രഹിക്കുന്നവരെ ഒന്നുകിൽ നീക്കം ചെയ്യുകയോ അവസാനിപ്പിക്കുകയോ ചെയ്യും, പക്ഷേ ഇന്ത്യ നിർത്തില്ല,” ഭഗവത് പറഞ്ഞു. “ഇപ്പോൾ ആക്സിലറേറ്ററുള്ളതും എന്നാൽ ബ്രേക്കില്ലാത്തതുമായ ഒരു വാഹനം നീങ്ങുകയാണ്. അതിനിടയിൽ ആരും വരരുത്. നിങ്ങൾക്ക് വേണമെങ്കിൽ, വന്ന് ഞങ്ങളോടൊപ്പം ഇരിക്കാം അല്ലെങ്കിൽ സ്റ്റേഷനിൽ നിൽക്കുക.… ഞങ്ങളുടെ ലക്ഷ്യം തീരുമാനിച്ചതാണ്. നമ്മുടെ വൈവിധ്യം നാം സ്വാംശീകരിച്ചതുകൊണ്ടാണ് അത്. നമ്മുടെ വൈവിധ്യങ്ങളും പാരമ്പര്യങ്ങളും നമ്മൾ സുരക്ഷിതമായി സൂക്ഷിച്ചു. എന്നാൽ വൈവിധ്യം കാരണം നാം (പരസ്പരം) വ്യത്യസ്തരല്ലെന്ന് നാം മനസ്സിലാക്കണം. അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഒരുമിച്ചു നീങ്ങിയാൽ (20-25 വർഷത്തിനുള്ളിൽ) നമുക്ക് ലക്ഷ്യത്തിലെത്താം.” ഭാഗവത് കൂട്ടിച്ചേർത്തു.
Also Read: കരാറുകാരന്റെ ആത്മഹത്യ: കര്ണാടക മന്ത്രി ഈശ്വരപ്പ രാജിയ്ക്ക്