/indian-express-malayalam/media/media_files/uploads/2020/06/narendra-modi1.jpg)
ന്യൂഡൽഹി: ലോക്ക്ഡൗണിനുശേഷം രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കുമെന്നും അൺലോക്ക് ഫെയ്സ്-1 ന്റെ പാതയിലാണ് രാജ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ പ്രതിസന്ധി ഘട്ടത്തിൽ 150 രാജ്യങ്ങൾക്ക് ഇന്ത്യ മെഡിക്കൽ സഹായം നൽകി. വിശ്വസ്തനായ പങ്കാളിയെ ലോകം തിരയുന്നു, ഇന്ത്യയ്ക്ക് അതിനുളള കഴിവും ശക്തിയുമുണ്ട്. ലോകരാജ്യങ്ങൾക്ക് ഇപ്പോൾ ഇന്ത്യയിൽ വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയിൽ നിർമ്മിച്ച’ എന്നാൽ ‘ലോകത്തിനായി നിർമ്മിച്ച’ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇപ്പോൾ നിർമ്മിക്കേണ്ടതുണ്ട്. സ്വയം പര്യാപ്തമാകലാണ് രാജ്യത്തിന്റെ ലക്ഷ്യം. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനൊപ്പം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.
Read Also: കോവിഡ് പോസിറ്റീവായ മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് മാതാപിതാക്കൾ
കൊറോണ വൈറസിനെ തുടർന്ന് രാജ്യത്തിന്റെ വളർച്ച മന്ദഗതിയിലായിട്ടുണ്ട്. ഇന്ത്യ ഇപ്പോൾ ലോക്ക്ഡൗണിൽനിന്നും പതിയെ പുറത്തുവരികയാണ്. അതിന്റെ ഒന്നാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കാനുളള നടപടികൾ തുടങ്ങി. ഇന്ത്യ ശരിയായ സമയത്ത് ശരിയായ തീരുമാനമാണ് എടുത്തത്. മറ്റുളള രാജ്യങ്ങളുമായി താരമത്യം ചെയ്യുമ്പോൾ ലോക്ക്ഡൗൺ എത്രമാത്രം നമ്മളെ സഹായിച്ചുവെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ ദൃഢനിശ്ചയം, ഉൾച്ചേർക്കൽ, നിക്ഷേപം, അടിസ്ഥാന സൗകര്യം, നൂതനാശയങ്ങള്‍ എന്നിവ ആവശ്യമാണ്. ഇന്ത്യയുടെ കഴിവിലും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുളള പ്രാപ്തിയിലും എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. ഇന്ത്യയുടെ സാങ്കേതികവിദ്യയിലും നവീന ആശയങ്ങളിലും ഞാൻ വിശ്വസിക്കുന്നു. കർഷകരിലും സംരംഭകരിലും ഞാൻ വിശ്വസിക്കുന്നു. അതിനാലാണ് ഇന്ത്യയുടെ വളർച്ച തിരികെ ലഭിക്കുമെന്ന് താൻ വിശ്വസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us