scorecardresearch
Latest News

ഉഷ്ണതരംഗം കൂടുതൽ തീവ്രമാകും; രാജ്യത്ത് അടുത്ത അഞ്ച് ദിവസം താപനില കൂടുത വർധിക്കും

വ്യാഴാഴ്ച പലയിടത്തും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ഉഷ്ണതരംഗം ശക്തമായി

ഉഷ്ണതരംഗം കൂടുതൽ തീവ്രമാകും; രാജ്യത്ത് അടുത്ത അഞ്ച് ദിവസം താപനില കൂടുത വർധിക്കും

ന്യൂഡൽഹി: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുന്നതോടെ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ നിലവിലെ ഉഷ്ണതരംഗം കൂടുതൽ തീവ്രമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ ഇന്ത്യയിലും അടുത്ത രണ്ട് ദിവസങ്ങളിൽ കിഴക്കൻ ഇന്ത്യയിലും ഉഷ്ണതരംഗ സാഹചര്യങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് വിദഗ്ധരെ അധികരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

“അടുത്ത രണ്ട് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പരമാവധി താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസ് വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്,” ഐഎംഡി പറഞ്ഞു.

വ്യാഴാഴ്ച പലയിടത്തും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നതോടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗം ശക്തമായി.

ഡൽഹിയിൽ വ്യാഴാഴ്ച 43.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ ദിവസമായി ഇത് രേഖപ്പെടുത്തി. ഐഎംഡി വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്, ഇത് പലയിടത്തും ഉഷ്ണതരംഗ സാഹചര്യങ്ങളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടുത്ത ചൂടും സൂചിപ്പിക്കുന്നു.

ഹരിയാനയിലെ ഗുരുഗ്രാമിൽ അതേ ദിവസം എക്കാലത്തെയും ഉയർന്ന താപനിലയായ 45.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 1979 ഏപ്രിൽ 28 ന് രേഖപ്പെടുത്തിയ 44.8 ഡിഗ്രി സെൽഷ്യസിന്റെ മുൻ റെക്കോർഡ് തകർത്തു.

Also Read: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത നാല് ദിവസത്തേക്ക് രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിദർഭയിലും പടിഞ്ഞാറൻ രാജസ്ഥാനിലും കഴിഞ്ഞ രണ്ട് മാസമായി 40 ഡിഗ്രി സെൽഷ്യസ് മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഉയർന്ന താപനില സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, പടിഞ്ഞാറൻ ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിലും കിഴക്കൻ ഉത്തർപ്രദേശിൽ ഏപ്രിൽ 29 മുതൽ മെയ് 1 വരെയുമാണ് ചൂട് അനുഭവപ്പെടാൻ സാധ്യത.

ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഗംഗാതീര പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഏപ്രിൽ 29, 30 തീയതികളിലും തെലങ്കാനയിൽ ഏപ്രിൽ 29 നും ഉഷ്ണതരംഗത്തിലൂടെ കടന്നുപോകാൻ സാധ്യതയുണ്ട്.

കഠിനമായ ചൂടിന്റെ ആഘാതത്തിൽ ഭാരിച്ച ജോലി ചെയ്യുന്ന ആളുകൾക്ക് ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതായി ഐഎംഡി മുന്നറിയിപ്പ് നൽകി. ശിശുക്കൾ, മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾ തുടങ്ങിയ ദുർബലരായ ജനസംഖ്യക്ക് ഈ ഭീഷണി ഉള്ളതായി ഐഎംഡി പറഞ്ഞു. “അതിനാൽ ആളുകൾ ചൂട് ഏൽക്കുന്നത് ഒഴിവാക്കണം, ഭാരം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം, തൊപ്പിയോ കുടയോ ഉപയോഗിച്ച് തല മറയ്ക്കണം,” കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ഉഷ്ണ തരംഗത്തിനിടയിൽ, ഒരു ദിവസത്തെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത വ്യാഴാഴ്ച 204.65 ഗിഗാ വാട്ട് എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.

പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലും സാധാരണയിൽ നിന്ന് കുറഞ്ഞത് 4.5 നോട്ടുകൾ കൂടുതലും ആയിരിക്കുമ്പോൾ ഒരു ഹീറ്റ് വേവ് പ്രഖ്യാപിക്കപ്പെടുന്നു. ഐഎംഡിയുടെ കണക്കനുസരിച്ച് സാധാരണ താപനിലയിൽ നിന്നുള്ള വ്യതിയാനം 6.4 നോട്ടുകളിൽ കൂടുതലാണെങ്കിൽ കടുത്ത ഉഷ്ണതരംഗം പ്രഖ്യാപിക്കപ്പെടും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India weather forecast heatwave