ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാനിൽനിന്നും വിമാന മാർഗം ഇന്ത്യയിലെത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സർക്കാർ വൃത്തങ്ങൾ. അഭിനന്ദനെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമാണ് അഭിനന്ദനെ വാഗ അതിർത്തി വഴി അല്ലാതെ വ്യോമ മാർഗം ഇന്ത്യയിലെത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇസ്‌ലാമാബാദുമായി ഇന്ത്യ ബന്ധപ്പെട്ടത്.

പ്രത്യേക വിമാനം പാക്കിസ്ഥാനിലേക്ക് അയച്ച് അഭിനന്ദനെ ഇന്ത്യയിൽ എത്തിക്കാൻ ആയിരുന്നു ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ശ്രമിച്ചത്. പക്ഷേ പാക്കിസ്ഥാൻ ഇതിനോട് അനുകൂല സമീപനം സ്വീകരിച്ചില്ല. തുടർന്നാണ് പാക്കിസ്ഥാനിലെ ലാഹോറിൽനിന്നും 25 കിലോമീറ്റർ അകലെയുളള വാഗ അതിർത്തി വഴി അഭിനന്ദനെ ഇന്ത്യയിലെത്തിക്കാൻ തീരുമാനിച്ചത്.

India-Pakistan LIVE news updates:

ബുധനാഴ്ച ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ വിടാതെ പിന്തുടരവേയാണ് അഭിനന്ദൻ പറത്തിയ മിഗ് 21 വിമാനം തകർന്ന് പാക് മേഖലയിൽ വീണത്. പാക് സ്വദേശികൾ അഭിനന്ദനെ പിടികൂടി സൈന്യത്തിന് കൈമാറുകയായിരുന്നു. സമാധാന സന്ദേശമായി അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കുന്നുവെന്ന് വ്യാഴാഴ്ചയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്.

Read: അഭിനന്ദന്റെ മാതാപിതാക്കളെ കണ്ട് എഴുന്നേറ്റ് നിന്ന് കൈയടിച്ച് സഹയാത്രികര്‍

പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ-പാക് സംഘർഷം രൂക്ഷമായത്. ആക്രമണം നടന്ന് 12 ദിവസങ്ങൾക്കുശേഷം പാക്കിസ്ഥാൻ ബാലാകാട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ക്യാംപുകൾ ഇന്ത്യൻ സൈന്യം ആക്രമിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook