ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പാകിസ്ഥാനുമായി കളിക്കുന്നത് ഏതൊരു ക്രിക്കറ്റ്‌ പ്രേമിയും ഉറ്റു നോക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി അങ്ങനെയൊരു മത്സരത്തിനു സര്‍ക്കാര്‍ ബി സി സി ഐയ്ക്ക് സമ്മതം നല്‍ക്കുക എന്നത് കുറച്ചു നാളത്തേക്കെങ്കിലും വിദൂരമായ ഒരു സ്വപ്നമാകും. ഇന്ത്യ പാക് അതിര്‍ത്തിയില്‍ തുടര്‍ന്ന് വരുന്ന വെടി വയ്പ്പ് ദിവസം കൂടുന്തോറും കൂടിക്കൂടി വരുന്ന ഒരു സാഹചര്യത്തില്‍ ഒരു ‘ന്യൂട്രല്‍ വെന്യൂ’ വച്ച് പോലും ഒരു ക്രിക്കറ്റ്‌ മാച്ച് സാധ്യമല്ല എന്നൊരു നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഐ സി സി ഒഴികെയുള്ള ഇപ്പോള്‍ നിര്‍ത്തി വച്ചിട്ടുള്ള ഇന്ത്യ പാകിസ്താന്‍ മാച്ചുകള്‍ പുനരാരംഭിക്കുന്നത്തിന്‍റെ സാധ്യതകള്‍ എന്താണ് എന്ന് ചോദ്യത്തിന് വിദേശ കാര്യ മന്ത്ര് സുഷമ സ്വരാജ് പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ പാകിസ്താന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ കാര്യത്തിലാണ് പാകിസ്ഥാനുമായി സംഭാഷണം നടന്നതെന്നും ഇന്ത്യയോടു ഭീകരവാദം കാണിക്കുന്ന ഒരു നാടുമായി ക്രിക്കറ്റ് കളിക്കാന്‍ ആകില്ല എന്നും അവര്‍ പറഞ്ഞു. വിദേശ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്‍റ് കണ്‍സല്‍റ്റെട്ടിവ് കമ്മിറ്റിയുടെ മീറ്റിംഗിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍, വിദേശ കാര്യ സെക്രട്ടറി എസ് ജയശങ്കര്‍ എന്നിവരും മീറ്റിംഗില്‍ പങ്കെടുത്തു.

രണ്ടു തവണ ഇന്ത്യയില്‍ വന്നു പോയ പാകിസ്ഥാന്‍ ടീം ഒരു തവണ പോലും ‘റെസിപ്രോക്കല്‍ സീരീസ്’ കളിക്കതെയാണ് മടങ്ങിയത്. സാധാരണ ഗതിയില്‍ ഇന്ത്യയും പാകിസ്താനും ഒരു ‘ബൈ ലാറ്ററല്‍’ സീരീസ്, മറ്റു ചെറിയ മാച്ചുകള്‍ എന്നിവയും കളിക്കുന്ന പതിവുണ്ട്. 2012-13 കാലഘട്ടത്തിലാണ് ഏറ്റവുമൊടുവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഐ സി സി അല്ലാത്ത ഒരു മത്സരം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ