scorecardresearch

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇത്രനല്ല കരാറിനു കാരണം മോദിയും ട്രംപും തമ്മിലുള്ള സൗഹൃദമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി

കരാർ ദരിദ്രർക്കും മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും യുവാക്കൾക്കും വലിയ അവസരങ്ങൾ തുറക്കുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു

കരാർ ദരിദ്രർക്കും മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും യുവാക്കൾക്കും വലിയ അവസരങ്ങൾ തുറക്കുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു

author-image
WebDesk
New Update
Modi Trump India US

ഫയൽ ഫൊട്ടോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ അടുത്ത ബന്ധവും സൗഹൃദവും ഇത്രയും മികച്ച കരാറിലേക്ക് ഇന്ത്യയെ എത്തിച്ചതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയും യുഎസും വ്യാപാര കരാറിലെത്തുകയും തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് ഗോയലിന്റെ പ്രതികരണം.

Advertisment

കരാർ ദരിദ്രർക്കും മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും യുവാക്കൾക്കും വലിയ അവസരങ്ങൾ തുറക്കുമെന്നും ഗോയൽ പറഞ്ഞു. ഇന്ത്യ-യുസ് വ്യാപാര കരാറിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ എതിരാളികളേക്കാൾ മികച്ച വ്യാപാര കരാർ ഇന്ത്യക്ക് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിൽ നിർണായക നീക്കം; ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ച് ട്രംപ്

വ്യാപാര കരാറിൽ കാർഷിക, ക്ഷീര മേഖലകളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 'ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കരാറാണിത്. ഓരോ ഇന്ത്യക്കാരന്റെയും താൽപ്പര്യം സംരക്ഷിക്കുകയും ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വലിയ അവസരങ്ങൾ നൽകുകയും ചെയ്യന്നു. ഇത് വലിയ തോതിൽ നമ്മുടെ തൊഴിൽ കേന്ദ്രീകൃത മേഖലകൾക്കും കയറ്റുമതി മേഖലകൾക്കും അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്,' പൂയുഷ് ഗോയൽ പറഞ്ഞു.

Also Read: നിയമം അനുസരിക്കാനായില്ലെങ്കിൽ രാജ്യം വിട്ട് പോകൂ; വാട്‌സാപ്പിനും മെറ്റയ്ക്കും എതിരെ സുപ്രീം കോടതി

വ്യാപാര കരാറിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അത് ഖേദകരമാണെന്നും ഗോയൽ പറഞ്ഞു. ഇന്ത്യയുടെ പുരോഗതിയിൽ രാഹുലിന് ഒരു പങ്കുമില്ലെന്നും ഗോയൽ വിമർശിച്ചു. കരാറുമായി ബന്ധപ്പെട്ട ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഉടൻ പുറത്തിറക്കുമെന്നും വിശദാംശങ്ങൾ ഉടൻ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. കരാറിന്റെ അന്തിമ ധാരണ ഒപ്പുവയ്ക്കുകയും ജോയിന്റ് സ്റ്റേറ്റ്മെന്റ് അന്തിമമാക്കുകയും ചെയ്താലുടൻ, പൂർണ്ണ വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി അറിയിച്ചു.

Read More: ലോക്‌സഭയിലെ പ്രതിപക്ഷ ബഹളം; ഹൈബി ഈഡനും ഡീൻ കുര്യാക്കോസും അടക്കം 8 എംപിമാർക്ക് സസ്‌പെൻഷൻ

Narendra Modi Donald Trump Us India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: