scorecardresearch

'മോദി വിളിച്ചില്ലെന്ന വാദം തെറ്റ്'; അമേരിക്കൻ വാണിജ്യ സെക്രട്ടറിക്കു മറുപടിയുമായി ഇന്ത്യ

ഇരുനേതാക്കളും കഴിഞ്ഞ വർഷം എട്ടുതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ലുട്ട്‌നിക്കിന്റെ പരാമർശം കൃത്യമല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

ഇരുനേതാക്കളും കഴിഞ്ഞ വർഷം എട്ടുതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ലുട്ട്‌നിക്കിന്റെ പരാമർശം കൃത്യമല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

author-image
WebDesk
New Update
modi trump

ഫയൽ ഫൊട്ടോ

ഡൽഹി: വാണിജ്യ കരാർ ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിളിച്ചില്ലെന്ന യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക്കിന്റെ പ്രസ്താവന തള്ളി ഇന്ത്യ. ഇരുനേതാക്കളും കഴിഞ്ഞ വർഷം എട്ടുതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ലുട്ട്‌നിക്കിന്റെ പരാമർശം കൃത്യമല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Advertisment

യുഎസ് ഉദ്യോഗസ്ഥൻ ചർച്ചകളെ വിവരിച്ച രീതി കൃത്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. "പല അവസരങ്ങളിലും നമ്മൾ കരാറിന് തൊട്ടടുത്തെത്തിയിരുന്നു. ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന ഒരു വ്യാപാര കരാറിൽ ഇന്ത്യക്ക് ഇപ്പോഴും താൽപ്പര്യമുണ്ട്. 2025-ൽ മാത്രം പ്രധാനമന്ത്രിയും പ്രസിഡന്റ് ട്രംപും വിവിധ വിഷയങ്ങളെക്കുറിച്ച് എട്ടുതവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്," അദ്ദേഹം വ്യക്തമാക്കി.

Also Read: മോദി എന്നെ വിളിച്ചിട്ടില്ല; ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് നിയുക്ത അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്

കരാർ ഒപ്പിടാനുള്ള അവസരം ഇന്ത്യ പാഴാക്കിയെന്നും എല്ലാം സജ്ജമായ ശേഷം പ്രധാനമന്ത്രി മോദി ട്രംപിനെ വിളിക്കാൻ തയ്യാറായില്ലെന്നുമായിരുന്നു ലുട്ട്‌നിക്കിന്റെ ആരോപണം. റഷ്യയുമായി വ്യാപാരത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം വരെ നികുതി ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടെയാണ് ഈ പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. 

Also Read:66 ആഗോള സംഘടനകളിൽ നിന്ന് പിന്മാറി അമേരിക്ക; യുഎസ് താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് ട്രംപ്

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കുന്നതിനായി, റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് ട്രംപിന്റെ അവകാശവാദം. ഇതിനായി 'സാങ്ഷനിംഗ് റഷ്യ ആക്ട് 2025' കൊണ്ടുവരാൻ ട്രംപ് അനുമതി നൽകിയതായി യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം പറഞ്ഞിരുന്നു. റഷ്യൻ എണ്ണയുടെ ദ്വിതീയ വാങ്ങലിനും പുനർവിൽപ്പനയ്ക്കും 500 ശതമാനം തീരുവയാണ് നിയമം നിർദ്ദേശിക്കുന്നത്.

Also Read:പുതിയ ഉപരോധ ബില്ലിന് അനുമതി നൽകി ട്രംപ്; ഇന്ത്യയ്ക്ക് മേൽ 500 ശതമാനം തീരുവ ഭീഷണി

റഷ്യയിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതിയുടെ പേരിൽ നിലവിൽ 50 ശതമാനം നികുതിയാണ് ഇന്ത്യ അമേരിക്കയിൽ നേരിടുന്നത്. റഷ്യയുടെ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നു എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്ക നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെ, മുതിർന്ന യുഎസ് ഉപദേഷ്ടാവ് പീറ്റർ നവാരോ ഈ യുദ്ധത്തെ 'മോദിയുടെ യുദ്ധം' എന്ന് വിശേഷിപ്പിച്ചത് വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Read More: ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ്: സൈനിക നീക്കവും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ്

Donald Trump Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: